ലണ്ടന്‍: കടബാധ്യതയോ വലിയ രീതിയിലുള്ള തുകയോ ഒക്കെ ആവശ്യം വരുമ്പോള്‍ഒരു ലോട്ടറിയടിച്ചിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും മലയാളികള്‍. കാരണം നമ്മുടെ സമൂഹത്തില്‍ അത്രയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ലോട്ടറി. പക്ഷെ ലോട്ടറിയടിച്ചവരുടെ ജീവിതം നോക്കിയാലോ നമ്മള്‍ ചിന്തിക്കുന്നതൊന്നുമല്ല യാഥാര്‍ത്ഥ്യം എന്ന് മനസിലാകും. കൃത്യമായി പണം വിനിയോഗിക്കാന്‍ അറിയാത്തവരാണെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. അറിഞ്ഞു വിനിയോഗിച്ചാലും പലര്‍ക്കും നല്ല അനുഭവങ്ങള്‍ അല്ല പറയാനുള്ളത്.

അത്തരത്തില്‍ ലോട്ടറിയടിച്ചതിന് ശേഷം ജീവിതത്തില്‍ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടേയില്ലെന്നാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാവെന്ന ഖ്യാതി നേടിയ കാലി റോജേഴ്‌സ് പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ ലോട്ടറിയടിച്ചതിന് പിന്നാലെ മാധ്യമങ്ങളും ജനങ്ങളും കാലിയ്ക്ക് പിറകെയായിരുന്നു. എന്നാല്‍ ഭാഗ്യം കടാക്ഷിച്ചതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കാലി സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ അപ്രത്യക്ഷയായി. പണം കയ്യില്‍ വന്നപ്പോള്‍ മുങ്ങിയെന്നാണ് പലരും ധരിച്ചതെങ്കിലും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെ തനിക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് കാലി.

ആ കുറിപ്പില്‍ കാലി റോജേഴ്സ് എടുത്തുപറയുന്ന കാര്യം.. തന്റെ ജീവിതം എന്തെന്നറിഞ്ഞിട്ട് മറ്റുള്ളവര്‍ക്ക് ഒരു ഉപയോഗവുമില്ല.മാത്രമല്ല ലോട്ടറിയടിച്ചതിന് ശേഷം സന്തോഷം എന്തെന്ന് അറിയാത്ത നാളുകളായിരുന്നു തനിക്ക് ഉണ്ടായിരുന്നത്.എന്നാല്‍ അതിനെയോക്കെ അതിജീവിച്ച് ഇന്ന് ഞാന്‍ സന്തോഷവതിയാണ്.അതിന്റെ കാരണവും കാലി തന്നെ വെളിപ്പെടുത്തുന്നുണ്ട്.തന്റെ പതിനാറമത്തെ വയസ്സിലാണ് 1.8 മില്യണ്‍ പൗണ്ടിന്റെ ലോട്ടറി കാലിയെ തേടിയെത്തുന്നത്.രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭാഗ്യശാലി എന്ന നിലയില്‍ അന്ന് മാധ്യമങ്ങളിലൊക്കെ വന്‍ ചര്‍ച്ചയായിരുന്നു അ സംഭവം.




പ്രായത്തിന്റെ പക്വതക്കുറവും അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യവും ഒക്കെകൊണ്ട് തന്നെ എങ്ങിനെ പണം ചെലവഴിക്കണമെന്നതിനെക്കുറിച്ചൊന്നും കാലിയ്ക്ക് ധാരണയുണ്ടായില്ല.പാര്‍ട്ടികളിലും മോഡലിങ്ങിളിലും ഒക്കെയായി ജീവിതം അടിച്ചുപൊളിക്കാന്‍ ആരംഭിച്ചു.ഒപ്പം തന്റെ രൂപം പോലും പോരെന്ന് തോന്നിയപ്പോള്‍ പ്ലാസ്റ്റിക്ക് സര്‍ജ്ജറി വരെ കാലി നടത്തി.പണത്തിന്റെ വലിപ്പം കണ്ട് ബന്ധുക്കളും പരിചയക്കാരും കൂടെ കൂടിയപ്പോള്‍ പണം ഒഴുകിപ്പോകാന്‍ മറ്റൊരു കാരണം കൂടെയായി.ഒടുവില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ കാലി പാപ്പരായി.

