- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലെ അമ്മാവനെ വിവാഹം കഴിച്ചു ബ്രിട്ടീഷ് പൗരത്വമുള്ള യുവതി; കല്ലെറിഞ്ഞു കൊല്ലണമെന്ന മതവിധിയുമായി പാക് പുരോഹിതര്‍; അമ്മാവന് പോലീസ് അറസ്റ്റിലും; വിവാഹം അമ്മാവന് ബ്രിട്ടനിലേക്ക് പോകാന്‍ രേഖയുണ്ടാക്കാനെന്ന് യുവതി
പാക്കിസ്ഥാനിലെ അമ്മാവനെ വിവാഹം കഴിച്ചു ബ്രിട്ടീഷ് പൗരത്വമുള്ള യുവതി
ലണ്ടന്‍: പാകിസ്ഥാനില്‍ സ്വന്തം അമ്മാവനെ വിവാഹം കഴിച്ച കുറ്റത്തിന് ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാന്‍ വനിതയെ വധശിക്ഷക്ക് നല്‍കാന്‍ നീക്കം. യുവതിക്ക് വിവാഹത്തില്‍ ഒരു കുഞ്ഞും ജനിച്ചിട്ടുണ്ട്. യുവതി അമ്മാവനെ വിവാഹം കഴിച്ചതിനെ വ്യഭിചാരമായിട്ടാണ് പാകിസ്ഥാനില്‍ കണക്കാക്കുന്നത്. ഈ കുറ്റത്തിന് പാകിസ്ഥാനില്‍ കല്ലെറിഞ്ഞ് കൊല്ലുന്നതാണ് ശിക്ഷാരീതി.
ബ്രിട്ടനില്‍ ഒരു കമ്പനിയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന മുപ്പതുകാരിയായ യുവതി നാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് അമ്മയുടെ സഹോദരനെ ിവാഹം കഴിച്ചത്. എന്നാല്‍ യുവതി പിന്നീട് ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഇവരുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് പാകിസ്ഥാന്‍ പോലീസ് വ്യക്തമാക്കുന്നത്.
യുവതി അടുത്ത ബന്ധുവിനെ വിവാഹം ചെയ്തത് പ്രത്യാഘാതം അറിഞ്ഞു കൊണ്ട് തന്നെയാണെന്നും അമ്മാവനെ ബ്രിട്ടനില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തത് എന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ യുവതി ആദ്യം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയത് അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി എന്നാണ്. അമ്മാവന്
ബ്രിട്ടനിലേക്ക് പോകുന്നതിനായി രേഖകള്‍ ശരിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാഹം കഴിച്ചതെന്നാണ് യുവതി ഈ വീഡിയോയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. 2021 ഏപ്രില്‍ മാസത്തിലാണ് യുവതി നാട്ടിലെത്തി വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഭര്‍ത്താവായി മാറിയ അമ്മാവന്‍ നിരന്തരമായി താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നാണ് യുവതിയുടെ വാദം. യുവതി പിന്നീട് ഗര്‍ഭിണിയായി. ബ്രിട്ടനില്‍ എത്താന്‍ തന്നെ സഹായിച്ചാല്‍ പ്രതിഫലമായി ഒരു കാറും പുതിയ വീടും ധാരാളം പണവും തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായിട്ടാണ് അവര്‍ പറയുന്നത്.
അതോടെ ജീവിതം സ്വസ്ഥമാകുമെന്നാണ് താന്‍ കരുതിയതെന്നും യുവതി പറഞ്ഞിരുന്നു. ഇപ്പോള്‍ തന്നെയും കുട്ടിയേയും ഇയാള്‍ അവഗണിക്കുകയാണെന്നും തന്റെ ജീവിതം നശിപ്പിച്ചതായും അവര്‍ കുറ്റപ്പെടുത്തുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഇക്കാര്യം മത പുരോഹിതന്‍മാരെ അറിയിക്കുകയായിരുന്നു. പുരോഹിതന്‍മാരുടേയും മുതിര്‍ന്നവരുടേയും സാന്നിധ്യത്തില്‍ താന്‍ സഹാദരിയുടെ മകളെ വിവാഹം കഴിച്ചതായി ഇയാള്‍സമ്മതിക്കുകയായിരുന്നു.
എന്നാല്‍ രണ്ട് പേരും കുറ്റക്കാരാണെന്നാണ് മതപുരോഹിതര്‍ വിധിച്ചിരിക്കുന്നത്. ശരിയത്ത് നിയമം അനുസരിച്ച് സഹോദരിയുടെ മകളെ ഒരു വ്യക്തിക്ക് വിവാഹം കഴിക്കാന്‍ പാടില്ല. നടപടി ശരിയത്ത് നിയമം അനുസരിച്ച് ഇവര്‍ വ്യഭിചാരമാണ് നടത്തിയതെന്നും അതിന് കല്ലെറിഞ്ഞ് കൊല്ലുന്നതാണ് ശിക്ഷയെന്നുമാണ് പുരോഹിതന്‍മാരുടെ നിലപാട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവതിയുടെ അമ്മാവനെ പിന്നീട് പോലീസ് പിടികൂടിയിരുന്നു.