- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുനിച്ചു നിർത്തി നട്ടെല്ലിൽ ഇടിച്ചു, കുഞ്ഞുങ്ങളുടെ മുമ്പിലിട്ടും മർദ്ദനം; കൈമുട്ടു കൊണ്ടുള്ള ഇടിയേറ്റ് മൂന്ന് മാസമാണ് ചികിത്സ തേടേണ്ടി വന്നത്; അമ്പലമേട് പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റ ബിബിൻ തോമസ് പറയുന്നു; സ്റ്റേഷനിലെ സി സി ടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം
കൊച്ചി: എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരുവർഷം മുൻപുള്ള സിസി ടിവി ദൃശ്യങ്ങൾ ചോർന്നത വിവാദമായി മാറുകയാണ്. ദൃശ്യങ്ങൾ ചോർന്നതിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് ഇപ്പോൾ. അതേസമയം, സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കിടയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ഒരുവർഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്ഐ. കുനിച്ചുനിർത്തി മർദിക്കുന്നതാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലതവണയായി പ്രതിയെ മർദിക്കുന്നതും ഇയാൾക്ക് നേരേ ക്ഷോഭിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ വനിതാ പൊലീസ് കോൺസ്റ്റബിൾ എസ്ഐ.യെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 2023 ജനുവരി 23-നായിരുന്നു ഈ സംഭവം.
വയനാട് സ്വദേശിയായ ബിബിൻ തോമസിനെയാണ് എസ്ഐ പിപി റെജി ക്രൂരമായി മർദ്ദിക്കുന്നത്. അന്ന് മർദ്ദനം നടന്നതിന് ശേഷം നിരവധി പേർ പരാതികളൊക്കെ കൊടുത്തെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല എന്ന ഒരു ആക്ഷേപം ഉയർത്തി കൊണ്ട് ഇപ്പോൾ വീണ്ടും അദ്ദേഹം പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അന്ന് എസ്ഐയിൽ നിന്നും മർദ്ദനമേറ്റ സംവത്തെ കുറിച്ചു ബിബിൻ മറുനാടനോട് മസ്സു തുറന്നു:
ബിബിൻ തോമസിന്റെ വാക്കുകൾ:
ഇത് സംഭവം നടന്നത് 2023 ജനുവരി 20 ന് ആണ്. ഞാനും എന്റെ വൈഫും തമ്മിൽവീട് മാറുന്നതിനെ ചൊല്ലി ഒരു തർക്കം നിലനിൽക്കുന്നുണ്ടാിയരുന്നു. അപ്പം ഈ സമയത്ത് ഈ വൈഫ് പൊലീസ് സ്റ്റേഷനിലേക്ക് അമ്പലമേട് സ്റ്റേഷനിലേക്ക് വിളിക്കുകയും അവിടുന്ന് ഈ എസ്ഐയും ഒരു മൂന്നു പൊലീസുകാരും എന്റെ വീട്ടിലേക്ക് കേറി വന്നു. എന്നിട്ട് എന്റെ കുഞ്ഞുങ്ങളുടെ മുമ്പിൽ ഇട്ട് സാറെ ഞാൻ ഒന്നും പറയട്ടെ എന്നു പറഞ്ഞു അതു പറയാൻ പോലും സമ്മതിക്കാതെ എന്റെ കുഞ്ഞുങ്ങളുടെ മുമ്പിലിട്ട് ആദ്യം എന്നെ മർദ്ദിച്ചു.
അതുകഴിഞ്ഞ് ജീപ്പിലിട്ടും ശേഷം സ്റ്റേഷനിൽ കൊണ്ടു പോയി അവിടെയിട്ടും അടിച്ചു. ഒന്നും പറയാനോ എന്റെ ഫോൺ മേടിച്ചു വച്ചതിന് ശഷം രാതരി പത്ത് മണി വരെ എന്നെ കരുതൽ തടങ്കിൽ വച്ച് ഫോൺ പോലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ കരുതൽ തടങ്കിൽ വച്ചേച്ച് നിനക്ക് ഒരു പണി തരുന്നുണ്ട് എന്ന് പറഞ്ഞതിന് ശേഷം ഉച്ചവരെ പുള്ളി പറഞ്ഞത എന്റെ മോളുടെ മുമ്പിൽ വച്ച് അടിച്ചതിന് ഒരു അബദധം പറ്റിയതാണ് മാപ്പു പറയാം എന്ന് ആ വ്യക്തി പറഞ്ഞിരുന്നു.
അതിനു ശേഷം ഒരു ഉച്ച കഴിഞ്ഞതിന് ശേഷമാണ് ഞാൻ അറിയുന്നത് എനിക്കെതിരെ വലിയ ഒരു എഫ്ഐആറ് ഭാര്യയുടെ ദേഹത്ത് പോലും കൈവക്കാതെ ഞാൻ കൊല്ലാൻ ശ്രമിച്ചുവെന്ന രീതിയിൽ എഫ്ഐആർ എഴുതിയിട്ട് എന്നെ 83 ദിവസം ജാമ്യം കിട്ടാത്ത രീതിയിൽ ജയിലിൽ അടയ്ക്കുകയാണ് ഉണ്ടായത്. അത് ഈയൊരു മുമ്പാണ്ടായിരുന്ന അതായത് ഞാൻ ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ ഈ കുറച്ച് ആള് വിജിലൻസിൽ ജോലി ചെയ്യുണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്ന ഒരു വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണോ ഇത് ചെയ്തത് സംസയിക്കേണ്ടിയിരിക്കുന്നു. കാരണം അല്ലാതെ ജീപ്പിലും എന്റെ വീട്ടിലും സ്റ്റേഷനിലും ഇട്ടു ഇടിക്കാൻ പാകത്തിനുള്ള ഒരു തെറ്റു ഒന്നും ഞാൻ അവിടെ ചെയ്തിട്ടില്ല. വൈഫ് പറഞ്ഞതാണ്
പ്രത്യേകിച്ച് വ്യക്തിവിരോധം നിങ്ങൾ തമ്മിൽ ഇല്ലായിരുന്നോ?
ഇല്ല പുള്ളിക്ക് എന്നോട് ഇത്ര വിരോധം ഉണ്ടായിരുന്നോ എന്നെനിക്കറിയത്തില്ലായിരുന്നു. കാരണം ഈ വന്ന് എന്നെ രണ്ടു മൂന്നു പ്രാവശ്യം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ ഹോട്ടൽ റൺ ചെയ്യുന്നത് എന്നെ ഹോട്ടലിൽ വന്ന പുള്ളി എൻക്വർ ചെയ്തിരുന്നു. പിന്നെ ഞാൻ അത് മുതലാളിയെ ധരിപ്പിച്ചു കഴിഞ്ഞപ്പോൾ പിന്നീട് കുറേ നാളത്തേക്ക് കോളോ ബുദ്ധിമുട്ടു ഒന്നും ഉണ്ടായില്ല. പിന്നീട് ഞാൻ ഈ വ്യക്തിയെ കാണുന്നത് ഈ ഇഷ്യവിന്റെ ഭാഗമായിട്ടാണ് നേരിൽ കാണുന്നത്.
പക്ഷെ പുള്ളി എന്നെ ഐഡിന്റഫൈ ചെയ്തിട്ടാണോ ഇടിച്ചതെന്ന് എന്ന് എനിക്ക് പറയാനേ പറ്റത്തുള്ളൂ ഉറപ്പ് പറയാൻ പറ്റത്തില്ല. കാരണം അതല്ലാതെ ഒരു റീസൺ എനിക്ക് അറിയാൻ പാടില്ല. ഇദ്ദേഹം ആദ്യം വീട്ടിൽ വച്ചു മർദ്ദിച്ചു. പിന്നീട് സ്റ്റേഷനിൽ കൊണ്ടു വന്നും മർദ്ദിക്കുവാരുന്നു. അപ്പം നിങ്ങൾ തമ്മിൽ ഒരു വാക്കു തർക്കം അവിടെ നടക്കുന്നതായിട്ട് ഈ വീഡിയോയിൽ കാണുന്നുണ്ട്.
