കൊച്ചി: ടി പി ചന്ദ്രശേഖരനെ 51വെട്ടു വെട്ടി കൊന്ന കേസിൽ ശിക്ഷ അനുഭവിച്ച ആളാണ് കുഞ്ഞനന്തൻ. ആ കുഞ്ഞനന്തനെ രക്തസാക്ഷി പരിവേഷത്തോടെ മരണാനന്തരം യാത്രയാക്കിയവരാണ് സിപിഎം. വാർഷിക ദിനത്തിൽ അനുസ്മരണവും നടത്തുന്നു. പക്ഷേ കോടതി ശിക്ഷാക്കത്ത കേസിലെ പ്രതിയുമായി ഫോട്ടോ ഇട്ടാൽ സൈബർ സഖാക്കൾക്ക് പിടിക്കില്ല. ഇതാണ് അവസ്ഥ. ആറ്റിങ്ങലിലെ മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു ചന്ദ്രൻ വിയ്‌ക്കെതിരായാണ് കൊലവിളി.

ധീരജ് കൊലക്കേസിൽ പ്രതിയാണ് നിഖിൽ പൈലി. ഇടുക്കിയിലെ കോൺഗ്രസ് നേതാവ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിഖിലും പങ്കാളിയായി. ഇതിനെതിരെ ഡിവൈഎഫ് ഐ രംഗത്തു വന്നു. ഇതിനിടെ ഞങ്ങൾ ഒക്കെ ഗുണ്ടകൾ എന്നാണ് വയ്‌പ്പ്.. ഭാരത് ജോഡോ യാത്ര എന്ന കുറിപ്പോൾ നിഖിൽ പൈലിയുമായുള്ള ചിത്രം ബിന്ദു ചന്ദ്രൻ പങ്കുവച്ചു. ഇതാണ് കുഞ്ഞനന്തൻ എന്ന കൊലയാളിയെന്ന് കോടതി കണ്ടെത്തിയ ക്രിമിനലിനെ നേതാവായി അംഗീകരിക്കുന്നവരുടെ വേദനയ്ക്ക് കാരണം. ഇതോടെ ബിന്ദു ചന്ദ്രനെതിരെ ആക്രമണം തുടങ്ങി.

ഭീഷണിയൊന്നുമില്ല ഒരു ആശംസ മാത്രം അറിയിക്കാൻ വന്നതാണ്. പത്തൊൻപത് വയസ്സുള്ള ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊല ചെയ്ത കൊലയാളിയെ ഗ്ലോറിഫൈ ചെയ്യുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കും മക്കൾ ഉണ്ടെങ്കിൽ ആരുടെ എങ്കിലും കത്തി മുനയിൽ തീരട്ടെ എന്ന് ആശംസിക്കുന്നു-സഞ്ജയ് ജയകുമാറിന്റേതാണ് ഈ മനോഹര ഭീഷണി. സോഷ്യൽ മീഡിയയിൽ ഇടതു പക്ഷത്തെ നന്നായി ട്രാളുന്ന ബിന്ദു ചന്ദ്രൻ ഇതിനും മറുപടി നൽകുന്നു.
ആരും ധൃതി കൂട്ടരുത് ഓരോന്ന് ഓരോന്ന് ആയി ഇടാം;ഒ രു ഉറുമ്പിനെ പോലും നോവിക്കാത്തെ എനിക്ക് ജയ് INC???????????? നിങ്ങൾക്ക് ആർക്ക് എങ്കിലും ഇങ്ങനെ ആശംസ കിട്ടിയോ ????-കിട്ടിയോ ഇതാണ് ബിന്ദുവിന്റെ ചോദ്യം. എന്തായാലും ഒരിക്കൽ മരിക്കണം അപ്പോൾ നിങ്ങൾ ചോദിക്കും സ്വർഗത്തിൽ പോണോ നരകത്തിൽ പോണോ എന്ന് എനിക്ക് ഇവിടെ രണ്ടു സ്ഥലത്തും പോകണ്ട 'യൂറോപ്പിൽ പോയാൽ മതി-ഇതാണ് ബിന്ദുവിന്റെ മറ്റൊരു പരിഹാസം.

