- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ സർക്കാർ ഉദ്യോഗസ്ഥരെ പിണക്കിയാൽ പണിയാകും! ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കുടുംപിടുത്തം പിടിക്കാതെ സർക്കാർ; ഭരണ - പ്രതിപക്ഷ സർവീസ് സംഘടനകൾ ഒരുപോലെ എതിർപ്പുമായി രംഗത്തുവന്നതോടെ പിണറായിയുടെ പരിഷ്ക്കാരം പാതിവഴിയിൽ
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സർക്കാർ പിൻവാങ്ങാൻ ഒരുങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിൽ. ഭരണസിരാകേന്ദ്രമായി സെക്രട്ടറിയേറ്റിൽ പിണറായി സർക്കാർ ജീവനക്കാർ മുങ്ങുന്നത് കണ്ടുപിടിക്കാൻ വേണ്ടിയാണ് ആക്‌സസ് കൺട്രോൾ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ജീവനക്കാർ ഒറ്റക്കെട്ടായി അതിനെ എതിർക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ സംഘടനകൾ എതിർപ്പു ശക്തമാക്കിയതോടെ തൽക്കാലം ഈ വിഷയത്തിലും യുടേൺ അടിക്കുകയാണ് സർക്കാർ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതും സിപിഎം നേതാക്കളുടെ ഭവന സന്ദർശനം അടക്കം നടക്കുന്ന വേളയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ സർക്കാർ ഉദ്യോഗസ്ഥരെ പിണക്കേണ്ടെന്നാണ് സർക്കാറിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഈ മാസം ഒന്നാം തീയ്യതി മുതൽ നടത്തേണ്ടിയിരുന്ന ബയോമെട്രിക് പഞ്ചിങ് സംവിധാനം ഇനിയും കർക്കശമാക്കിയിട്ടില്ല. ജനുവരി അവസാനം വരെയാണ് ബയോമെട്രിക് പഞ്ചിംഗിന് സമയം അനുവദിച്ചിരിക്കുന്നത്.
ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് തിയതി നീട്ടാൻ കാരണമെന്നാണ് പറയുന്നത്. ്അതേസമയം പ്രധാന വിഷയം ജീവനക്കാരുടെ എതിർപ്പു തന്നെയാണ്. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ട്രേറ്റുകളിലും പഞ്ചിങ് സംവിധാനം ഒരുക്കണം. 2023 ജനുവരി ഒന്നു മുതൽ പഞ്ചിങ് നിർബന്ധിമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. എന്നാൽ ബയോമെട്രിക് പഞ്ചിങ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ്.
സർക്കാർ ജീവനക്കാരെ അടിമകളെ പോലെ കണ്ടു പണിയെടുപ്പിക്കാൻ ആരു ശ്രമിച്ചാലും അതിനെ എതിർത്തു തോൽപ്പിക്കുമെന്ന് ഭരണ - പ്രതിപക്ഷ സർവീസ് സംഘടനകൾ ഒരേ സ്വരത്തിലാണ് പറയുന്നത്. നിലവിലുള്ള സംവിധാനത്തിൽ രാവിലെയും വൈകുന്നേരവും ഉള്ള പഞ്ചിങ് കഴിഞ്ഞാണ് ഇടവേളകളിൽ പുറത്തുപോയാൽ അറിയാൻ സംവിധാനം നിർവാഹമില്ല. എന്നാൽ, പുതിയ ആക്‌സസ് കൺട്രോൾ സംവിധാനം വഴി ജീവനക്കാർ പുറത്തു പോകുന്നെങ്കിൽ റിക്കോർഡ് ചെയ്ത ശേഷം മാത്രമേ പുറത്തു പോകാൻ സാധിക്കുകയുള്ളൂ.
ഈ സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കുന്നത് വഴി ഓഫീസുകളിൽ നിന്നും ഇടവേളകളിൽ മുങ്ങുന്നവർക്ക് ശമ്പളം നഷ്ടപ്പെട്ടും. ഇതാണ് സർവീസ് സംഘടനകൾ ഒന്നിച്ചു നിന്നു ഈ പരിഷ്‌ക്കാരത്തെ എതിർക്കുന്നത്. രാവിലെ സെക്രട്ടറിയേറ്റിൽ വന്നു പഞ്ചിങ് ചെയ്ത് ശേഷം സമരത്തിനും ഷോപ്പിംഗിനും പോകുന്നവർ അടക്കമുള്ളവർക്ക് ഇതോടെ പിടിവീഴും. ജീവനക്കാരെ ബന്ദികളാക്കി പണിയെടുപ്പിക്കാനുള്ള അധികാര വർഗ്ഗങ്ങളുടെ തീരുമാനത്തെ എന്തുവില കൊടുത്തും തകർക്കുമെന്നാണ് സർവീസ് സംഘടനാ നേതാക്കൾ പറയുന്നത്.
നിർബന്ധിച്ചു ജോലി ചെ്‌യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇവരുടെ വാദം. ഒരു ദിവസം ഇത്ര ഫയൽ തീർപ്പാക്കണമെന്നും സർക്കാറിന് ആവശ്യപ്പെടാം. എന്നാൽ, സീറ്റുകളിൽ നിന്നും എണീക്കാതെ പണിയെടക്കണം എന്ന് നിർദ്ദേശിക്കാൻ സർക്കാറിന് അധികാരമില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി ഒന്നുമുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും അതിൽ നിന്നും പിന്നോട്ടുപോയ അവസ്ഥയിലാണ് ഇപ്പോൾ. സർക്കാർ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ ചുമതല.
2023 ജനുവരി ഒന്നു മുതൽ പഞ്ചിങ് നിർബന്ധിമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. എന്നാൽ ബയോമെട്രിക് പഞ്ചിങ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ്. എറണാകുളം കളക്ടറേറ്റിൽ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂർ കളക്ടറേറ്റിൽ ഇൻസ്റ്റലേഷൻ ജോലികൾ പൂർത്തിയാവാൻ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിവരം.
മലപ്പുറം കളക്റ്റ്രേറ്റിൽ പഞ്ചിങ് മെഷീൻ ഇനിയും എത്തിച്ചിട്ടില്ല. ഈ മാസം 10 ഓടെ നടപടികൾ പൂർത്തിയാകും എന്നാണ് ഇവിടെ നിന്നുള്ള വിശദീകരണം.
ജോലിസമയത്ത് ജീവനക്കാർ മുങ്ങുന്നത് തടയുന്നതിനായി സ്പാർക്കുമായി ബന്ധിപ്പിച്ച് ഹാജർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണമെന്ന് പലതവണ നിർദ്ദേശിച്ചിട്ടും സർവീസ് സംഘടനകളുടെ തടസ്സവാദങ്ങൾ നടപ്പാക്കാനായിരുന്നില്ല. സെക്രട്ടേറിയറ്റിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത്.
ജീവനക്കാർ ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് ജീവനക്കാരെ ജേലിയെടുപ്പിക്കാനുള്ള സർക്കാർ ശ്രമം യാഥാർത്ഥ്യമാകാൻ ഇച്ഛാശക്തിയോടെ പിണറായി സർക്കാർ നടപ്പിലാക്കുമോ എന്ന് കണ്ടറിയേണ്ട അവസ്ഥയിലാണ്. തെരഞ്ഞെടുപ്പു കാലം കൂടി വരുന്ന പശ്ചാത്തലത്തിൽ പഞ്ചിംഗിൽ തീരുമാനം ഇനിയും നീണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്.