- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടിപ്പിടിക്കുന്നത് 250 ഏക്കറോളം; കോട്ടൂളി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി നശിപ്പിച്ച് കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ റോഡ് നിര്‍മ്മാണം; സെന്ററിന്റേത് അടക്കം സരോവരത്ത് നിര്‍മ്മിച്ചതെല്ലാം അനധികൃത കെട്ടിടങ്ങളും; അതിക്രമം, പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കിയ ട്രേഡ് സെന്ററിന്റെ പേരിലും
കോട്ടൂളി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി നശിപ്പിച്ച് കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ റോഡ് നിര്‍മ്മാണം
നിഹാല്‍
കോഴിക്കോട്: ദേശീയ പ്രാധാന്യമുളള 27 തണ്ണീര്‍ത്തടപട്ടികയില്‍ പ്രമുഖ സ്ഥാനത്തുള്ള കോഴിക്കോട് നഗരത്തിലെ ഏതാണ്ട് 250 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീര്‍ത്തടം കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തില്‍ നശിപ്പിക്കാന്‍ ശ്രമം.
നിയമലംഘനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും നവംബര്‍ 21 നാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. ഒരുതരത്തിലും ജെസിബിക്ക് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലമാണിത്. കണ്ടല്‍ക്കാടുകളുടെ നടുക്ക് ജെസിബി എത്തിച്ച് നശിപ്പിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അന്ന് അത് തടഞ്ഞുവെങ്കിലും വീണ്ടും ഡിസംബര്‍ അഞ്ചിനും, പതിനൊന്നിനും മണ്ണിട്ട് നികത്താന്‍ ശ്രമിച്ചുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഉള്‍പ്പെടെ സരോവര പരിസരത്ത് ഉണ്ടാക്കിയിട്ടുള്ളവയെല്ലാം അനധികൃത കെട്ടിടങ്ങള്‍ ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. കോര്‍പ്പറേഷന്‍ ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഇപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കിലും മുന്‍പ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി ചോദിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ ഇവരുമായി ഒത്തു കളിച്ചുവെന്നും അതിനാലാണ് ട്രേഡ് സെന്റര്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നത് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
ഈ പ്രദേശം ഡാറ്റബാങ്കില്‍ തണ്ണീര്‍ത്തടവിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാര്‍ 2008 ല്‍ പാസാക്കിയിട്ടുള്ള കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ് ആന്റ് വെറ്റ്‌ലാന്‍ഡ് ആക്ട് പ്രകാരം ഇത്തരം ഭൂമിയില്‍ നിന്നും മണ്ണെടുക്കാനോ മണ്ണ് നിക്ഷേപിക്കാനോ പാടുള്ളതല്ല. ഇതൊന്നും കണക്കാക്കാതെ, കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
ഗുരുതരമായ പ്രകൃതിചൂഷണം നടത്തിയിട്ടുള്ള ആളുകള്‍ക്കെതിരെ ഡി എഫ് ഒ കേസെടുക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം. പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കിയ കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ കെട്ടിടത്തില്‍ എങ്ങനെയാണ് ഇപ്പൊഴും പരിപാടികള്‍ നടക്കുന്നത് എന്നത് സംശയകരമാണ് എന്നും പരിസരവാസികള്‍ പറയുന്നു.