ട്രോൾ വീഡിയോയിലൂടെ സിപിഎമ്മിനെ പരിഹസിക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ബിന്ദുവിന്റേത്. ഒന്നാന്തരം ആക്ഷേപ ഹാസ്യത്തിലൂടെ സിപിഎമ്മിനെ തകർക്കുന്ന വിമർശനം. എകെജി സെന്ററിൽ ആക്രമണം നടക്കുമ്പോൾ ശബ്ദം കേട്ട് ഭയചികിതയായെന്ന പികെ ശ്രീമതിയുടെ വിശദീകരണം അടക്കം ട്രോളാക്കിയ ബിന്ദു നേരത്തെ തന്നെ സിപിഎം സൈബർ സഖാക്കളുടെ കണ്ണിലെ കരടാണ്. മരണ ശേഷം യൂറോപ്പിലേക്ക് പോണമെന്ന് ബിന്ദു പറയുന്നതും മുഖ്യമന്ത്രിടേയും മന്ത്രി റിയാസിന്റേയും യൂറോപ്പ് യാത്രയെ കളിയാക്കാനാണ്. നെതർ ലാൻഡിൽ പോകാൻ സാരി പറ്റില്ല പാന്റ് വേണം പോലും ??????നമ്മൾ ആരാ മോള് ????-ഇതാണ് ഏറ്റവും പുതിയ പരിഹാസം. പാന്റിട്ട് നിൽക്കുന്ന ഫോട്ടോ സഹിതമാണ് കളിയാക്കൽ.

എകെജി സെന്ററിലെ വീഡിയോയിൽ ആക്ഷേപിച്ചവനു വരെ അതിശക്തമായ മറുപടി ബിന്ദു നൽകിയിരുന്നു. അയ്യോ ഡാ നീ എന്നെ ഇങ്ങനെ യൂടൂബിൽ ഒക്കെ കയറ്റി ഫേമസ് ആക്കൂമെന്ന് അറിഞ്ഞെങ്കിൽ ഞാൻ കുറച്ചു മേക്കപ്പ് ഒക്കെ ചെയ്തു വീഡിയോ ചെയ്യുമായിരുന്നു???? വെള്ളപൊക്കം വന്നിട്ട് കുലുങ്ങിയില്ല പിന്നെ അല്ലെ ഇ ചാറ്റൽ മഴ പോടാ പോടാ വീട്ടിൽ പോടാ-ഇതായിരുന്നു അന്നിട്ട പോസ്റ്റ്. ഇതിനൊപ്പം തൃക്കാക്കരയിലെ പെയിന്റടിയുമായി ബന്ധപ്പെട്ട് സ്വരാജിനെ കളിയാക്കുന്ന വീഡിയോയും വൈറലായി. ശിവൻകുട്ടി അപ്പൂപ്പൻ ഉണ്ണാൻ വരാത ദേവൂട്ടി വരില്ല... സ്‌കൂളിലെ ഇടപെടലിൽ മന്ത്രിയെ വിമർശിച്ച വീഡിയോയും വൈറലായി.

പേപ്പട്ടി കടിച്ച് അഭിരാമി മരിച്ചതിൽ മന്ത്രി വീണാ ജോർജിനെ വിമർശിക്കുന്ന വീഡിയോയും വൈറലായി. എനിക്ക് ഇൻഡിഗോ ആയിട്ട് ഒരു പ്രശ്‌നവും ഇല്ല നിങ്ങൾക്കുണ്ടോ-ഇതായിരുന്നു ജയരാജന്റെ ഇൻഡിഗോ വിമാന വിവാദത്തിലെ മറുപടി. അങ്ങനെ എല്ലാ സമകാലീന പ്രശ്‌നത്തിലും കോൺഗ്രസ് നിലപാടിനെ ട്രോളിലൂടെ ജനങ്ങളിലെത്തിക്കുന്ന നേതാവാണ് ബിന്ദു. ഈ നിലപാട് വിശദീകരണങ്ങൾ ബിന്ദുവിനെ സൈബർ സഖാക്കളുടെ നമ്പർ വൺ ശത്രുവാക്കി. ഇതിനിടെയാണ് ധീരജ് കൊലക്കേസിലെ പ്രതിയുമൊത്തുള്ള ഫോട്ടോയിൽ അവസരം കണ്ടെത്തിയത്.

ബിന്ദുവിനെ ഇല്ലായ്മ ചെയ്യാനുള്ള അവസരമാക്കി ഇതിനെ ചില കേന്ദ്രങ്ങൾ മാറ്റുന്നതിന് തെളിവാണ് സോഷ്യൽ മീഡിയയിലെ അക്രമങ്ങൾ. എന്നാൽ ഇതിനെ ഗൗരവത്തോടെ ബിന്ദു എടുക്കുന്നില്ല. ഇനിയും തന്റെ ഇടപെടൽ തുടരുമെന്ന് ഈ നേതാവ് പറയുന്നു.