- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്ത് തീ പടർന്നത് മാർച്ച് രണ്ടിന് സെക്ടർ ഒന്നിൽനിന്നും; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്; കത്തിയ മാലിന്യത്തിന്റെ സാംപിളുകൾ ശേഖരിച്ചു; അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷണ സംഘം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പൊലീസ്. ഇവിടെ സ്ഥാപിച്ചിരുന്ന 12 ക്യാമറകളിൽ ആറെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽനിന്നുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.
മാർച്ച് രണ്ട് വൈകിട്ട് സെക്ടർ ഒന്നിൽനിന്നാണ് തീ പടർന്നത് എന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സെക്ടർ ഒന്നിൽനിന്നാണ് തീ പടർന്നത് എന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്നും കമ്മിഷണർ അറിയിച്ചു.
തിങ്കളാഴ്ചയാണ് ബ്രഹ്മപുരത്ത് പൊലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ഇന്നലെയും പരിശോധന തുടർന്നു. സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ച് ആരോപിച്ചിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തനക്ഷമമല്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടു. എന്നാൽ പകുതിയെണ്ണം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയത്.
തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണം ഉയർന്നിട്ടുള്ള പശ്ചാത്തലത്തിൽ സിസിടിവി ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. ഇവയിൽനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് തീ പടർന്നത് എവിടെനിന്നാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മാർച്ച് രണ്ടാംതീയതി വൈകിട്ട് നാലുമണിക്കാണ് തീപ്പിടിത്തം ആരംഭിച്ചത്. വളരെ വേഗത്തിൽ ഈ തീ ആളിപ്പടർന്നെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കാം.
തൃശൂർ, എറണാകുളം ഫൊറൻസിക് സയൻസ് ലാബുകളിൽ നിന്നുള്ള എട്ടംഗ സംഘം സ്ഥലപരിശോധന നടത്തി കത്തിയ മാലിന്യത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധനയും തെളിവെടുപ്പും വേണ്ടി വരുമെന്നു കെ.സേതുരാമൻ പറഞ്ഞു.
അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കും. പെട്രോൾ ഒഴിച്ചു കത്തിച്ചതാണെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് സാംപിളുകൾ പരിശോധിക്കുന്നത്. സെക്ടർ ഒന്നിൽനിന്നാണ് തീ പടർന്നതെന്ന് സോണ്ട ഇൻഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടർ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടർന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. മാർച്ച് 2നു വൈകിട്ടാണ് തീപ്പിടിത്തം ആരംഭിച്ചത്. വളരെ വേഗത്തിൽ ഈ തീ ആളിപ്പടർന്നെന്ന് ദൃശ്യങ്ങളിൽ കാണിക്കുന്നു. ഇത് അണയ്ക്കാനുള്ള ശ്രമം ബ്രഹ്മപുരം പ്ലാന്റിലെ ജീവനക്കാർ നടത്തിയെങ്കിലും വിഫലമായി. ഇതോടെ അഗ്‌നിരക്ഷാ സേന എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