- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൊണാലിസയുടേത് വെറും അഭിനയം; നടിയുടെ മാതാപിതാക്കൾ ഇപ്പോഴും തന്റെ വീട്ടിലെന്ന് സംവിധായകൻ; ലൈംഗിക ആരോപണത്തിന് പിന്നാലെ 'ദ ഡയറി ഓഫ് മണിപ്പൂർ' ചിത്രീകരണം നിർത്തിവെച്ചു; കുംഭമേള സുന്ദരിയ്ക്കെതിരെ ബിരേന്ദ്ര നാഥ് മിശ്ര കോടതിയിലേക്ക്

മുംബൈ: നടി മൊണാലിസ ഭോസ്‌ലെ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ബിരേന്ദ്ര നാഥ് മിശ്ര. മോണാലിസയ്ക്ക് അഭിനയം പഠിപ്പിച്ചു കൊടുത്തത് താനാണെന്നും, ആ വിദ്യ തനിക്കെതിരെ ഉപയോഗിച്ച് കള്ളക്കഥ മെനയുകയാണ് അവരെന്നും മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മൊണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് മിശ്ര വ്യക്തമാക്കുന്നു.
ഈ പ്രണയബന്ധത്തോട് മൊണാലിസയുടെ വീട്ടുകാർക്കും താല്പര്യമില്ല. നടിയുടെ കുടുംബത്തിലെ ഏഴെട്ടോളം അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോണാലിസ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് മിശ്ര ചൂണ്ടിക്കാട്ടി. ഫർമാൻ ഖാനുമായുള്ള വിവാഹത്തിന് തങ്ങൾക്ക് സമ്മതമല്ലെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതിന് നടിക്കെതിരെ ഉടൻ തന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിരേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർണ്ണമായും നിർത്തിവെച്ചു. സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചത്. തനിക്ക് 18 വയസ്സ് തികയുന്നതിന് മുൻപാണ് സനോജ് മിശ്രയിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് മൊണാലിസ പറഞ്ഞു. "ആദ്യത്തെ സിനിമയല്ലേ എന്ന് കരുതി വീട്ടുകാർ പോലും അന്ന് ഈ പരാതി കാര്യമായെടുത്തില്ല. അതുകൊണ്ട് ആരോടും പറയാൻ പറ്റിയില്ല," താരം വ്യക്തമാക്കിയിരുന്നു.
സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താസമ്മേളനത്തിന് എത്തിയത്. മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കേരളത്തിൽ നടന്നത്. സനോജ് മിശ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം, പൂവാർ ഭാഗങ്ങളിൽ നടന്നപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഈ ചിത്രത്തിലെ നായകനായിരുന്നു ഫർമാൻ ഖാൻ. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇവർ സംരക്ഷണം തേടിയിരുന്നു.
തുടർന്ന് പൂവാറിനടുത്തെ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, വി ജോയ്, എ എ റഹിം എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന പ്രചാരണവും ഉയർന്നിരുന്നു.
എന്നാൽ തന്റെ ആധാർ കാർഡ് ഉയർത്തിക്കാട്ടി ഈ ആരോപണങ്ങളെ താരം തള്ളി. "കേരളം നല്ല സ്ഥലമാണ്, ഇവിടുത്തെ മനുഷ്യർ സ്നേഹമുള്ളവരാണ്. മൊണാലിസയെ മറ്റൊരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യമെന്നും ഇതാണ് എതിർപ്പിന് കാരണമായതെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.


