- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെ അപ്പനും പെറോട്ട അടിച്ചും തൊഴിലാളികളെ @@@@@@@@@ അല്ലേ നിന്നെ ഇതെല്ലാം എഴുതാൻ പാകത്തിന് വളർത്തിയത്? ശ്രീരാമനെ അപമാനിച്ചപ്പോൾ അപമാനിക്കപ്പെട്ടത് വിശ്വാസികൾ എന്നെഴുതിയാൽ മറുപടി ഇങ്ങനെ; ലോറൻസിനെ പരിഹസിച്ചവർക്ക് പിണറായി മറുപടി നൽകുമോ? മകളുടെ കുറിപ്പ് വൈറൽ
കൊച്ചി: ശ്രീരാമനെ ആക്ഷേപിച്ച തൃശൂരിലെ സിപിഐ എംഎൽഎ പി ബാലചന്ദ്രനെ വിമർശിച്ചതിന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം. ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അങ്ങേയറ്റം മോശമായ വാക്കുകളാൽ അപമാനിച്ച് ' കഥ' എഴുതിയ പി ബാലചന്ദ്രന് മറുപടി എഴുതിയതിന് കിട്ടിയതാണ് താഴെ കൊടുത്തിരിക്കുന്ന ഭീഷണി. 94 ൽ വയസ്സിൽ എത്തിയ സഖാവ് എം.എം ലോറൻസിനെ , ഇന്ന് ഈ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ എംഎം ലോറൻസിനെയാണ് ഇവൻ അപമാനിച്ചിരിക്കുന്നത്. എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചും ആണ് ജീവിച്ചത് എന്ന് ? ആണോ ? ഇതിന് മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്നാണ് ലോറൻസിന്റെ മകളുടെ ആവശ്യം.
രാമായണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിൽ ഖേദം പ്രകടിപ്പിച്ച് പി. ബാലചന്ദ്രൻ രംഗത്തു വന്നിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറയുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിന്റെ പേരിൽ ആരും വിഷമിക്കരുതെന്നും എംഎൽഎ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.' പി. ബാലചന്ദ്രന്റെ പോസ്റ്റ്. എംഎൽഎയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പി. ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ തൃശ്ശൂർ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് രംഗത്തെത്തിയിരുന്നു. എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് വൽസരാജ് പ്രതികരിച്ചു. എംഎൽഎക്ക് തെറ്റുപറ്റിയെന്നും ജാഗ്രത വേണമായിരുന്നുവെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി. ഈ വിഷയത്തിൽ മറുപടി പറഞ്ഞതിനാണ് എംഎം ലോറൻസിനെ പോലും ആക്ഷേപിച്ച് സൈബർ സഖാക്കൾ രംഗത്തു വരുന്നത്.
ആശാ ലോറൻസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
Friends
ഈ POST കാണുന്നവർ ബുദ്ധിമുട്ട് ആവില്ല എങ്കിൽ
SHARE ചെയ്യണം????
