- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര പുരസ്കാര നിറവിൽ 'അയിഷ'; ഒമാനി ഇന്റർനാഷണൽ ഫിലീം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീത പുരസ്കാരം എം ജയചന്ദ്രന്; അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധാരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി
മസ്‌കത്ത്: നാലാമത് 'സിനിമാന' ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രൻ പുരസ്‌കാരത്തിന് അർഹനായി. അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധാരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിനു അറബ് ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാർഡിനുണ്ട്. മുസന്ദത്ത് നടന്ന മേളയുട സമാപന ചടങ്ങിൽ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി അവാർഡ് സമ്മാനിച്ചു. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കലാണ്.
മഞ്ജു വാര്യർക്ക് പുറമെ രാധിക, സജ്‌ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്‌സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ.
തിരക്കഥ- ആഷിഫ് കക്കോടി, ഛായാഗ്രഹണം -വിഷ്ണു ശർമ. എഡിറ്റർ -അപ്പു എൻ. ഭട്ടതിരി, കല -മോഹൻദാസ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, ചമയം -റോണക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് -ബിനു ജി. , ശബ്ദ സംവിധാനം -വൈശാഖ്, സ്റ്റിൽ -രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ -റഹിം പി.എം.കെ., പി.ആർ.ഒ- എ.എസ്. ദിനേശ്, മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്.ജനുവരി 20നു തിയറ്റുറുകളിൽ എത്തിയ ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചത്.
'സിനിമാന'യുടെ നാലാമത് പതിപ്പ് ഇത്തവണ മസ്‌കത്ത്, മുസന്ദം ഗവർണറേറ്റുകളിലായിരുന്നു നടന്നത്. ഒമാൻ, സിറിയ, ടുണീഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാൻ, ബഹ്റൈൻ, സെർബിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 120ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