- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 കൊല്ലം മുമ്പ് കേരളത്തിലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ച മുതലാളി; കുറ്റം ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലെ ജയിലില്‍ കിടക്കാനാകുമെന്ന തിരിച്ചറിവില്‍ തെലങ്കാനയില്‍ പോയി മോഹം തീര്‍ത്തു; 2018ലെ ജയില്‍ അനുഭവം ടൂറിസ്റ്റിനെ പോലെ; 2025ല്‍ രാമന്‍പിള്ള വക്കീലിനെ ഇറക്കുന്നത് ആ അനുഭവം ഇനി ഉണ്ടാകാതിരിക്കാന്‍; കോടതി കൂട്ടില്‍ ആദ്യമായി കയറുന്ന ബോബിക്ക് തടവറ പുത്തരിയല്ല!
കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇനി തുറന്ന കോടതിയില്‍ ഹാജരാക്കും. പ്രതിക്കൂട്ടില്‍ ബോബി നില്‍ക്കും. അഡ്വക്കേറ്റ് ബി രാമന്‍പിളളയുടെ വാദങ്ങള്‍ ബോബിയെ രക്ഷിച്ചെടുക്കുമോ? ഇതാണ് കേരളത്തിലെ പ്രധാന ചര്‍ച്ച. പോലീസ് കസ്റ്റഡിയും അറസ്റ്റും കോടതി കൂട്ടിലെ നില്‍ക്കും ബോബിക്ക് പുതിയ അനുഭവമാണ്. പക്ഷേ കോടതിയിലേക്ക് എത്തുന്ന ബോബിയെ റിമാന്‍ഡ് ചെയ്താല്‍ ഉണ്ടാകാനിടെയുള്ള ജയില്‍ ജീവിതം മുതലാളിക്ക് പരിചിതമാണ്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹത്തെ ബോബി സാഹസമാക്കി മാറ്റിയിരുന്നു. തെലങ്കാനയിലെ ജയിലില്‍ ടൂറിസം പരിപാടിയുടെ ഭാഗമായി 'ഫീല്‍ ദ ജയില്‍' എന്ന പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം 'ജയില്‍ ശിക്ഷ' അനുഭവിച്ചത്. 2018ലായിരുന്നു ഈ ജയില്‍ വാസം.
അന്ന് ബോബി തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനൊയണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണ് അധികാരികള്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. തെലങ്കാനയിലെ ജയിലില്‍ 24 മണിക്കൂര്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. ഈ സാധ്യത ഉപയോഗിച്ച് ബോബി മോഹം തീര്‍ത്തു. പക്ഷേ ആറു കൊല്ലം കഴിയുമ്പോള്‍ കേസില്‍ പ്രതിയായി. പോലീസ് കസ്റ്റഡിയില്‍ താമസിച്ചു. പക്ഷേ ഏറെ മോഹിച്ച ആ ജയില്‍ വാസം കുറ്റം ചെയ്തുവെന്ന് പോലീസ് ആരോപിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ബോബിയ്ക്ക് വേണ്ട. കേരളത്തിലെ ജയിലില്‍ കിടക്കാതിരിക്കാന്‍ കൂടി വേണ്ടിയാണ് അഡ്വ ബി രാമന്‍പിള്ളയെ അഭിഭാഷകനാക്കുന്നത്. തെലുങ്കാന ജയിലില്‍ ഒരു ദിവസം കിടന്ന ബോബിക്ക് അതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം എന്നാണഅ വസ്തുത.
തെലുങ്കാനയില്‍ മറ്റു തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. തടവുകാര്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവര്‍ക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അന്നത്തെ താമസം. അതായത് തടവ് പുള്ളിയുടെ എല്ലാ ബുദ്ധിമുട്ടും ബോബിക്ക് അറിയാം. അതുകൊണ്ടാണ് യഥാര്‍ത്ഥ കേസ് വരുമ്പോള്‍ ജാമ്യം നേടി തടവറ ഒഴിവാക്കാനുള്ള ബോബിയുടെ ശ്രമം.
തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും 2018ല്‍ ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തെലങ്കാനയിലെ 'ഫീല്‍ ദ ജയില്‍' മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യം ഉന്നയിച്ചു. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. അതായത് 2018ല്‍ അദ്ദേഹം പറഞ്ഞത് 15 കൊല്ലം മുമ്പ് ജയിലില്‍ കയറാന്‍ ശ്രമിച്ചുവെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ 2003ലായിരിക്കണം ആ സംഭവം. അതായത് ആ ആഗ്രഹമുണ്ടായി 22 കൊല്ലം കഴിയുമ്പോള്‍ ബോബിയെ പോലീസ് അറസ്റ്റു ചെയ്യുന്നു. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലെങ്കില്‍ ജയിലിലും പോകാം. ഇതിനുള്ള സാധ്യതയാണ് തെളിയുന്നത്.
നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏതുസമയത്ത് വേണമെങ്കിലും പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്ന തരത്തിലാണ് പോലീസ് നടപടികള്‍ നീക്കുന്നത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിന്റെ നിയമസംഘവും പോലീസ് സ്റ്റേഷന്‍ പരിസരത്ത് തുടരുന്നുണ്ട്.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.