മാത്രമല്ല ലഹരി ഉപയോഗവും കൂടിയപ്പോള്‍ 2021ല്‍ ലഹരി ഉപയോഗിച്ച് വാഹനനോടിച്ച് അവരുടെ ഹ്യുണ്ടായ് ട്യൂസണ്‍ 4ഃ4 അപകടത്തില്‍ പെടുകയും തുടര്‍ന്ന് 22 മാസത്തേക്ക് ഡ്രൈവിംഗ് വിലക്കുകയും കേസാവുകയും ചെയ്തു.ഇതിന് ശേഷമാണ് കോടതിയില്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിക്കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്തത്.ഇതോടെ കാലി വിഷാദരോഗത്തിലേക്ക് വീഴുകയും ആള്‍ക്കാരെ കാണുന്നത് പോലും ഭയമാകുകയും ചെയ്തു.21-ാം വയസ്സില്‍ അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.അപ്പോഴും പാപ്പരാസികള്‍ അവരുടെ ജീവിതത്തെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

തന്റെ ജീവിതം ഇപ്പോള്‍ സന്തോഷമായിരിക്കുന്നതിന്റെ കാരണം അവര്‍ വെളിപ്പെടുത്തുന്നത് ഇതിന് ശേഷമാണ്.തന്റെ ഏറ്റവും മോശം അവസ്ഥയിലാണ് എഞ്ചിനീയര്‍ കൂടിയായ ലീ മാത്യൂസ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.എല്ലാവരാലും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കാലിയ്ക്ക് മാത്യൂസ് തുടര്‍ന്ന് ജീവിക്കാനുളള കരുത്താവുകയായിരുന്നു.തുടര്‍ന്ന് ഇരുവരും പ്രണയത്തിലേക്കും പിന്നാലെ വിവാഹത്തിലേക്കും എത്തി.അപ്പോള്‍ പോലും കാലി എവിടെയെന്ന് പുറംലോകത്തിന് ഒരു വിവരവും ഉണ്ടായിരുന്നില്ല.ആരെയും വിശ്വാസമില്ലാത്തെ ഒരവസ്ഥയിലേക്ക് എത്തിയതിനാല്‍ തന്നെ പൊതുസമൂഹത്തില്‍ നിന്ന് മാറിയാണ് ഇവര്‍ ജീവിച്ചിരുന്നത്.




ഇപ്പോള്‍ വിവാഹത്തിന് ശേഷം തന്റെ അഞ്ചാമത്തെ കുഞ്ഞിനെ കൂടി വരവേറ്റതിന് ശേഷമാണ് തനിക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ വിശദമായി കാലി റോജേഴ്സ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.തന്റെ കുട്ടികളുടെ പുഞ്ചിരിയും ഭര്‍ത്താവമൊന്നിച്ചുള്ള ജീവിതവുമാണ് തന്റെ ലോട്ടറിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.സാധാരണ ജീവിതത്തിലേക്ക് വരാന്‍ ശ്രമിക്കുമ്പോഴും സോഷ്യല്‍ ആംഗസൈറ്റിയും മറ്റുപ്രശ്നങ്ങളും ഇവരെ വേട്ടയാടുന്നുണ്ട്.അതിനാല്‍ തന്നെ തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കുടുംബവുമായി സൈ്വര്യ ജീവിതം നയിക്കുകയാണ് കാലി റോജേഴ്‌സ്.

കാലിയുടെ അനുഭവം മറ്റൊരു മാറ്റത്തിനു് കൂടി വഴിവെച്ചു. ഈ സംഭവത്തിന് ശേഷം ദേശീയ ലോട്ടറി കളിക്കാരുടെ കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തുകയും ചെയ്തു.