- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇത്തരം ദുരനുഭവങ്ങൾ ആണുങ്ങൾക്ക് ഇനിയുമുണ്ടാകാം'; നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക; അപ്പോൾ കുറ്റം ചെയ്തുവെന്ന പശ്ചാത്താപത്തോടെ മാന്യമായി മരിക്കാം; വിവാദ വിഡിയോയുമായി തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്ഥി

തൊടുപുഴ: ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്ന വിവാദ വീഡിയോയുമായിതദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയും സാമൂഹ്യ മാധ്യമ ഇൻഫ്ലുവൻസറുമായ അജയ് ഉണ്ണി. കോഴിക്കോട് സ്വദേശിയായ ദീപക് ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രസ്താവന നടത്തിയത്.
"ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾക്ക് പലതും നേരിടേണ്ടി വരും. നാണം കെടുത്താൻ അനാവശ്യമായൊരു ശ്രമം നടന്നാൽ, മരിക്കണമെന്ന് തോന്നിയാൽ ചെയ്യേണ്ട കാര്യം, എന്റെ അഭിപ്രായത്തിൽ, ഇങ്ങനെ പറഞ്ഞ് ഉണ്ടാക്കുന്നവരെ നേരെ ചെന്നിട്ട് ഒന്ന് ബലാത്സംഗം ചെയ്തിട്ട് അങ്ങ് പോയി മരിക്കുക. അപ്പോൾ നമ്മൾ കുറ്റം ചെയ്തുവെന്ന മനസ്സിന്റെ ആ പശ്ചാത്താപത്തോടെ മാന്യമായി മരിക്കാം. അല്ലാതെ ഒരു കുറ്റവും ചെയ്യാതെ ഭീരുവിനെ പോലെ മരിക്കേണ്ട ഒരു കാര്യവുമില്ല" എന്നാണ് അജയ് ഉണ്ണി വീഡിയോയിൽ പറയുന്നത്.
ബലാത്സംഗം ചെയ്ത് ജയിലിൽ പോകാമെന്നും അവിടെ പണി ചെയ്ത് പണം സമ്പാദിക്കാമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇയാൾ നിരന്തരം ഇത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്താറുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. തൊടുപുഴ നഗരസഭയിലെ അഞ്ചാം വാർഡിൽ നിന്നാണ് അജയ് ഉണ്ണി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അതേസമയം, ദീപക്കിന്റെ മരണത്തിലേക്ക് നയിച്ച വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊർജിതമാക്കി. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിംജിത നിലവിൽ ഒളിവിലാണെന്നും മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
ഷിംജിത പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്താൻ നീക്കമുണ്ട്. ഷിംജിതയുടെ വടകരയിലെ വീട്ടിലെത്തി കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുക്കുകയും അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.


