- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബോറിസ് ജോൺസന്റെ എട്ടാമത്തെ കുഞ്ഞു പിറന്നു; ഭാര്യ കാരി പ്രസവിച്ചത് മൂന്നാമത്തെ കുഞ്ഞിനെ; 59 കാരനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മക്കളുടെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ല
ലണ്ടൻ: ബോറിസ്-കാരി ജോൺസൺ ദമ്പതികളുടെ ജീവിതത്തിൽ മറ്റൊരു അതിഥികൂടി വന്നെത്തി. ഫ്രാങ്ക് ആൽഫ്രെഡ് ഒഡെസ്സിയസ് ജോൺസൺ എന്ന് പേരിട്ട പുതിയ കുഞ്ഞ് ഫ്രാങ്കി എന്നായിരിക്കും വീട്ടിൽ അറിയപ്പെടുക. 59 കാരനായ ബോറിസ് ജോൺസന്റെയും 35 കാരിയായ കാരി ജോൺസന്റെയും മൂന്നാമത്തെ കുഞ്ഞാണിത്. പുതിയ കുഞ്ഞിന്റെ ചിത്രസഹിതം കാരി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വാർത്ത പങ്കു വച്ചത്. ബോറിസ് ജോൺസന്റെ എട്ടാമത്തെ കുഞ്ഞാണിത്.
തൂവെള്ള വസ്ത്രമണിഞ്ഞ്, കുഞ്ഞിനെ കൈയിലെടുത്ത്, സ്നേഹവായ്പോടെ കുഞ്ഞിനെ നോക്കിയിരിക്കുന്ന ചിത്രമാണ് കാരി ജോൺസൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചേട്ടൻ വിൽഫിന്റെ ഒപ്പമുള്ള ഫ്രാങ്കിയുടെ ചിത്രങ്ങളും കാരി പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് 5 ന് രാവിലെ 9.15 നായിരുന്നു ഫ്രാങ്കിയുടെ ജനനം എന്നും അതിൽ പറയുന്നു. മൂത്ത സഹോദരങ്ങൾ അത്യാഹ്ലാദപൂർവ്വം നവാതിഥിയെ വാരിപുണരുന്നതു കാണുമ്പോൾ മനം കുളിരുകയാണ് എന്നും അവർ എഴുതുന്നു.
യു സി എൽ എച്ചിലെ എൻ ച്ച് എസ് മറ്റേണിറ്റി ടീമിന് നന്ദി രേഖപ്പെടുത്താനും കാരി മറക്കുന്നില്ല. മികച്ച സേവനമാണ് അവിടെ നിന്ന് ലഭിച്ചതെന്നും കാരി എഴുതുന്നു. അഭിഭാഷകയായ മറീന വീലറുമായുള്ള വിവാഹത്തിൽ ബോറിസ് ജോൺസന് നാലു കുട്ടികളുണ്ട്. അതുപോലെ ആർട്ട് കൺസൾട്ടന്റ് ആയ ഹെലെൻ മാസിന്റയറിൽ ഒരു കുട്ടിയും.
മൂത്തമകൻ വിൽഫ്രഡിന് ആ പേര് ലഭിച്ചത് ബോറിസിന്റെ മുത്തച്ഛന്റെ പേരിൽ നിന്നാണ്. മകൾ റോമിക്ക് പേര് നൽകിയത് കാരിയുടെ ആന്റി റോസ് മേരിയുടെ ഓർമ്മക്കും. കഴിഞ്ഞ മെയ് മാസത്തിൽ തന്നെ താൻ ഗർഭിണിയാണെന്ന വിവരം കാരി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ പ്രധാനമന്ത്രി പദത്തിൽ നിന്നൊഴിഞ്ഞ ബോറിസും കുടുംബവും ഇപ്പോൾ ഓക്സ്ഫോർഡിലാണ് താമസം.




