- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർ കോഴയിലെ അന്വേഷണം ഓഡിയോ ചോർച്ചയിൽ മാത്രം
തിരുവനന്തപുരം: ബാർ കോഴയിൽ ആരോപണം കടുപ്പിക്കാൻ പ്രതിപക്ഷം. ബാർ കോഴ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാഗം ശക്തമാണ്. ബാറുടമ അനിമോൻ ശബ്ദസന്ദേശമിട്ട ഇടുക്കി ജില്ലയിലെ ബാറുടമകളുടെ വാട്‌സാപ് ഗ്രൂപ്പിൽ അർജുൻ ഉണ്ടെന്ന നിഗമനത്തെത്തുടർന്നായിരുന്നു മൊഴിയെടുക്കൽ.
തന്റെ ഭാര്യാപിതാവ് ബാർ ഹോട്ടലിന്റെ എംഡിയായിരുന്നെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ നമ്പറാകാം ഗ്രൂപ്പിലുണ്ടായിരുന്നതെന്നും അർജുൻ മൊഴി നൽകി. 2018ൽ അദ്ദേഹം മരിച്ചു. താൻ ആ ഗ്രൂപ്പിൽ അംഗമല്ല. ഹോട്ടലിന്റെ കാര്യങ്ങളിൽ താൻ ഇടപെടാറുമില്ലെന്നാണ് അർജുന്റെ മൊഴി. ഇതിൽ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന നടത്തുകയാണ്. അതിനിടെ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെയാണ് ഇപ്പോൾ അന്വേഷണമെന്ന വാദവും ശക്തമാണ്. ഓഡിയോ ചോർ്ച്ച കണ്ടെത്തനാണ് ശ്രമമെന്നും ആരോപണമുണ്ട്.
ഇതിനിടെ ബാർ കോഴ ആരോപണത്തിലേക്ക് തന്റെ മകൻ അർജുന്റെ പേര് വലിച്ചിഴച്ചതിനു പിന്നിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. ബാറുടമ അനിമോന്റെ ബന്ധുവാണ് ഈ സംസ്ഥാന കമ്മിറ്റിയംഗം. തനിക്കെതിരെ രാഷ്ട്രീയ നീക്കം നടത്തിയാൽ ആ പേര് വിളിച്ചുപറയുമെന്നും അനിമോന്റെ സഹോദരിയെ വിവാഹം കഴിച്ചത് ആരെന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. മകൻ അർജുനെ സിപിഎം മനഃപൂർവം ചെളിവാരി എറിയാൻ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഞങ്ങൾ പ്രതിപക്ഷത്താണ്. ഭരണസ്വാധീനമുള്ളവരെയാണ് ബാറുടമകൾ സമീപിച്ചത്. അനിമോൻ പണപ്പിരിവ് നടത്തിയ വിവരം മുഖ്യമന്ത്രിക്കറിയാം. തന്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ല. ബാർ കോഴക്കേസല്ല സന്ദേശം പുറത്തുപോയതാണ് ഇപ്പോൾ പലർക്കും പ്രശ്‌നമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ബാറുടമകൾ നൽകിയ പരാതിയും പുറത്തു വന്നിരുന്നു. ഇതും പ്രതിപക്ഷം ചർച്ചയാക്കും. ബാർ കോഴ ഓഡിയോയിലെ ന്യായമെല്ലാം തെറ്റെന്ന സൂചനകൾ ആ പരാതിയിലുണ്ട്.
അതിനിടെ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയതായി അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ താനില്ലെന്നും തന്റെ ഭാര്യാ പിതാവിന് ബാർ ഉണ്ടെന്നും അർജുൻ മൊഴി നൽകി. ഇടുക്കി ജില്ലയിലെ ബാറുടമകളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്നു പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഇടുക്കിയിലെത്തി മൊഴിയെടുക്കണോ അതോ ഓരോരുത്തരെയായി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നതിൽ തീരുമാനമായിട്ടില്ല. ഇത്തരം നീക്കങ്ങളിൽ ബാറുടമകളും അതൃപ്തിയിലാണ്.
എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാട്‌സ് ഗ്രൂപ്പിൽ നിന്ന് ശബ്ദ സന്ദേശം എങ്ങനെ പുറത്തു പോയി എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ അവിടെയെത്തി മൊഴി രേഖപ്പെടുത്താമെന്ന് ക്രൈംബ്രാഞ്ച് സംഘം അർജുൻ രാധാകൃഷ്ണനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തി മൊഴിയെടുത്തത്. മദ്യനയം മാറ്റത്തിന് ബാറുകളിൽ നിന്ന് പണം പിരിക്കുന്നതിന് ഫെഡറേഷൻ ഒഫ് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദ സന്ദേശമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇതിന്റെ അടിസ്ഥാനത്തിലാണ് അർജുന്റെ മൊഴി രേഖപ്പെടുത്തിയത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടെന്നും, ഈ നമ്പറിലേ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.