- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 28 പേർ കൊല്ലപ്പെട്ടു; 150 ലേറെ പേർക്ക് പരിക്കേറ്റു; ഒട്ടേറെപ്പേരുടെ നില അതീവഗുരുതരം; പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു; ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പെഷാവറിലെ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം. 28 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസുകാരുമാണ്ട്. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പള്ളിയുടെ ഒരു ഭാഗം തകർന്നുവീണതായും നിരവധി പേർ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസർ സിക്കന്തർ ഖാൻ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
പൊലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. വിശ്വാസികളുടെ മുൻനിരയിൽ ഇരുന്നയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. മേഖല മുഴുവൻ പൊലീസ് സീൽ ചെയ്തു. ആംബുലൻസുകൾ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു.
സ്‌ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണെന്നും പെഷാവർ കമ്മീഷണർ റിയാസ് മഹ്‌സൂദ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Peshawar is the target again ???? pic.twitter.com/OwEPWKtvxJ
- Ihtisham Ul Haq (@iihtishamm) January 30, 2023
പള്ളിയിൽ പ്രാർത്ഥനക്കായി ആളുകൾ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂരയുടെ ഭാഗവും ചുമരുകളും തകർന്നുവീണതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി പെഷവാറിലെ ഒരു ആശുപത്രിയുടെ വക്താവ് പറഞ്ഞു.
''ഞങ്ങൾക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചു. വളരെ അടിയന്തരമായ ഒരു സാഹചര്യമാണിത്.''-പെഷാവറിലെ ആശുപത്രി വക്താവ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ പെഷാവറിലെ ഷിയ പള്ളിക്കു നേരെ ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടിരുന്നു
ന്യൂസ് ഡെസ്‌ക്