- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാലിലെ തിരക്കിനിടെ പരീക്ഷ എഴുതാൻ പൊലീസ് മാമന്മാർ കൂട്ട്; സിബിഎസ്ഇ പരീക്ഷ ക്യത്യസമയത്തിന് എഴുതാൻ ആകുമോ എന്ന് ഭയന്ന് കുട്ടികൾ; ഗതാഗതകുരുക്കിൽ പെടാതെ ക്ഷേത്രത്തിന് അടുത്ത സ്കൂളിലേക്ക് പൊലീസ് ബസ്; കുട്ടികളും ഡബിൾ ഹാപ്പി
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രോൽസവത്തിനിടെ പരീക്ഷ സമയത്തിനെത്തി എഴുതാനാകുമോ എന്ന ആശങ്കയിൽ ഇടപെട്ട് കേരളാ പൊലീസ്. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഈ ഭാഗത്ത് വലിയ ഗതാഗത കുരുക്കുമാണ്. ക്ഷേത്രത്തിന് ഏതാണ്ട് അടുത്താണ് ചിന്മയയുടെ ഒരു സ്‌കൂൾ. ഇവിടെ സിബിഎസ്ഇ പരീക്ഷയുണ്ട്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ സമയത്ത് എത്താനും മടങ്ങി വീട്ടിലെത്താനും ഏറെ ഗതാഗത പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആറ്റുകാലിൽ പൊലീസ് ഇടപെട്ടത്.
കുട്ടികൾക്ക് പരീക്ഷ എഴുതാൻ എത്തുന്നതിനും തിരിച്ചു പോകുന്നതിനും പ്രശ്നമില്ലെന്ന് പൊലീസ് ഉറപ്പിച്ചു. പൊലീസ് ബസിൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയായിരുന്നു ചെയ്തത്. തിരിച്ചും സഹായിച്ചു. വയർലസിലൂടെ ബസിന്റെ യാത്രാ വിവരം അറിയിച്ച് ആറ്റുകാലിലെ സ്‌കൂളിലേക്കുള്ള വഴിയിലെ യാത്രാ തടസ്സമെല്ലാം മാറ്റി. അതിന് ശേഷം കുട്ടികളുമായി ബസ് സ്‌കൂളിലെത്തി. അങ്ങനെ ചിന്മയാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ആശങ്കയൊന്നുമില്ലാതെ പരീക്ഷ എഴുതാനും മടങ്ങാനും കഴിഞ്ഞു. പരീക്ഷ എഴുതാനുള്ള പൊലീസ് ബസിലെ യാത്ര കുട്ടികളും ആസ്വദിച്ചു.
ആറ്റുകാൽ പൊങ്കാല സമയത്തെ സിബിഎസ് ഇ പരീക്ഷ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക സ്‌കൂളിനും കുട്ടികൾക്കും ഉണ്ടായിരുന്നു. ഇതാണ് പൊലീസ് ഇടപെടലിൽ മാറിയത്.
മറുനാടന് മലയാളി ബ്യൂറോ