- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും! ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധന; ബിജെപിക്ക് 2,244 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 289 കോടി മാത്രം
ബിജെപിയുടെ ജനസമ്മതി ഉയരുന്നത് അനുസരിച്ച് പാര്‍ട്ടിയിലേക്കുള്ള സംഭാവനയും കൂടുന്നു
ന്യൂഡല്‍ഹി: സംഭാവകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും എന്നാണല്ലോ. ഭരണത്തില്‍ ഇരിക്കുന്നത് കൊണ്ട് തന്നെ ബിജെപിക്ക് കൂടുതല്‍ സംഭാവന കിട്ടുന്നതില്‍ അദ്ഭുതമില്ല. അത് ആ പാര്‍ട്ടിയെ കുറിച്ചുള്ള പൊതുമതിപ്പിനെ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, സംഭാവനകളുടെ കാര്യത്തില്‍, ബിജെപിയും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മില്‍ വലിയ അന്തരമാണ്.
ഈ സാമ്പത്തിക വര്‍ഷം ബിജെപിക്ക് 20,000 ത്തിനും അതിനും മുകളിലുള്ള തുകയായി വ്യക്തികള്‍, ട്രസ്റ്റുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് സംഭാവന കിട്ടിയത് 2,244 കോടിയാണ്. 2022-23 നെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതല്‍. കോണ്‍ഗ്രസിനാകട്ടെ 288.9 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 79.9 കോടിയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങള്‍ ഉളളത്. പ്രൂഡെന്റ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നും ബിജെപിക്ക് 723.6 കോടി രൂപയും കോണ്‍ഗ്രസിന് 156.4 കോടി രൂപയും ലഭിച്ചു. അതായത് ബിജെപിയ്ക്ക് ലഭിച്ച ആകെ സംഭാവനയിലെ മൂന്നില്‍ ഒന്ന് ഭാഗവും കോണ്‍ഗ്രസിന്റെ പകുതിയിലധികം തുകയും പ്രൂഡെന്റ് ഇലക്ട്രറല്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23ല്‍ പ്രൂഡന്റിനുളള മികച്ച സംഭാവന നല്‍കിയവരില്‍ മേഘ എഞ്ചിന്‍ ആന്‍ഡ് ഇന്‍ഫ്രാലിമിറ്റഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍സെല്ലര്‍ മിത്തല്‍ ഗ്രൂപ്പ് ആന്‍ഡ് ഭാരതി എയര്‍ടൈല്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നു.
ഇലക്ട്രറല്‍ ബോണ്ട്് വഴി ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ച തുകയുടെ വിവരം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍ അവരുടെ വാര്‍ഷിക ഓഡിറ്റിലാണ് ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി ഇലക്ട്രറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയിരുന്നു. എന്നിരുന്നാലും ചില പ്രാദേശിക പാര്‍ട്ടികള്‍ 2023-24ല്‍ ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ സ്വമേധയാ പ്രഖ്യാപിച്ചിട്ടുണ്ട്. ബിആര്‍എസ് 492 കോടി രൂപയും ഡിഎംകെ 60 കോടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് 121.5 കോടിയും ഇലക്ട്രറല്‍ ബോണ്ടുകളായും ലഭിച്ചിട്ടുണ്ട്. ജെഎംഎമ്മിന് 11.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ടായും ലഭിച്ചു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ബിജെപി സംഭാവനകളില്‍ 212 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് 742 കോടിയും കോണ്‍ഗ്രസിന് 146.8 കോടി രൂപയുമാണ് സംഭാവനയായി ലഭിച്ചതെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. 850 കോടി രൂപ ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചു. അതില്‍ 723 കോടി രൂപയും പ്രൂഡെന്റിലൂടെയും 127 കോടി രൂപ ട്രയംഫ് ഇലക്ട്രല്‍ ട്രസ്റ്റ് വഴിയും 17.2 ലക്ഷം എയിന്‍സിഗാര്‍ട്ടിക് ട്രസ്റ്റ് വഴിയുമാണ് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസിന് പ്രൂഡെന്റ് ട്രസ്റ്റ് വഴി 156 കോടി രൂപയാണ് ലഭിച്ചത്. ബിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഇത്തവണ പ്രൂഡന്റ് ട്രസ്റ്റിന് 85 കോടി, 62.5 കോടി എന്നിങ്ങനെ യഥാക്രമം ലഭിച്ചു.