- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനികരുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ട്രെയിനിന്റെ ട്രാക്കില്‍ സ്ഫോടക വസ്തു കണ്ടെത്തി; സംഭവം അതീവ ഗൗരവകരമെന്ന് കേന്ദ്രം; ഭീകരവിരുദ്ധ സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി; അന്വേഷണം ഊര്‍ജിതമാക്കി ഇന്ത്യന്‍ ആര്‍മി; വന്‍ ദുരൂഹത
സൈനികരുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ട്രെയിനിന്റെ ട്രാക്കില്‍ സ്ഫോടക വസ്തു കണ്ടെത്തി
ന്യൂഡല്‍ഹി: കേരളത്തിലേക്ക് സൈനികരുമായി യാത്ര തിരിച്ച ട്രെയിനിന്റെ ട്രാക്കില്‍ സ്ഫോടക വസ്തു കണ്ടെത്തി. തിരുവനത്തപുരത്തേക്ക് ആണ് സൈനികരെയും, ആയുധങ്ങളുമായി പ്രത്യേക ട്രെയിന്‍ വന്നത്. അപ്പോള്‍ ആണ് ട്രെയിന്‍ കടന്നുപോകുന്ന ട്രാക്കില്‍ സ്ഫോടക വസ്തുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആര്‍മി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ട്രെയിന്‍ വരുന്നവഴി മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ വച്ചാണ് സംഭവം നടന്നത്. റെയില്‍വേ ട്രാക്കിലാണ് സ്ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. ഈ സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമം നടന്നിട്ടുണ്ടോയെന്നും കരസേന അന്വേഷിക്കുന്നുണ്ട്.
ഈ കഴിഞ്ഞ സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ സൈനികരുമായി യാത്ര ചെയ്തിരുന്ന ട്രെയിനിന്റെ ട്രാക്കില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്ഫോടക വസ്തുക്കള്‍ പൊട്ടിയെന്നാണ് വിവരങ്ങള്‍. ആദ്യത്തെ സ്ഫോടന ശബ്ദം കേട്ടപ്പോള്‍ തന്നെ ലോക്കോ പയലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ശേഷം ട്രെയിന്‍ സഗ്ഫാത്ത സ്റ്റേഷനില്‍ അര മണിക്കൂറോളം നിറുത്തിയിടുകയും ചെയ്തു. തുടര്‍ന്ന് ട്രാക്കും പരിസരങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.
സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അതേസമയം, ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇയാള്‍ മദ്യലഹരിയിലാണ് സ്ഫോടക വസ്തുക്കള്‍ ട്രാക്കില്‍ വെച്ചത് എന്നാണ് പ്രാഥമിക വിവരങ്ങള്‍ പുറത്തുവരുന്നത്. പക്ഷെ ഇക്കാര്യം പോലീസോ, മറ്റ് ഏജന്‍സികളോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുപ്പോലെ സിന്ഗ്നല്‍ മാന്‍, ട്രാക് മാന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള റെയില്‍വേ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇന്ത്യന്‍ ആര്‍മി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകള്‍ക്കിടെ ഏഴ് ട്രെയിന്‍ അട്ടിമറി ശ്രമങ്ങളാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ആറെണ്ണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും വിവരങ്ങള്‍ ഉണ്ട്.