#CPI
#CPIM
#INDIAN NATIONAL CONGRESS
#KPCC
#BJP
#LDF
#PINARAYI VIJAYAN
#MV GOVINDAN
#K RADHAKRISHNAN
#MV JAYARAJAN
#BINOY VISHWOM
#D RAJA
#ANY RAJA
#TJ ANJALOSE
#K SUDHAKARAN
#VD SATHEESAN
#RAMESH CHENNITHALA
#PK KUNJALIKUTTY
#KUMMANAM RAJASHEKARAN
#K SURENDRAN
#KK REMA
#VM SUDHEERAN
#CHANDY OOMMEN
# SHAFI PARAMBIL
#CHIEF MINISTER OF KERALA STATE
#HOME MINISTER OF KERALA STATE
#DGP OF KERALA STATE
#STATE INTELLIGENCE BUREAU
#CYBER CELL
#Adv KRISHNARAJ
#Adv SATHIDEVI
#JANAM TV
#ASIANET
#REPORTER CHANNEL
#24NEWS CHANNEL
#MANORAMA NEWS CHANNEL
#MATHRUBHUMI NEWS CHANNEL
#MARUNADAN MALAYALEE
#ANIL NAMBIAR
#SHAJAN SKARIAH
#NIKESH KUMAR
#SREEKANDAN NAIR
# FRIENDS
ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും
അങ്ങേയറ്റം മോശമായ വാക്കുകളാൽ
അപമാനിച്ച്
' കഥ' എഴുതിയ
THRISSUR MLA
CPI കാരനായ
കമ്മ്യൂണിസ്റ്റായ
P BALACHANDRAN ന് മറുപടി എഴുതിയതിന്
കിട്ടിയതാണ്
താഴെ കൊടുത്തിരിക്കുന്ന
ഭീഷണി
94 ൽ വയസ്സിൽ എത്തിയ
സഖാവ് എം.എം ലോറൻസിനെ ,
ഇന്ന് ഈ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ
MM LAWRENCE നെ ആണ് ഇവൻ അപമാനിച്ചിരിക്കുന്നത്
എം.എം ലോറൻസ് പൊറോട്ട അടിച്ചും
തൊഴിലാളികളെ വഞ്ചിച്ചും ആണ് ജീവിച്ചത് എന്ന് ?
ആണോ ?
ഇതിന് മറുപടി
PINARAYI VIJAYAN പറയണം
M V GOVINDAN പറയണം
MV JAYARAJAN പറയണം
അപ്പൻ
സഖാവ് എം.എം ലോറൻസ്
പൊറോട്ട അടിച്ചാണോ ജീവിച്ചത് ?
തൊഴിലാളികളെ വഞ്ചിച്ച്
മൊതലാളിമാരോട് ചേർന്ന് നിന്നാണോ ജീവിച്ചത് :?
മറുപടി വേണം ഞങ്ങൾ മക്കൾക്ക്
ഭാര്യയെയും 4 മക്കളെയും സ്നേഹിക്കാൻ അപ്പന് സമയം കിട്ടിയോ
CPIM പാർട്ടി അപ്പന് സമാധാനം കൊടുത്തിട്ടുണ്ടോ?
തെക്ക് വടക്ക് ഓടിച്ചിട്ടില്ലേ
വിഭാഗിതയുടെ നാളിൽ
വെട്ടി നിരത്തിയില്ലേ?
തരം താഴ്ത്തിയില്ലേ?
അപമാനിച്ചില്ലേ?
ഞങ്ങൾ മക്കളോ
അപ്പന്റെ ഭാര്യയെയോ
നിങ്ങളെ ആരെ എങ്കിലും
അപമാനിച്ചോ ?
വേദനിപ്പിച്ചോ?
നിങ്ങൾടെ ഭാര്യമാരെ മക്കളെ
അപമാനിച്ചോ?
വേദനിപ്പിച്ചോ?
CPIM ഞങ്ങളെ അപമാനിച്ചില്ലേ
വേദനിപ്പിച്ചില്ലേ?
ഇപ്പഴും തുടരുക അല്ലേ?
മരിച്ച് മണ്ണിൽ പോലും ഇല്ലാത്ത അമ്മയെ, എം എം ലോറൻസിന്റെ ഭാര്യയെ ഇപ്പഴും അപമാനിക്കുക അല്ലേ CPIM ലെ DYFI ലെ SFI ലെ ചില അലവലാതികൾ സഖാക്കൾ സഖാത്തികൾ?
എന്റെ അന്നത്തിൽ മണ്ണ് വാരിയിട്ട്
കൈകൊട്ടി ചിരിച്ചില്ലേ
കോടിയേരി ബാലകൃഷ്ണനും
ഇപി ജയരാജനും കൂടി ?
അപ്പൻ, സഖാവ് എം.എം ലോറൻസ്
ജീവിച്ചത്
ഈ അവലാതി പാർട്ടിക്ക് വേണ്ടി ആയിരുന്നില്ലേ?
CITU ന് വേണ്ടി ആയിരുന്നില്ലേ?
