- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍, പ്രതികരിക്കണമെന്ന് തോന്നി; മാനവികതയുടെ പേരില്‍ പറഞ്ഞതാണ്, വൈറലാകുമെന്ന് കരുതി പ്രതികരിച്ചതല്ല; തെറി വിളിക്കുന്നവരോടും വിരോധമില്ല'; 'ഞാന്‍ ഈ തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ?' എന്നു പറഞ്ഞ് വേദിയെ കയ്യിലെടുത്ത നാലാം ക്ലാസുകാരി ആയിഷ പറയുന്നു
'ഞാന്‍ ഈ തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ?' എന്നു പറഞ്ഞ് വേദിയെ കയ്യിലെടുത്ത നാലാം ക്ലാസുകാരി ആയിഷ പറയുന്നു
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിനെതിരെ നാലാം ക്ലാസുകാരി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊല്ലം സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ആയിഷ ആനടിയിലാണ് തന്റെ പ്രസംഗം കൊണ്ട് വേദിയെ കയ്യിലെടുത്തത്. ഇരിങ്ങാലക്കുടയില്‍ നടന്ന പോറത്തിശേരി കാര്‍ണിവലിനിടെയായായിരുന്നു ആയിഷ സംസാരിച്ചത്. മന്ത്രി ആര്‍ ബിന്ദു അടക്കമുള്ളവര്‍ പങ്കെടുത്ത വേദിയിലെ പ്രസംഗമാണ് വൈറലായിരുന്നത്.
പരിപാടിക്കിടെ ആയിഷ തട്ടമിട്ട ഒരു കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. വേദിയിലെത്തിയ കുട്ടിയോട് തട്ടം ഊരി തന്റെ തലയിലേക്ക് ഇടാനും ആവശ്യപ്പെടുന്നുണ്ട്. താന്‍ ഈ തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോയെന്നാണ് സദസിനോട് ആയിഷ ചോദിക്കുന്നത്. പേടിയുണ്ടെങ്കില്‍ അത് കാഴ്ചയുടെയല്ല കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും കുട്ടി പറയുന്നു. തട്ടം ഇട്ടതിന്റെ പേരില്‍ പേരില്‍ പഠനം നിഷേധിക്കപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി താന്‍ ഇതെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ പ്രസംഗിക്കുന്നേ. അവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതത്തെക്കൂടി ഒന്ന് ബഹുമാനിക്കുക, അത്രമതി, ലോകം നന്നായിക്കോളും', ആയിഷ പറഞ്ഞു നിര്‍ത്തുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ആയിഷയെ പിന്തുണച്ച് മന്ത്രി ബിന്ദുവും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, പിന്തുണയ്‌ക്കൊപ്പം ആയിഷക്ക് നിരവധി എതിര്‍പ്പുകളും നേരിടേണ്ടി വന്നു. സോഷ്യല്‍ മീഡിയാ ഇന്റ്ഫ്‌ലുവെന്‍സര്‍ ആയതിന്റെ പേരില്‍ പേരില്‍ നിരവധി പേര്‍ ആശാനും പിള്ളേനും എന്ന പേജിലെ കമന്റ് ബോക്‌സിലെത്തി ആഷിയയെ അസഭ്യം വിളിച്ചു. അത്തരക്കാര്‍ക്കും മറുപടിയുമായി രംഗത്തുവന്നിരിക്കയാണ് ഈ കൊച്ചുമിടുക്കി.
