- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണാന്‍ കൊച്ചുപയ്യന്, പക്ഷെ മനസ്സ് കടലോളം! തെരുവ് ഗായകന്‍ താങ്ങായി കൊച്ചിയിലെ തെരുവില്‍ പാട്ടുപാടി ആര്യന് സുരേഷ്; തടിച്ചുകൂടി ജനം; ഒരു കുഞ്ഞു ഗായകന്റെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ
തെരുവ് ഗായകന്‍ താങ്ങായി കൊച്ചിയിലെ തെരുവില്‍ പാട്ടുപാടി ആര്യന് സുരേഷ്
കൊച്ചി: സോഷ്യല്‍ മീഡിയയിലെ മിന്നും താരം ആര്യന്‍ സുരേഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ ഒരു തെരുവ് ഗായകനോട് കാണിച്ച സ്‌നേഹവും കരുതലും കൊണ്ടാണ് ആര്യന്‍ കൈയടി നേടുന്നത്. കൊച്ചിയിലെ തിരക്കേറിയ തെരുവില്‍ പാട്ടുപാടി ഉപജീവനം നടത്തുന്ന ഒരു ഗായകനെ സഹായിക്കാനായി ആര്യന്‍ മുന്നോട്ടുവരികയായിരുന്നു.
മനസ്സ് നിറയ്ക്കുന്ന ആ സംഗീതം അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് മൈക്ക് വാങ്ങി, വഴിയാത്രക്കാര്‍ക്കായി ആര്യന്‍ മനോഹരമായി ഒരുഗാനം ആലപിച്ചു. നാടോടി സിനിമയിലെ 'ദൂരേ ദൂരെ ദൂരെ പാറും വാനമ്പാടീ പോരൂ പോരൂ കാടിന്‍ തേങ്ങല്‍ കേള്‍ക്കുന്നില്ലേ' എന്ന ഗാനമാണ് ആര്യന്‍ പാടിയത്.
തന്റെ പ്രശസ്തി ഒരു തെരുവ് ഗായകന്റെ വരുമാനത്തിന് സഹായിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് ആര്യന്‍ ഈ ഉദ്യമത്തിന് തയ്യാറായത്. ആര്യന്റെ പാട്ട് കേട്ട് നിരവധി ആളുകളാണ് അവിടെ തടിച്ചുകൂടിയത്. ഇത് ഗായകന്റെ അന്നത്തെ വരുമാനത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ സഹായിച്ചു.
ആരാണ് ആര്യന്‍ സുരേഷ്?
വെറും റീല്‍സ് താരം മാത്രമല്ല, സഹജീവികളെ സഹായിക്കാന്‍ മനസ്സുള്ള ഒരു നല്ല മനുഷ്യന്‍ കൂടിയാണ് താനെന്ന് ആര്യന്‍ ഈ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്. സീ സരിഗമപ, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍, ഫ്‌ളവേഴ്‌സ് ടോപ്‌സിംഗര്‍, തുടങ്ങിയ പ്രശസ്തമായ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ യുവഗായകനാണ് ആര്യന്‍ സുരേഷ്.
'കാനനവാസാ' പോലുള്ള അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ഭക്തലക്ഷങ്ങളുടെ മനസ്സ് കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ (@aryanbro___official) സജീവമായ ആര്യന് നിരവധി സംഗീത ആല്‍ബങ്ങളും സ്വന്തമായുണ്ട്.
തെരുവ് ഗായകനെ ചേര്‍ത്തുപിടിച്ച ആര്യന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. യഥാര്‍ത്ഥ കലാകാരന്‍ തന്റെ കലയെ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ കൂടിയാണ് ഉപയോഗിക്കേണ്ടതെന്ന് ഈ കൊച്ചു ഗായകന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു




