- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം ആശ്വാസമാകുന്നില്ല; സർക്കാരിന്റെ ധനസഹായം കുടിശിക രണ്ടു വർഷം കഴിയുന്നു; ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകുമെന്ന് സാമൂഹിക സുരക്ഷാ മിഷന്റെ മറുപടി; കിടപ്പുരോഗികൾക്കുള്ള സഹായ വിതരണവും അനിശ്ചിതത്വത്തിൽ
പത്തനംതിട്ട: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ കിടപ്പു രോഗികൾക്ക് നൽകുന്ന പെൻഷൻ കുടിശിക ആയിട്ട് രണ്ടു വർഷം കഴിയുന്നു. 13 ജില്ലകളിൽ 2021 ജനുവരി മുതലും തിരുവനന്തപുരത്ത് ഫെബ്രുവരി മുതലും പെൻഷൻ കുടിശികയാണെന്ന് വിവരാവകാശ പ്രവർത്തകൻ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ ബി. മനോജിന് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി പ്രകാരം പ്രതിമാസം 600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്. ഇതിനായി അതാത് വർഷങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് വിവരങ്ങൾ എന്നിവ നൽകണം. ഇക്കഴിഞ്ഞ ജനുവരി 23 വരെ 34,965 പേരാണ് ആശ്വാസ കിരണം പദ്ധതി പ്രകാരം ധനഹായത്തിന് അർഹത നേടിയിരിക്കുന്നത്.
2022-23 സാമ്പത്തിക വർഷം പദ്ധതിക്കായി 42.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അതിൽ ആദ്യ ഗഡുവായി ലഭിച്ച 10 കോടി രൂപയിൽ 9,86,20,800 രൂപ ചെലവഴിച്ച് ഏഴു ജില്ലകളിൽ അഞ്ചു മാസത്തെയും ശേഷിച്ച ജില്ലകളിൽ നാലു മാസത്തെയും കുടിശിക നൽകിയിരുന്നു. എന്നിട്ടും രണ്ടു വർഷത്തെ കുടിശിക നില നിൽക്കുകയാണ്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ ഗുണഭോക്താക്കൾക്ക് 2020 സെപ്റ്റംബർ മുതൽ 2021 ജനുവരി വരെയും തിരുവനന്തപുരം ജില്ലയിൽ 2020 ഡിസംബർ വരെയും ബാക്കി ജില്ലകളിൽ 2020 ഒക്ടോബർ മുതൽ 2021 ജനുവരി വരെയുമുള്ള ധനസഹായം നൽകിയിട്ടുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്