- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ വകുപ്പുകളും പഞ്ചായത്തും അനുമതി നൽകാത്ത കാസർഗോഡ് ബേക്കലം ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് എത്തുന്നത് സ്പീക്കർ; അഴിമതി ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കുന്നത് സിപിഎം എംഎൽഎയെന്ന് ആരോപണം; ജനങ്ങളുടെ ജീവന് സ്പീക്കർ ഉത്തരം പറയുമോ?
കാസർകോട് / ബേക്കലം: രാജ്യാന്തര ശ്രദ്ധ നേടിയ ബക്കൽ ബീച്ച് ഫെസ്റ്റിന്റെ ഒന്നാം പതിപ്പിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്ന പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണം റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചു . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായിരുന്ന ബിപി പ്രദീപ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് സർക്കാർ പൂഴ്ത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദീപ്കുമാറിൽ നിന്നും കാസർകോട് വിജിലൻസ് സംഘം മൊഴിയെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു എന്നാൽ തുടർ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയില്ല.
വിജിലൻസ് നൽകിയ റിപ്പോർട്ട് സർക്കാർ സിപിഐഎം എംഎൽഎ പ്രതിയാകുമെന്ന് കണ്ടതോടുകൂടിയാണ് പൂഴ്ത്തി വെച്ചതായാണ് പറയപ്പെടുന്നത്. കഴിഞ്ഞവർഷം ഡിസംബർ 24 മുതൽ ജനുവരി രണ്ടുവരിയാണ് ബേക്കൽ കോട്ട ബീച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത് ഉദുമ എംഎൽഎ സർക്കാരിലേക്ക് നൽകിയ കത്ത് പ്രകാരം ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ബീച്ച് ഫെസ്റ്റ് നടത്താൻ സർക്കാർ ചുമതല നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ സംസ്ഥാന യുവജന ക്ഷേമ ബോർഡ് പള്ളിക്കര സർവീസ് സഹകരണ ബാങ്ക് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്. സർക്കാർ സംവിധാനങ്ങൾ മുൻകൈയെടുത്ത് പൊതുപണം ഉൾപ്പെടെ വിനിയോഗിച്ചു നടത്തിയ ബേക്കൽ ഫെസ്റ്റിവലിൽ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും പൊതു പണം ഉൾപ്പെടെ ദുർവിനിയോഗം ചെയ്തിട്ടുണ്ടെന്നും പ്രദീപ്കുമാർ വിജിലൻസ് നൽകിയ മൊഴിയിൽ പറയുന്നു .
ജനുവരി 25ന് ബീച്ച് ഫെസ്റ്റിവൽ വരവ് ചെലവ് കണക്കുകൾ അവതരിച്ചപ്പോൾ എല്ലാ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം അതിൽ ഉൾപ്പെട്ടിരുന്നില്ല എന്നതാണ് പ്രധാന ആരോപണം. ബാങ്ക് ഓഫ് ബറോഡയുടെയും കാസർഗോഡ് സിറ്റി ഗോൾഡിന്റെയും പത്തുലക്ഷം രൂപ വീതവും വ്യക്തികളിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് മറ്റ് തുകയും വരവ് ചെലവ് കണക്കിൽ സംഘാടകസമിതി ഉൾപ്പെടുത്തിയിട്ടില്ല.ബീച്ച് ഫെസ്റ്റിവലിൽ മുമ്പായി 2022 നവംബറിൽ മുഖ്യ സംഘാടകർ ഗൾഫ് സന്ദർശനം നടത്തി പ്രവാസികൾ നിന്നും വാങ്ങിയ സംഭാവനയും സ്പോൺസർഷിപ്പിന്റെ കണക്കും വരവ് ചെലവ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും പ്രദീപ്കുമാറിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.പരിപാടിയുടെ സംഘാടക ചുമതല ചെറുവത്തൂരിലെ കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ആസ്മി ഗ്രൂപ്പിനെ 25 ലക്ഷം രൂപയ്ക്കാണ് നൽകിയത് ഈ തുകയും വരവ് ചെലവ് കണക്കിൽ വന്നിട്ടില്ല.