താന്‍ ദീപാവലി ആഘോഷിക്കുന്ന വീഡിയോക്കൊപ്പമാണ് വിശദീകരണവുമായി കുഞ്ഞായിഷ രംഗത്തുവന്നത്. 'കല്ലെറിയുന്നവരെ നിങ്ങളെറിയുന്ന കല്ല ഞാന്‍ പെറുക്കി വെക്കും.. ഏറ് തുടരുക' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. ഇത്രയും വൈറലാകുമെന്ന് കരുതിയല്ല ഈ വിഷയത്തില്‍ പ്രതികരിച്ചതെന്നാണ് ആയിഷ പ്രതികരിച്ചത്. ഇരിങ്ങാലക്കുടയിലെ പരിപാടിയില്‍ തട്ടത്തെ കുറിച്ച് പരാമര്‍ശിച്ചത് കുറച്ചു ഭാഗം മാത്രമാണ്. അത് വൈറലാകുമെന്ന കരുതി ചെയ്തത് അല്ലെന്നും ആഷിയ പറഞ്ഞു.
തട്ടം വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇട്ടത്. അത് കേറി കത്തി, ഞാനിവിടെ ദീപാവലിക്ക് പടക്കം പൊട്ടിച്ചു കളിക്കുകയായിരുന്നു. എന്നാല്‍ വീഡിയോക്ക് താളെ കമന്റിട്ട് കളിക്കുന്നുണ്ട്. താന്‍ പറഞ്ഞത് എല്ലാ ചാനലുകാരും എടുത്തു. മനുഷ്യ സ്‌നേഹത്തെ കുറിച്ചും മാനവികതയെയും കരുതിയാണ് അവിടെ സംസാരിച്ചത്. അവിടെ പ്രസംഗിച്ചപ്പോള്‍ ആദ്യം തട്ടത്തെ കുറിച്ച് പറയണം എന്നുണ്ടായി, എന്നാല്‍, മറന്നുപോയി. അഭിനന്ദിക്കാന്‍ വിളിച്ച സമയത്താണ് അത് പറഞ്ഞത്.
തന്റെ കൂട്ടുകാരിയെപ്പോലെ ഒരാള്‍ക്ക് തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍ പ്രതികരിക്കണം എന്ന് തോന്നിയെന്നും അന്ന് അങ്ങനെയാണ് പ്രസംഗിച്ചത്. എന്നാല്‍, താന്‍ പറഞ്ഞത് വൈറലാകുമെന്ന് കരുതിയില്ല. ഇതിന്റെ പേരില്‍ ഒറുപാടാ നെഗറ്റീവ് കമന്റുകള്‍ വന്നു. സുഡാപ്പിണി, ജിഹാദി എന്നിങ്ങനെയായിരുന്നു കമന്റുകള്‍. ഇതുപോലെ ഉണ്ടായിട്ടില്ല. തെറി പറയുന്നവര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും പറഞ്ഞു. എന്നാല്‍, മോശം വാക്കുകള്‍ ഉപയോഗിച്ചു തെറി വിളിക്കുന്നവരോട് വിരോധമില്ല. അവര്‍ക്കും വീട്ടില്‍ കുഞ്ഞു മക്കള്‍ കാണില്ലേ. അണ്‍ഫോളോ ചെയ്യുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ഫോളോ കുറയുന്നു എന്നതു കൊണ്ട് ഞാനൊന്നും പറയാതിരിക്കില്ല. ഞങ്ങള്‍ കുട്ടികളാണ്. മുസ്ലിം, ക്രിസ്തയാനി, ഹിന്ദു എന്ന വേര്‍തിരിവ് ഞങ്ങളില്‍ ഇല്ലെ. തട്ടമിട്ടവരും കൊന്തയിട്ടവരുംപേടിച്ചാണ വരേണ്ടത്. പരസ്പ്പരം സന്തോഷത്തോടെയും സ്‌നേഹത്തോടെയും അവര്‍ കഴിയട്ടെ. - ആയിഷ പറഞ്ഞു നിര്‍ത്തി.
ആശാനും പിള്ളേരും എന്ന വ്വോഗിലൂടെ ശ്രദ്ധേയയാണ് ആയിഷ. മുന്‍പും വീഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു ഈ മിടുക്കി. ഇപ്പോഴത്തെ വിമര്‍ശനങ്ങളെ വകവെക്കാതെ മുന്നോട്ടുപോകാനാണ് ആയിഷയുടെ തീരുമാനം.