- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെ; ഇത് മാധ്യമങ്ങൾക്ക് അബദ്ധം സംഭവിച്ചതാകാമെന്നും വിശദീകരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യാജം. നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി തോയെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത തോയെ നിഷേധിച്ചത്.ഞാൻ നൊബേൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്. എന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകളെ അങ്ങനെത്തന്നെ കാണണം. അതിനെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യരുത്. അതിന് ഊർജം പകരുന്ന ഒന്നും ചെയ്യരുത്.ആ ട്വീറ്റിൽ പറയുന്നത് ഞാൻ നിഷേധിക്കുന്നു.അങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടില്ല,.. എന്നാണ് അദ്ദേഹം എഎൻഐയോട് വിശദീകരിച്ചത്.
Why has @ANI not tweeted this statement by Asle Toje? ???? pic.twitter.com/C3c6pUBdeI
- Mohammed Zubair (@zoo_bear) March 16, 2023
ഇന്ത്യയിലെ വാർത്താ ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്ന് ഐസിഎഫ് ചെയർമാൻ വിഭവ് കെ. ഉപാധ്യായ പറഞ്ഞു.ഇന്ത്യൻ ടിവി ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നു.അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഇത് അബദ്ധത്തിലോ ആവേശം കൊണ്ടോ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ബോധപൂർവമാണ് ചെയ്തതെങ്കിൽ അത് കുറ്റകരമാണ്- ഐസിഎഫ് ചെയർമാൻ പറഞ്ഞു.സമാധാന നൊബേൽ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിൽ മോദിയാണെന്ന് തോയെ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്.
ഇന്ത്യയുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ റഷ്യയെ ബോധ്യപ്പെടുത്താൻ സഹായിച്ചു. ഇന്ത്യ ഒരിക്കലും ഉറക്കെ സംസാരിക്കുകയോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല. വളരെ സൗഹൃദത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു. ഈ രീതിയാണ് ലോകരാഷ്ട്രീയത്തിൽ എല്ലാവരും പിന്തുടരേണ്ടത്. ഇന്ത്യ മനുഷ്യകുലത്തിന് പ്രതീക്ഷയാണ്.
ഇന്ത്യക്ക് വളരെ ആഴത്തിലുള്ള തത്വശാസ്ത്ര ഉൾക്കാഴ്ചയും ചരിത്രവുമുണ്ട്. ഇന്ത്യയുടെ ശക്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ചൈനയും ലോകത്തെ വൻശക്തികളായി മാറാൻ പോവുകയാണ്.ലോകത്തെ ഏത് നേതാവിനും നൊബേൽ പുരസ്‌കാരത്തിനായി ആഗ്രഹിക്കാം. ഏതൊരു നേതാവും ലോകത്തിന്റെ സമാധാനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രവൃത്തിയാണ് ആദ്യം നടക്കേണ്ടത്, ലോകം പിന്നാലെ വരുമെന്നാണ് കഴിഞ്ഞ ദിവസം തോയ പറഞ്ഞത്.
ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് 2023 ലെ സമാധാന നൊബേൽ മോദിക്ക് ലഭിച്ചേക്കുമെന്ന് തോയെ പറഞ്ഞതായി വാർത്ത പരന്നത്. ദേശീയ മാധ്യമങ്ങളടക്കം മോദിക്ക് നൊബേൽ ലഭിക്കുമെന്ന് തോജെ പറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിഷേധിച്ച് രംഗത്തെത്തിയത്.അതേസമയം അദ്ദേഹം നിഷേധിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്യാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ഒമ്പത് വരെയാണ് വിവിധ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. എല്ലാ പ്രഖ്യാപനവും nobileprize.org എന്ന വെബ്സൈറ്റിലൂടെ തത്സമയം കാണാം. ഒക്ടോബർ ആറിനാണ് സമാധാന നൊബേൽ പ്രഖ്യാപനം. ബെലാറസിൽ നിന്നുള്ള അഭിഭാഷകൻ അലെസ് ബിയാലെറ്റ്സ്‌കി, യുക്രൈൻ മനുഷ്യാവകാശ സംഘടന മെമോറിയൽ, യുക്രൈൻ മനുഷ്യാവകാശ സംഘടന സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ.
മറുനാടന് മലയാളി ബ്യൂറോ