കുടുംബശ്രീകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ ടിക്കറ്റ് വിൽപ്പനയിലും വൻ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നു. 8 ലക്ഷം രൂപയുടെ ടിക്കറ്റുകൾ അച്ചടിച്ചു എന്നാണ് സംഘാടകസമിതി തുടക്കത്തിൽ പറഞ്ഞത്. ഡിസംബർ 24 ആരംഭിച്ച 28ആം തീയതി ആകുമ്പോഴേക്കും 400000 പേർ ഫെസ്റ്റിവൽ കണ്ടു എന്നാണ് സംഘാടകർ പിആർഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത് ജനുവരി രണ്ടിന് ഫസ്റ്റ് സമാപിച്ചപ്പോൾ 10 ലക്ഷത്തോളം പേർ ബീച്ച് ഫെസ്റ്റിവലിൽ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു സംഘാടകർ തന്നെ പറഞ്ഞത്. എന്നാൽ വരവ് ചെലവ് കണക്കിൽ 4 ലക്ഷം ടിക്കറ്റ് വിൽപ്പന നടത്തിയ വകയിൽ ഒരുകോടി 42 ലക്ഷം രൂപ ലഭിച്ചു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നാലുദിവസത്തിനുള്ളിൽ 4 ലക്ഷം പേർ ഫെസ്റ്റിവൽ കണ്ടിട്ടുണ്ടെങ്കിൽ 8 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ ആകെ നാല് ലക്ഷം ടിക്കറ്റ് മാത്രമേ വിൽപ്പന നടത്തിയിട്ടുള്ള എന്ന കണക്കുകൾ തന്നെ ക്രമക്കേടിന്റെ പ്രകടമായ തെളിവാണ്.
ബിആർടിസി മുൻകൈ എടുത്ത് രൂപീകരിച്ച യാത്ര ശ്രീ മാത്രം 5 ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്നു. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് കമ്മീഷൻ കൈപ്പറ്റ 29 ലക്ഷം രൂപയുടെ ടിക്കറ്റ് ടീം കേരള 15 ലക്ഷത്തി 57,000 രൂപയുടെ ടിക്കറ്റും വിറ്റിരുന്നു. ഇതുവഴി ഒരുകോടി 42 കോടി രൂപ ലഭിച്ചതായി കണക്കിലുണ്ട് അതേ സമയം അവശേഷിക്കുന്ന ടിക്കറ്റുകളുടെ എണ്ണവും ഫസ്റ്റ് ദിവസങ്ങളിൽ കൗണ്ടർ മുഖേനുള്ള മറ്റു ടിക്കറ്റ് വിൽപ്പനയുടെ കണക്കുകളും രേഖകളില്ല.
അതോടൊപ്പം ടിക്കറ്റ് അച്ചടിച്ച ഇനത്തിലും വൻ വെട്ടിപ്പ് നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു ആർട്ട് പേപ്പറിൽ നാലെണ്ണം എന്ന കണക്കിൽ 25 എണ്ണം ഉള്ള ബുക്കുകൾ ആയി ക്യു ആർ കോഡ് ചേർത്ത് 8 ലക്ഷം ടിക്കറ്റുകൾ അടിച്ചതിന് 765000 രൂപ ചെലവായി എന്നാണ് രേഖകൾ പറയുന്നതെങ്കിലും നിലവിലെ നിരക്ക് പ്രകാരം ഇതിന് 4 ലക്ഷത്തിൽ താഴെ മാത്രമേ ചെലവാകു എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്. അതേസമയം ഇത്രയും വലിയ തുകയുടെ അച്ചടി ജോലിക്ക് ക്വട്ടേഷൻ വിളിച്ചിട്ടില്ല. പള്ളിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന ഫെസ്റ്റിവൽ ഗ്രാമപഞ്ചായത്തിന് നൽകേണ്ട 25% ലാഭവിഹിതവും സംഘാടകർ നൽകിയിട്ടില്ല. ലാഭവിഹിതം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സർക്കാറിന് അയച്ചിരുന്നു, അതും സർക്കാർ പൂഴ്ത്തി വെക്കുകയായിരുന്നു.
ആ യോഗത്തിൽ പഞ്ചായത്ത് അംഗം സിദ്ദീഖ് പള്ളിപ്പുഴ ബീച്ച് ഫെസ്റ്റിവലിൽ വൻ അഴിമതി നടന്നുവെന്നും വരവ് ചെലവ് കണക്കിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. യോഗ ചർച്ചയും പ്രമേയവും സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതിലും നടപടി ഉണ്ടായില്ല. ജി എസ് ടി ഐ 39 ലക്ഷം രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട് ചരക്ക് സേവന നികുതി വകുപ്പ് ഫെസ്റ്റിവൽ കോർഡിനേറ്റർ ആയ ബിആർഡിസി മാനേജിങ് ഡയറക്ടർക്ക് സമൻസ് അയച്ചിരുന്നു , പരിപാടി നഷ്ടത്തിലായിരുന്നു ജിഎസ്ടിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ചരക്ക് സേവനം നികുതി വകുപ്പ് ജി എസ് ടി ഒഴിവാക്കാൻ തയ്യാറായില്ല. ഒടുവിൽ 39 ലക്ഷം രൂപ ജിഎസ്ടി അടുക്കുകയും ചെയ്തു. നഷ്ടം വന്ന പരിപാടിയിൽ 39 ലക്ഷം രൂപ എവിടുന്നു വന്നു എന്നുള്ളതിനും ഉത്തരമില്ല.