സാറെ എന്നെ എന്തിനാണ് ഇടിച്ചത് എന്നെ എന്തിനാണ് ഇവിടെ പിടിച്ചോണ്ട് വന്നിരിക്കുന്നത്. എന്റെ ഫോൺ ആണ് ഞാൻ ചോദിച്ചോണ്ട് ഇരിക്കുന്നത്. അവരോട് ആ വീഡിയോയിൽ ഞാൻ ചോദിക്കുന്നത് എന്റെ ഫോൺ എനിക്ക് തരാൻ ആണ് ചോദിച്ചോണ്ട് ഇരിക്കുന്നത്. അപ്പം അവിടെ ഇരിക്കട അവിടെ ഇരിക്കട എന്നാണ് അയാള് പറയുന്നത് ഫോൺ ചോദിച്ചതിന് എടുത്ത് എറിയുകയാണ് ചെയ്തത്. അയാൾ എന്റെ ഫോൺ എടുത്തേച്ച് ആ ക്യാമറ ഇല്ലാത്ത പോഷനിലേക്ക് ആണോ എന്ന് അറിയത്തില്ല. അവിടത്തേക്ക് എറിയുകയാണ് ചെയ്തത്. ആ ഫോൺ എടുത്ത തരാൻ വേണ്ടിയിട്ടാണ് ഞാൻ റിക്വസ്റ്റ് ചെയ്യുന്നത്. അപ്പോഴാണ് പുള്ളി വീണ്ടും വീണ്ടും വന്ന് ആ ഫോൺ ചോദിക്കുന്നതിന്റെ ഭാഗമായിട്ട് വീണ്ടും വീണ്ടും വന്നെന്നെ ഇടിച്ചതിന് ശേഷം അവിടെ ഇരിക്കാൻ പറയുന്നത്.
ഈ ഭാര്യ വിളിച്ചു പറഞ്ഞതിനെ തുടർന്നിട്ടാണ് പൊലീസ് വന്നത് എന്നു പറഞ്ഞു. ഈ ഭാര്യയുമായിട്ട് ഇപ്പം നിങ്ങൾ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ അതോ അന്ന് എന്തായിരുന്നു അതിനു ശേഷം ഭാര്യ നിങ്ങളുടെ പരാതി കൊടുക്കുകയോ അതോ പരാതി പിൻവലിക്കുകയോ അങ്ങനെയുള്ളകാര്യങങൾ ചെയ്തോ?
ഭാര്യ അതിനു ശേഷം എന്നെ ജയിൽ എന്നെ മൂന്നു നാലു പ്രാവശ്യം കൊച്ചുങ്ങളെയും കൂട്ടി അവിടെ കാണാൻ വന്നിരുന്നു. എന്റെ മോൾക്ക് ഈ അവസ്ഥ കണ്ടിട്ട് സീരിയസായിട്ട് അസുഖം ബ്രീത്തിങ് പ്രോബ്ലം വന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ശേഷം വൈഫ് ഹൈ കോടതിയിൽ പോയിട്ട് ഈ കേസ് പരാതിയിൽ ഇല്ല എന്ന് പറഞ്ഞിട്ട് 83ാം മത്തെ ദിവസം ആണ് എന്നെ ജയിലിൽ നിന്നും റിലീസ് ചെയ്യുന്നത്. അപ്പം അതിനകത്ത് എഴുതിയിരിക്കുന്നത് എഫ്ഐആറ് വായിച്ചു നോക്കിയാൽ ആർക്കും മനസ്സാലാകും അതിനകത്ത ഒരിടത്തും വൈഫിനന്റെ ദേഹത്ത് തൊട്ടെന്നുള്ള പരാതി പറയുന്നില്ല. ചെന്നു എന്നെഴുതിയതുകൊണ്ട് അയാൾ ഒരു 307 വകുപ്പും ചേർത്ത് എന്നെ 83 ദിവസം ജയിലിൽ അടക്കുകയാണ് ചെയ്തത്.
