- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതല്‍ ആരും ഇവിടെ മാട്ടിറച്ചി കഴിക്കേണ്ട; റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അടക്കം ബാധകം; വിവാഹ ചടങ്ങുകളിലും വിളമ്പരുത്; ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കഴിക്കുന്നതും കുറ്റം; അസമില്‍ 'ബീഫ്' നിരോധിച്ചു; തീരുമാനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
അസം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസമിൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായിരിന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രെസുമായി വലിയ തർക്കവും സംസ്ഥാനത്ത് ഉണ്ടായിരുന്നു. ബീഫ് ഇത്ര മോശമാണെന്ന് ഉറപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് ബീഫ് നിരോധിക്കാതിരുന്നത്.
ബീഫ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ പറയുന്നുണ്ടല്ലോയെന്നും അസം മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ചിരിന്നു. 25 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തില്‍ ബി.ജെ.പി. വിജയിച്ചതിനെക്കാള്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയാണ് പ്രധാനമെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അത് ചെയ്താല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇപ്പോഴിതാ, ജനങ്ങളെ ഞെട്ടിച്ച് അസമിൽ പറഞ്ഞതിലും വേഗത്തിൽ ബീഫ് നിരോധനം ഏർപ്പെടുത്തി. റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
റസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ക്ഷേത്രങ്ങൾക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിർത്താനായിരുന്നു നേരത്തെ തീരുമാനമെന്നും പക്ഷെ ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഇതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെ വിമർശനങ്ങൾ ഉയരുമെന്ന് വരും ദിവസങ്ങളിൽ അറിയാം.