ഇങ്ങനെ സർക്കാർ അനുമതിയോടെ സർക്കാർ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് പൊതുപണം ദുരുപയോഗം ചെയ്തു അഴിമതി നടത്തിയതിലൂടെ സർക്കാറിന് വൻ തുക നഷ്ടം വരുത്തിവെക്കുകയും ചെയ്തു. എന്നിട്ടും പതിവിലും വലിയ ധൂർത്തോടുകൂടിയാണ് ഇപ്പോൾ ബേക്കൽ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് നടത്തുന്നത്. ഇത്തവണയും ടെൻഡർ നടപടികളോ മറ്റു വ്യവസ്ഥകളോ പാലിക്കാതെ എംഡിയും എംഎൽഎയും ചേർന്നുള്ള കറക്ക് കമ്പനിയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്നാണ് അറിയുന്നത്.മാത്രമല്ല ഫെസ്റ്റിവൽ പ്രദേശത്തെ അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിക്കാൻ പോകുന്നത് യാതൊരുവിധ സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാത്തയാണ്. സുരക്ഷാ വകുപ്പുകളുടു ഒരു അനുമതിയും ഇവർ നേടിയിട്ടില്ല .അതുകൊണ്ടുതന്നെ പള്ളിക്കര പഞ്ചായത്തിന് പരിപാടികൾ നടത്താൻ എൻ ഒ സി നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.
ജനങ്ങളുടെ ജീവന് പോലും പുല്ലുവിലകൽപ്പിച്ച് നടത്താൻ പോകുന്ന ഫെസ്റ്റിവലിൽ ദുരന്തം നടന്നാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചോദ്യത്തിനും ബി ആർ ഡി സി എംഡിക്ക് ഉത്തരമില്ല. പത്തനംതിട്ട ചിറ്റൂരിൽ രണ്ടു കുട്ടികൾ മരിക്കാൻ ഇടയായതും കാസർകോട് പാലക്കുന്നിൽ ഒരു യുവതി മരിക്കാൻ ഇടയായതും ഇത്തരം ഫെസ്റ്റിവലിലെ സുരക്ഷാ വീഴ്ച കൊണ്ടാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കഴിഞ്ഞദിവസം മനുഷ്യവകാശ കമ്മീഷൻ കണ്ണൂരിൽ അടിയന്തര സിറ്റിങ് നടത്തിയിരുന്നു. കാസർകോട് ജില്ലാ പൊലീസിൻ ഫെസ്റ്റിവലിലെ അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾക്ക് സുരക്ഷ അനുമതി ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ജില്ലാ കലക്ടർക്കു മുമ്പാകെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നൽകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല . പൊതുജനങ്ങളുടെ ജീവന് വെല്ലുവിളിയായി മാറിയിരിക്കുന്ന അമ്യൂസ്മെന്റ് പാർക്കിലെ അപാകതകൾ നികത്താൻ പാർക്ക് നടത്തിപ്പുകാർക്കും താല്പര്യമില്ല.
ഇതിനിടയിലാണ് ഭീതി ഉണർത്തുന്ന സാഹചര്യം ഉളവാക്കുന്ന ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എത്തുന്നത്. സ്പീക്കർ ഉദ്ഘാടനം ചെയുന്ന പരിപാടിയിൽ ഏതെങ്കിലും രീതിയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയാൽ ജനങ്ങളുടെ ജീവന് സ്പീക്കർ ഉത്തരം പറയുമോ എന്ന ചോദ്യം ഇപ്പോൾ ഉയർന്നു വരികയാണ്. ജനങ്ങളുടെ സുരക്ഷിതമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറിന് യാതൊരുവിധ താൽപര്യവുമില്ല. ഇടതുപക്ഷ എംഎൽഎമാർക്ക് പണം വാറാനുള്ള അവസരമാക്കി നൽകുക എന്നത് മാത്രമാണ് നിലവിൽ സർക്കാർ ചെയ്യുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്