ഈ മർദ്ദനത്തിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഒരു പാട് ഉണ്ടായോ?
ഉണ്ടായിരുന്നു.ഞാൻ ഒരു മൂന്നു മാസത്തോളം ഒരു അടി എന്റെ കഴുത്തിനിട്ടാണ് കൊണ്ടത്. മുട്ടു കൈ കൊണ്ട് ഇടിച്ചത്. അതുകൊണ്ട് എനിക്ക കഴുത്തിന് കുറച്ച് ട്രീറ്റ്മെന്റ് ആയിരുന്നു ഒരു മൂന്നു മാസത്തോളം അതു കഴിഞ്ഞതിനു ശേഷം ഞാൻ പണത്തിന്റെ ഒരു പ്രോബ്ലം ഉള്ളതുകൊണ്ട് പലയിടത്തും ജോബ് ചെയ്തതിന് ശേഷമാണ് തിരുവനന്തപുരത്തും എസി ഓഫീസിലും കമ്മീഷൻ ഓഫീസിലും മുഖ്യ മന്ത്രിയുടെ ഓഫീസിലും എഡിജിപി മനുഷ്യവകാശ കമ്മീഷൻ പിന്നെ എല്ലായിടത്തും ഞാൻ പോയി പരാതി കൊടുത്ത് നിയമം നടടത്തി നോക്കി ഒരു രീതിയിലും ഇത് നമുക്ക് ഒരു നീതി കിട്ടുവോ ഒന്നും ചെയ്യാതെ ആ വ്യക്തി ഇപ്പോഴും അതേ പോലെ തന്നെ ആ സ്റ്റേഷനിൽ തുടരുകയാണ്. അയാള് ചെയ്തത് ശരിയാണെന്ന വിശ്വാസത്തോടെ അയാൾ അവിടെ തന്നെ തുടരുകയാണ് ഏകദേശം ഞാനന്നൊരു 75 കിലോ ഉണ്ടായിരുന്നതാണ് അതിനു ശേഷം ഒരു 62 കിലോയിലേക്ക് ഞാൻ ജയിൽ നിന്നു ഇറങ്ങിയപ്പോഴത്തേക്ക് 62 കിലോയേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം ഈ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിപ്പിച്ചതിന് പിന്നിൽ സ്റ്റേഷനിൽ എസ്ഐ.യും ചില പൊലീസുകാരും തമ്മിലുള്ള പടലപ്പിണക്കമാണെന്നാണ് സൂചന. മണ്ണുമാഫിയയുമായുള്ള ബന്ധം ആരോപിച്ച് നേരത്തെ ചില പൊലീസുകാർക്കെതിരേ നടപടിയെടുത്തിരുന്നു. ഈ വിവരം വിജിലൻസിനെ അറിയിച്ചത് എസ്ഐ.യാണെന്നായിരുന്നു ചില പൊലീസുകാർക്കിടയിലെ സംസാരം. ഇതിന്റെ ഭാഗമായാണ് ഒരുവർഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതെന്നാണ് വിവരം.
സംഭവത്തിൽ എസ്ഐ. പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ചോർത്തി മൊബൈൽഫോണിൽ പകർത്തിയശേഷം എഡിറ്റ് ചെയ്ത ക്ലിപ്പുകളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നായിരുന്നു എസ്ഐ.യുടെ വിശദീകരണം. 2023 ജനുവരിയിൽ സ്റ്റേഷനിൽ ഔദ്യോഗികമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല. ആ സമയത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നേയുള്ളൂ. കഴിഞ്ഞവർഷം മാർച്ചിലാണ് സിസിടിവി ക്യാമറ ഔദ്യോഗികമായി സ്ഥാപിച്ചതെന്നും എസ്ഐ. പറഞ്ഞിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.