തിരുവനന്തപുരം: ഇല്ലാത്ത കാര്യങ്ങള്‍ തള്ളിമറിച്ചു വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. ബോച്ചെയേന്ന് പേരിലേക്ക് ബോബി എത്തിയതും ഇത്തരം തള്ളിമറിക്കലുകള്‍ കൊണ്ട്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂര്‍ വീണ്ടും സൈബറിടത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത് ഇല്ലാത്ത കാര്യങ്ങള്‍ തള്ളിമറിച്ചാണ്. ഒരു സ്‌കൂളിലെ പരിപാടിയില്‍ സംബന്ധിക്കവേ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗമാണ് ഇക്കുറി സൈബറിടത്തിലെ ട്രോളിന് ഇടയാക്കിയിരിക്കുന്നത്.

സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ ക്ലാസില്‍ ഐശ്വര്യ റായിയെ ഓര്‍ത്തിരിക്കുമായിരുന്നു എന്നാണ് ബോബി പറഞ്ഞത്. ബോബിയുടെ ഈ വാക്കുകളാണ് ട്രോളായി മാറിയത്. അന്ന് ക്ലാസില്‍ ഇരിക്കുമ്പോള്‍ എങ്ങനെ ഐശ്വര്യ റായിയെ സ്വപ്‌നം കാണുമെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ജനിച്ചത് 1964ല്‍ ആണ്, അതായത് ഇപ്പോള്‍ അദ്ദേഹത്തിന് 60 വയസ് ഉണ്ടായിരിക്കാം.

ഐശ്വര്യ റായിക്ക് ആകട്ടെ ഇപ്പോള്‍ 51 വയസാണ് പ്രായം. അതുകൊണ്ട് ബോബു ക്ലാസില്‍ പഠിക്കുന്ന കാലത്ത് എങ്ങനെ ഐശ്വര്യ റായിയെ സ്വപ്‌നം കാണും എന്നാണ് ആളുകളുടെ ചോദ്യം. ഐശ്വര്യ റായിയുടെ ആദ്യ സിനിമ ഇരുവര്‍ 1997 വര്‍ഷം. ആ സമയത്ത് ബോബി ചെമ്മണ്ണൂര്‍ പ്രായം 33 വയസ്സ് .. ബോബി ചെമ്മണ്ണൂര്‍ തള്ളിനും കള്ളം പറയുന്നതിനും ഒരു കുറവും ഇല്ല.. ഇനി ബോബിക്ക് ബുദ്ധി കുറവായതിനാല്‍ 25 -ആം വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തതെന്ന് എത്ര പേര്‍ക്കറിയാം? അല്ലാതെ ബോബി കളവ് പറഞ്ഞതല്ല! എന്നങ്ങനെയാണ് ട്രോള്‍ പോസ്റ്റുകള്‍. ഇനി ബോബി ഇലുമിനാറ്റി ആണോ എന്നും സൈബറിടം ചോദിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലാണ് ബോബി സ്‌കൂളില്‍ നടന്ന പരിപാടിയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വീഡിയോയുടെ കമന്റ് ബോക്‌സില്‍ മുഴുവന്‍ നിറയുന്നത് ബോബിയുടെ തള്ളിനെ കുറിച്ചാണ്. അതേസമയം ബോബി ചെമ്മണ്ണൂരിന് ഇത്തരം തള്ളുകളൊന്നും പുത്തരയില്ല. മനപ്പൂര്‍വ്വം സൈബര്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് വേണ്ടിയാണ് ബോബി ഇത്തരം തള്ളുകളുമായി രംഗത്തുവരുന്നത്. നേരത്തെ എല്‍പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാമുകിയെ കാണാന് സ്വയം ബൈക്കോടിച്ചു പോയന്നെും ബോച്ചെ പണ്ട് തള്ളിമറിച്ചിരുന്നു. ഇതും അന്ന് സൈബറിടത്തില്‍ ട്രോളിന് ഇടയാക്കി.

കോമാളി വേഷം കെട്ടിലൂടെയാണ് ബോബി മുമ്പും സൈബരിടത്തല്‍ താരമായി മാറിയതു. ഇതോടെ വലിയ ആരാധ വൃന്ദത്തെയും സൃഷ്ടിച്ചു. എന്നാല്‍ ബോചെ ടീക്കെതിരെ അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ കോമാളി പരിവേഷത്തില്‍ വെളുപ്പിച്ചെടുത്തു എന്ന ആക്ഷേപങ്ങളും ശക്തമാണ്.