- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ; കരൾ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സകളുടെ കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കും; അമ്മയുടെ കൈപിടിച്ച് അച്ഛനരികിലെത്തി; ബാലയെ കണ്ട് മകൾ അവന്തിക മടങ്ങി; മാസങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിൽ നടനും
കൊച്ചി: കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയുടെ ആരോഗ്യനിലയിൽ പുരോഗതി. ആശുപ്രത്രിയിൽ ഇപ്പോൾ നല്കുന്ന ചികിത്സകളെ തുടർന്നത ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടർചികിത്സയുടെ കാര്യത്തിൽ അടക്കം ഡോക്ടർമാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം മാസങ്ങൾക്ക് ശേഷം അകളെ കണ്ട സന്തോഷത്തിലാണ് ബാലയും.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കാണാൻ മകൾ അവന്തിക എത്തി. അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല നിർമ്മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എല്ലാം വ്യാജ വാർത്തകളാണെന്നും അമൃതയെയും മകളെയും കണ്ടു മുക്കാൽ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ''ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്.ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്.
ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്. ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയിൽ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കും''. സുഹൃത്ത് പറയുന്നു.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ ബാല ഐ സി യുവിലാണ്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ബാല ആശുപത്രിയിൽ ആയത് അറിഞ്ഞ് നടൻ ഉണ്ണി മുകുന്ദനും ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. ബാലയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദനൊപ്പം അമൃത ആശുപത്രിയിൽ ചെന്ന് ബാലയെ സന്ദർശിച്ച വിവരം നിർമ്മാതാവ് എൻ എം ബാദുഷ ഫേസ്‌ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