- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിത്തിയില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു വച്ച ഒരു സാദാ പഴം ലോകോത്തര ആര്‍ട്ട് ആയി മാറിയപ്പോള്‍ ലേലത്തില്‍ വിറ്റു പോയത് 52 കോടി രൂപക്ക്; അഞ്ചു വര്‍ഷം മുന്‍പ് മുതല്‍ ആര്‍ട്ട് ലോകത്തെ വൈറല്‍ പഴത്തിന് ഒടുവില്‍ സംഭവിച്ചത്
ഭിത്തിയില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു വച്ച ഒരു സാദാ പഴം ലോകോത്തര ആര്‍ട്ട് ആയി മാറിയപ്പോള്‍
ലണ്ടന്‍: ചിത്രകലയുടെ മേഖലയില്‍ ഭാഗ്യം എപ്പോഴാണ് കടന്ന് വരിക എന്നത് ആര്‍ക്കും പ്രവചിക്കാനാകാത്ത കാര്യമാണ്. കോടികള്‍ മറിയുന്ന ബിസിനസാണ് പലപ്പോഴും ഈ രംഗത്ത് നടക്കുന്നത്. ചിത്രത്തിന്റെ കാലപ്പഴക്കം, ചിത്രം വരച്ച കലാകാരന്റെ ഖ്യാതി തുടങ്ങിയവയെല്ലാം ഇതിന്റെ വില നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. രവി വര്‍മ്മയുടേയും ലിയോനാര്‍ഡോ ഡാവിഞ്ചിയുടേയും എല്ലാം പെയിന്റിംഗുകള്‍ ഇന്ന് വിലമതിക്കാന്‍ പോലും കഴിയാത്ത അത്രയും ഉയര്‍ന്ന മൂല്യം പുലര്‍ത്തുന്നവയാണ്.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു സാദാ പഴം ഭിത്തിയില്‍ സെല്ലോ ടേപ്പ് വെച്ച് ചുവരില്‍ ഒട്ടിച്ചിരുന്നത് വര്‍ഷങ്ങള്‍
പിന്നിട്ടപ്പോള്‍ ലോകോത്തര കലാരൂപമായി മാറിയതാണ്. തീര്‍ന്നില്ല ഈ പഴം ഇപ്പോള്‍ ലേലത്തില്‍ വിറ്റുപോയത് 52 കോടി രൂപക്കാണ്. സോത്ത്ബിയില്‍ നടന്ന ലേലത്തിലാണ് ഈ പഴം ഇത്രയും വലിയ തുകയ്ക്ക് വിറ്റു പോയത്. ഈ കലാരൂപം 2019 ഡിസംബറില്‍ മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിലില്‍ ലേലത്തിന് വെച്ചപ്പോള്‍ ഒന്നര കോടിയാണ് വിലയിട്ടിരുന്നത്.
അന്ന് ഈ കലാരൂപം കാണാന്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് മറ്റ് കലാരൂപങ്ങളെ ബാധിക്കുമെന്ന അവസ്ഥ എത്തിയപ്പോള്‍ അധികൃതര്‍ ഒടുവില്‍ ഇതെടുത്ത് മാറ്റുകയായിരുന്നു. മൗറീസ്യോ കാറ്റ്ലാന്‍ എന്ന കലാകാരനാണ് കോമേഡിയന്‍ എന്ന്
പേരിട്ടിട്ടുള്ള ഈ സൃഷ്ടിയുടെ ഉപജ്ഞാതാവ്. ആദ്യ കാലഘട്ടത്തില്‍ ചുവരില്‍ ഉറപ്പിച്ചിരുന്ന കൊമേഡിയനിലെ പഴം ആരോ എടുത്ത് കഴിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു.
ലോകമെമ്പാടും വന്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കലാരൂപത്തെ കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ നൂറ്റാണ്ടിലെ
ഏറ്റവും ഉദാത്തമായ കലാസൃഷ്ടി എന്ന നിലയിലാണ് കോമേഡിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായും പലരും എത്തുന്നുണ്ട്. മോഡേണ്‍ ആര്‍ട്ട് എന്ന പേരില്‍ വ്യാജ സൃഷ്ടികളും ആദരിക്കപ്പെടുന്നതിനെ കളിയാക്കുന്നതാണ് കൊമേഡിയന്‍ എന്നാണ് ചിലര്‍ പറയുന്നത്.