- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുകയോ ആണ് റാഷിദിന്റെ ലലക്ഷ്യം; ഒപ്പ ജിഹാദി അജണ്ടയും തിരിച്ചറിയണം; മകളെ വീട്ടില്‍ പൂട്ടിയിട്ടെന്ന് ആരോപണത്തില്‍ സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്
സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്
കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ ഉദുമയില്‍ മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സംഭവത്തില്‍ സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി സംസ്ഥാന നേതാവ്. സിപിഎം നേതാവ് പി.വി ഭാസ്‌കരനെ പിന്തുണച്ച് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്താണ് രംഗത്തെത്തിയിരിക്കുന്നത്.
സംഗീതയാണ് കുടുംബത്തിനെതിരെ ഗുരുതര വീഡിയോ സന്ദേശവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. വാഹനാപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന തനിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് സംഗീത. തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ചിരുന്നു. കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. പറയുന്നത് അനുസരിച്ചില്ലേല്‍ കൊല്ലാനും അതില്‍ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് സിപിഎം നേതാവായ തന്റെ അച്ഛന്‍ ഭീഷണിപ്പെടുത്തിയതായി സംഗീത പറയുന്നു.
വിവാഹ മോചിതയാണ് സംഗീത. നേരത്തെ ജോലി ഉണ്ടായിരുന്നു. പിന്നീട് ജോലിക്ക് വിടാതായി. ഇപ്പോള്‍ മുസ്ലിമായ വ്യക്തിക്ക് ജീവിതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി സംഗീത പറഞ്ഞിരുന്നു. അതേസമയം വിവാഹ ബന്ധം പോലും വേര്‍പെടുത്താതെയാണ് റാഷിദ് സംഗീതയെ വിവാഹം കഴിക്കാന് ഒരുങ്ങുന്നത് എന്നാണ് കുടുംബം പരാതിപ്പെടുന്നത്. മകളെ റാഷിദ് ബ്രെയിന്‍വാഷ് ചെയ്തുവെന്നും കുടുംബം പരാതിപ്പെടുന്നു.
ഈസംഭവത്തിലാണ് സിപിഎം പി വി ഭാസ്‌ക്കരനെ പിന്തുണച്ച് നേതാവിനെ പിന്തുണച്ചാണ് ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി തന്റെ സ്വാര്‍ത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിന്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക. ഇത് മനസ്സിലാക്കാതെ വീഡിയോ പ്രചരിപ്പിച്ച് വാര്‍ത്ത പടച്ചു വിടുന്നവര്‍ അറിയുന്നില്ല വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം.
ഇത്രയുമായിട്ടും ആ മകളെ ചേര്‍ത്തു പിടിക്കുന്ന ആ മാതാപിതാക്കളെ സമൂഹം ചേര്‍ത്തു പിടിക്കണം. ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന. കൂടാതെ ഇതിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
കാള പെറ്റെന്നു കേട്ട ഉടന്‍ കയര്‍ എടുക്കുന്നവരോട്:'കമ്മ്യൂണിസം വീട്ടിന്ന് പുറത്ത് മതി.... ' അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട മകള്‍ പറയുന്ന ദീനരോദനം കേട്ടാല്‍ ആരും ഒന്ന് പതറി പോകും. ധാര്‍മിക രോഷം കൊള്ളും സ്വാഭാവികം. പക്ഷേ സത്യമെന്താണെന്നറിതെ വീഡിയോ പ്രചരിപ്പിക്കുന്നത് രണ്ടര വര്‍ഷമായി തളര്‍ന്നു കിടക്കുന്ന ലക്ഷ്യങ്ങള്‍ ചില വഹിച്ച് മകളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന ആ മാതാപിതാവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയായിരിക്കും.
പറഞ്ഞുവന്നത് ഉദുമയിലെ സിപിഎം നേതാവ് പി. വി. ഭാസ്‌കരന്റെ മകള്‍ സംഗീതയുടെ വീഡിയോ സംബന്ധിച്ചാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് അച്ഛന്‍ തന്നെ വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പുവരുത്താനാണ് വിവാഹമോചിതയും 13 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയായ സംഗീത ശ്രമിക്കുന്നത്.
ഭാസ്‌കരേട്ടന്‍ കമ്മ്യൂണിസ്റ്റുകാരനാണ് സംശയമില്ല. രണ്ടര വര്‍ഷം മുന്‍പ് റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകള്‍ക്ക് വേണ്ടി അദ്ദേഹം സുമാര്‍ 55 ലക്ഷം രൂപ ചിലവഴിച്ചു. ഇപ്പോഴും ചികിത്സ തുടരുകയാണ്. അതിനിടയിലാണ് റാഷിദ് ചികിത്സക്കായി വീട്ടിലെത്തുന്നത്. വീട്ടില്‍ വച്ച് കുറെ ദിവസം ചികിത്സിച്ചു. സംഗീതയുടെ ദൗര്‍ബല്യം മുതലെടുത്ത് ബ്രെയിന്‍ വാഷ് ചെയ്ത് സഹായിക്കുന്നതിന്റെ മറവില്‍ തന്റെ ചില രഹസ്യ അജണ്ട നടപ്പിലാക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. അതില്‍ സംഗീത വീഴുന്നു. ഈ ഗൂഢാലോചന മനസ്സിലാക്കിയ ഭാസ്‌കരേട്ടനും കുടുംബവും മകളെ ഈ ചതിക്കുഴിയില്‍ വീഴുന്നത് തടയാന്‍ ശ്രമിക്കുന്നു.
പിന്നിട് സംഗീതയെ വീട്ടു തടങ്ങില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് തന്റെ സുഹൃത്തായ അര്‍ജുന്‍ വഴി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്യുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ സംഗീതയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുന്നു. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പായപ്പോള്‍ കേസ് പിന്‍വലിച്ച് കണ്ടം വഴി ഓടി. കേസ് പിന്‍വലിക്കാന്‍ അനുവാദം കൊടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയില്‍ ഹര്‍ജിക്കാരനെതിരായ ശക്തമായ നിരീക്ഷണം ഉണ്ടായി. സംഗീതയ്ക്കും മൂന്നാം എതിര്‍കക്ഷിയായ പിതാവ് പി വി ഭാസ്‌കറിനും പോലീസ് സംരക്ഷണം നല്‍കാന്‍ കൃത്യമായ നിര്‍ദ്ദേശവും ഹൈക്കോടതി നല്‍കി.
ഈ സംഭവം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവു വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്. സംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി തന്റെ സ്വാര്‍ത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിന്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക....
ഇത് മനസ്സിലാക്കാതെ വീഡിയോ പ്രചരിപ്പിച്ച് വാര്‍ത്ത പടച്ചു വിടുന്നവര്‍ അറിയുന്നില്ല വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം. ഇത്രയുമായിട്ടും ആ മകളെ ചേര്‍ത്തു പിടിക്കുന്ന ആ മാതാപിതാക്കളെ സമൂഹം ചേര്‍ത്തു പിടിക്കണം. ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന. കൂടാതെ ഇതിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് സംഗീതയുടെ അരയ്ക്ക് താഴെ തളര്‍ന്നു. പല ചികിത്സയും നല്‍കി ഒടുവില്‍ നാഡി വൈദ്യത്തിലെത്തി. ചികിത്സ നടത്തിയ വൈദ്യനുമായി സംഗീത അടുപ്പത്തിലായി. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹെബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. വീഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് യുവതി എസ്പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംഗീത ആരോപിച്ചിരുന്നു.