മറുപടി വേണം
എട്ടും പൊട്ടും തിരിയാത്ത 13 -15 വയസ്സിൽ ഏതോ ഒരാൾ പറഞ്ഞത് കേട്ട്
ഏതോ ഒരാൾ ലോകത്തിന്റെ ഏതോ മൂലയിൽ ഇരുന്ന്
കഞ്ചാവ് അടിച്ചും
BEER ഉം WHISKY യും കുടിച്ച്
തീ കാഞ് ഇരുന്നപ്പോൾ
തലയിൽ തോന്നിയ എന്തോ ആശയങ്ങൾ എഴുതി വച്ചത് വായിച്ച്
ഒരിക്കലും നടപ്പാക്കി വിജയിപ്പിക്കാൻ
പറ്റാത്ത FAKE IDEOLOGY ആയ
COMMUNISM & SOCALISM പറഞ്ഞ്
നാടിന് വേണ്ടി ജനങ്ങൾക്ക്
വേണ്ടി തൊഴിലാളികൾക്ക് വേണ്ടി
ഇറങ്ങി തിരിച്ചതാണ്
1 രൂപയുടെ പേന പോലും രഹസ്യമായി കൊണ്ട് തന്നിട്ടില്ല ഞങ്ങൾക്ക് അപ്പൻ
സ്വന്തം വീട്ടിൽ പട്ടണിയും ദാരിദ്രവും കാരണം പാർട്ടി ഓഫീസിൽ കയറി പറ്റി
ചായ മേടിച്ച് കൊടുത്ത് കയറി പറ്റിയതല്ല CPIM ൽ
അപ്പന്റെ അപ്പൻ ആധാരം എഴുതുമായിരുന്നു
കൊപ്ര കച്ചവടം ഉണ്ടായിരുന്നു
ഭൂസ്വത്തും ഉണ്ടായിരുന്നു
വരുമാനം ഉണ്ടായിരുന്നു ആ കുടുംബത്ത്
പട്ടിണി അല്ലായിരുന്നു
ദാരിദ്ര്യം ഇല്ലായിരുന്നു
നാട് വിട്ട്
പാർട്ടി ഓഫീസിൽ തലചായ്ക്കാൻ
വിദ്യാഭ്യാസത്തിന് വേണ്ടി
മുളവ്കാട് എന്ന വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ നിന്ന്
കൊച്ചി നഗരത്തിൽ
St Alberts School ൽ പഠിക്കാൻ അയച്ചതാണ്
പിന്നീട് Market Rdലെ
Muslim School ലും പഠിച്ചിട്ടുണ്ട്
MM LAWRENCE
നല്ല ഭക്ഷണത്തിനോ വസ്ത്രത്തിനോ
വിദ്യാഭ്യാസം കിട്ടാഞ്ഞിട്ടോ ഇറങ്ങി തിരിച്ചതല്ല MM LAWRENCE
വീട്ടിൽ നിന്ന് വഴക്കിട്ട് ഓടി പോയതും അല്ല
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു ആശയത്തിന് പിറകെ പോയതാണ്
P BALACHANDRAN
ശ്രീരാമനെയും സീതാദേവിയെയും ലക്ഷമണനെയും അങ്ങേയറ്റം മോശമായ വാക്കുകൾ കൊണ്ട് അങ്ങേയറ്റം അപമാനിച്ചപ്പോൾ
അപമാനിക്കപ്പെട്ടത്
ഈ രാജ്യത്തെ ഈശ്വര വിശ്വാസികൾ
ഒന്നടങ്കം ആണ്
അതിൽ ഞാനും ഉണ്ട്
പ്രതികരിക്കും
അതിന് ഭീഷണി പെടുത്താൻ വന്നാൽ
അപമാനിക്കാൻ വന്നാൽ
CPIM CPI ആയാലും
കൂടുതൽ കൂടുതൽ നാണം കെടും
CPIM ൽ ഉള്ളത് പോലെ
CPI യിലും ഉണ്ട്
സ്ത്രീ പീഡന കഥകൾ
ഒതുക്കി തീർക്കുന്നുമുണ്ട്
ഇല്ലാന്ന് പറയട്ടെ
Com Any Raja
Com Binoy
ഇത് എഴുതിയതിന് ആണ്
ഇവൻ എന്നെ ഭീഷണിപെടുത്തിയിരിക്കുന്നത്
സഖാവ് എം.എം. ലോറൻസിനെ അപമാനിച്ചിരിക്കുന്നത്
നാണം കെട്ട പാർട്ടി
ഇവന്മാരെ പോലെ ഉള്ള
സംസ്കാരം ഇല്ലാത്തവന്മാരെയും
കൊണ്ടല്ലേ
CPIM ഇന്ന് കേരളത്തിൽ മാത്രം പടർന്ന് പന്തലിച്ച് നിൽക്കുന്നത് ?
