- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുണ്ടക്കൈ ദുരന്ത പുനരധിവാസ ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി നഷ്ടപരിഹാരം; ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടര്‍; മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായത്തിന് 10 ലക്ഷം നല്‍കും; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ
മുണ്ടക്കൈ ദുരന്ത പുനരധിവാസ ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി നഷ്ടപരിഹാരം
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ -ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ഉള്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.
ഇതിന് വിശദവില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച തുക (26,56,10,769 രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കാണ് തീരുമാനം. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി 10 ലക്ഷം രൂപ വീതം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.
18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകര്‍ത്താവിന് ഓരോ മാസവും നല്‍കുന്നതിന് വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചിട്ടുണ്ട്. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.
സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 7 കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും.18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകര്‍ത്താവിന് ഓരോ മാസവും നല്‍കുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വഹണ യൂണിറ്റില്‍ തസ്തികകള്‍
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.
സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.
പീച്ചി ഡാം അപകടം; മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം
തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
അലീന, ഐറിന്‍, ആന്‍ഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.
ആലപ്പുഴയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ട്രാന്‍സിറ്റ് ഹോം
ആലപ്പുഴ ജില്ലയില്‍ കെയര്‍ ഹോം ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തില്‍ വിദേശികളായ വനിതകളെയും കുട്ടികളെയും പാര്‍പ്പിക്കുന്നതിനുള്ള ട്രാന്‍സിറ്റ് ഹോം ആരംഭിക്കുന്നതിന് അനുമതി നല്‍കി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നതോ, പാസ്സ്‌പോര്‍ട്ട് /വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നതോ, ശിക്ഷാകാലാവധി കഴിഞ്ഞോ, പരോളിലോ മറ്റുവിധത്തില്‍ ജയില്‍ സംരക്ഷണം ആവശ്യപ്പെടുന്നവരോ ആയ വിദേശികള്‍ക്കായാണ് ട്രാന്‍സിറ്റ് ഹോം.
മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്
കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവായുടെ ഭവന പദ്ധതി പ്രകാരം ലഭിച്ച പയ്യന്നൂര്‍ കാങ്കോല്‍ ആലക്കാട് ദേശത്ത് വീടും 2.03 ആര്‍ വീതമുള്ള വസ്തുവും 10 ഗുണഭോക്താക്കളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കും. ഇവര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ് എന്ന ബന്ധപ്പെട്ട തഹസില്‍ദാരുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമായാണ് ഇളവ് അനുവദിക്കുക.
ടെന്‍ഡര്‍ അംഗീകരിച്ചു
കണ്ണൂര്‍ ജില്ലയിലെ സുല്‍ത്താന്‍ കനാലിന്റെ 0.300 km മുതല്‍ 0.460 km വരെ വാടിക്കല്‍ റോഡിന് വടക്കു വശത്തെ വലതുകര സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണത്തിനായുള്ള 1,78,37850 രൂപയുടെ ടെന്‍ഡര്‍ അം?ഗീകരിച്ചു.
'JJM-CWSS to Anadu and Nanniyode Panchayaths- Balance work of 200mm DI pumping main- pipe line work' എന്ന പ്രവൃത്തിയ്ക്ക് 1,75,88,786 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.
കൊല്ലം ജില്ലയില്‍ 'KLM-GENERAL- Budget work-2022-23 -Improvements by providing BM&BC to Parippally Bhoothakulam Ch:0/000-6/878,Blockmaram Oonninmoodu Ch:0/000-1/200, Bhoothakulam Edayadi Ch:0/000-2/930 roads in Chathannoor Constituency-' എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 10,16,69,622 രൂപയുടെ ടെന്‍ഡര്‍ അം?ഗീകരിച്ചു.
കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച, WSS to Sreemoolanagaram, Kanjoor, Chengamanad, Nedumbasserry & Parakkadavu panchayaths (Package I) including construction of 20 MLD WTP at Chowara, Ring Bund for Raw Water Well Cum Pump House at Chowara, Open Well Cum Pump House, Approach Bridge and Retaining Wall, Laying of DI K9 Raw Water Pumping from Raw Water Pump House to WTP at Chowara, Erection of pump set, Clear water pumping main to OHSR at WTP site - Construction of Valve chamber, Replacing and relaying of existing DI pipes, Internal Road' എന്ന പ്രവൃത്തിക്കായി 34,45,12,852 രൂപയുടെ ടെന്‍ഡര്‍ അനുവദിച്ചു. നെടുമ്പാശ്ശേരി ഉള്‍പ്പെടെ നാലു പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതിയാണിത്.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശശിധരന്റെ സേവന കാലാവധി 13.03.2025 മുതല്‍ 3 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.
പുനര്‍നിയമനം
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഉല്ലാസ് കുമാര്‍ റ്റി. ജി. യേയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ലക്ഷ്മി നാരായണന്‍. കെ യേയും പുനര്‍നിയമിക്കും.
കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 15 ല്‍ റീസര്‍വേ നമ്പര്‍ 213/4 ല്‍ 4.9000 ഹെക്ടര്‍ സര്‍ക്കാര്‍ തരിശ്ശില്‍പ്പെട്ട 02.8328 ഹെക്ടര്‍ ഭൂമി കേന്ദ്രീയ വിദ്യാലയം ആരംഭിയ്ക്കുന്നതിനായി ആകെ ഭൂമിയുടെ വാര്‍ഷിക പാട്ടം 100 രൂപ നിരക്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി കേന്ദ്രീയ വിദ്യാലയ സംഗതന് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.
ഭൂമി പതിച്ചു നല്‍കും
എസ് എന്‍ വി സദനം ട്രസ്റ്റ് കൈവശം വച്ച് വരുന്ന ഏറണാകുളം കണയന്നൂര്‍ താലൂക്കില്‍ ഏറണാകുളം വില്ലേജില്‍പ്പെട്ട 3.23 ആര്‍ ഭൂമി എസ് എന്‍ വി സദനം ട്രസ്റ്റിന് പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. 1921 മുതലുള്ള കൈവശവും സ്ഥാപനം നടത്തിവരുന്ന സാമൂഹിക സേവനവും കണക്കിലെടുത്താണ് പ്രസ്തുത ഭൂമി സൗജന്യമായി പതിച്ചു നല്‍കുന്നത്.
എറണാകുളം കുന്നത്തുനാട് താലൂക്കില്‍ ചേലാമറ്റം വില്ലേജില്‍ ട്രാവന്‍കൂര്‍ റയോണ്‍സിന് പാട്ടത്തിന് നല്‍കിയിരുന്ന 30 ഏക്കര്‍ ഭൂമി ഫെയര്‍ വാല്യൂ പ്രകാരമുള്ള വിലയായ ആറൊന്നിന് 5,28,000 രൂപ നിരക്കില്‍ ആകെ 64.13 കോടി രൂപ, ഈടാക്കി കിന്‍ഫ്രയ്ക്ക് പതിച്ചു നല്‍കും.
അനുമതി നല്‍കി
കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ (കെഎസ്ടിസി) നിയന്ത്രണത്തിലുള്ള വിവിധ മില്ലുകളില്‍ നവീകരണവുമായും പുതിയ മില്ലുകള്‍ തുടങ്ങുന്നതുമായും ബന്ധപ്പെട്ട് വിവിധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഒഴിവാക്കി കിട്ടിയ കസ്റ്റംസ് ഡ്യൂട്ടി തുക ഒടുക്കുന്നതിനായി 6.68 കോടി രൂപ കെഎസ്ടിസിയ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി.