- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകി;
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർറുടെ താക്കീതെന്നും വിശദീകരണത്തിൽ രാജ്ഭവൻ വ്യക്തമാക്കി. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജ്ഭവനിൽ പൊലീസ് കയറുന്നത് വിലക്കി. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ട ചാര്യ രാജഭവനിൽ കയറുന്നതിനും വിലക്ക് ഏർപ്പെടുത്തി.
തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നാണ് ഗവർണറുടെ പ്രതികരണം. ഇന്ന് പ്രധാനമന്ത്രി ബംഗാളിൽ വരാനിരിക്കെയാണ് ഗവർണർക്കെതിരെ രാജഭവനിലെ താൽക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്. ആരോപണം ഉന്നയിച്ചതിൽ നടപടി എടുക്കാൻ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സിവി ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവന്റെ നിലപാട്.
ബംഗാളിൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ അടക്കം ഗവർണറും ബംഗാളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പശ്ചിമ ബംഗാളിലെ സർക്കാർ എയ്ഡഡ് സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നിയമന നടപടികൾ ത്വരിതപ്പെടുത്തിയിരുന്നു ഗവർണർ ഡോ.സി.വി ആനന്ദബോസ്.
ഇടക്കാല വിസിമാരായി നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച 31 പ്രൊഫസർമാരിൽ ആറ് പേരുകൾ ചാൻസലർ എന്ന നിലയിൽ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ അംഗീകരിക്കുകയും ബാക്കിയുള്ളവ നിരസിക്കുകയും ചെയ്തു. ഇക്കാര്യം രാജ്ഭവൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം വിഷയങ്ങളിൽ തർക്കം നിലനിൽക്്കുന്നതിനിടെയാണ് ഗവർണർക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.