കള്ള കടത്തും
കഞ്ചാവ് വിൽപ്പനയും
കള്ള് വിൽപ്പനയും
അല്ലേ കുറെ ഏറെ SFI DYFI CPIM
സഖാക്കൾടെ വരുമാനമാർഗം ?
സ്ത്രീ പീഡനവും
ബലാൽസംഗവും
പാർട്ടി പ്രവർത്തനവും
എം.എം ലോറൻസ്
സ്വർണ്ണ കള്ള കടത്ത് നടത്തിയിട്ടില്ല
മാസപ്പടി വാങ്ങിയിട്ടില്ല
ഞങ്ങൾക്ക് ഞങ്ങൾടെ അമ്മാമ്മ കൊണ്ട് തന്നിരുന്ന ഭക്ഷണങ്ങളും
പലഹാരങ്ങളും
എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ചിട്ട്
അതിൽ ബാക്കി ഉണ്ടെങ്കിൽ മാത്രം തന്നിരുന്ന ഒരു അമ്മടെ മക്കളാണ് ഞങ്ങൾ
അപ്പൻ , സഖാവ് എം.എം ലോറൻസ് കള്ള കടത്ത്കാരൻ ആകാഞ്ഞത്
ഭാര്യ ബേബി കാരണം മാത്രം ആണ്
ഭാര്യയും 4 മക്കളും ത്യജിച്ച സുഖ സൗകര്യങ്ങൾ ഏറെ ആണ്
ചില അലവലാതികൾക്ക് ഒരു വിചാരം ഉണ്ട്
എം.എം ലോറൻസിനെ പാർട്ടി വലുതാക്കിയത് ആണ് എന്ന് !
എം എം ലോറൻസ്
പാർട്ടിയെ CPIM നെ , CITU നെ വലുതാക്കാൻ ഓടി നടക്കുക ആയിരുന്നു
കേരളം മുഴുവൻ
ഈ രാജ്യം മുഴുവൻ
കുടുംബം പോലും നോക്കാതെ
അല്ലെങ്കിൽ അല്ലാന്ന് പറയണം
പിണറായി വിജയനും
എം.വി ഗോവിന്ദനും
എം.വി ജയരാജനും
വിദേശ രാജ്യങ്ങളിൽ പോയത് CITU ന് വേണ്ടി
അല്ലാതെ കള്ള കടത്തിനും
സുഖ വാസത്തിനും
സുഖ ചികിൽസയ്ക്കും അല്ല
പാവപ്പെട്ട സഖാക്കളെ വഞ്ചിക്കുന്നത് ഇപ്പോഴത്തെ ബൂർഷ്വ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആണ്
എന്റെ അപ്പനും അപ്പന്റെ തലമുറയിലും ഉണ്ടായിരുന്നവർ അല്ല തൊഴിലാളി വഞ്ചകർ
Fake ID എന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രിയും പൊലീസും ഒഴിഞ്ഞ് മാറണ്ട
Technology അത്ര വലുതാണ്
ഇവനെ കണ്ട് പിടിക്കാൻ സാധിക്കുംസെക്രട്ടറി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