- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്‍സര്‍ ചികിത്സയ്ക്ക് തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആകണം; അതിനിടെ അഞ്ചുലക്ഷം അടച്ചില്ലെങ്കില്‍ സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന ഭീഷണിയുമായി ബാങ്ക്; ഒരെത്തും പിടിയും ഇല്ലാതെ തൃക്കൊടിത്താനത്തെ ടാക്സി ഡ്രൈവറും കുടുംബവും; പെരുവഴിയിലിറക്കരുതേ എന്ന അപേക്ഷ കേള്‍ക്കുമോ?
കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ ഇടിത്തീ പോലെ ജപ്തി ഭീഷണി
സി ആര്‍ ശ്യാം
കോട്ടയം: കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ ഇടിത്തീ പോലെ ജപ്തി ഭീഷണിയും. ടാക്സി ഡ്രൈവറുടെ നാലംഗ കുടുംബം ആകെയുള്ള കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയില്‍ ദുരിതത്തിലായി. ചങ്ങനാശേരി തൃക്കൊടിത്താനം സുരേഷ് വി. ജി (48) ആണ് ദുരിതത്തിലായിരിക്കുന്നത്.
ആറ് സെന്റ് സ്ഥലമാണ് വായ്പ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചത്. അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടിച്ചില്ലെങ്കില്‍ ഏഴ് ദിവസത്തിനകം ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സുരേഷിന്റെ മാതാപിതാക്കളാണ് 2013 ല്‍ 2 ലക്ഷം രൂപ വായ്പ്പയെടുത്തത്. ഇവരുടെ മരണ ശേഷം സുരേഷ് ആണ് വായ്പ്പ തിരിച്ചടയ്ക്കേണ്ടത്. എന്നാല്‍ കാന്‍സര്‍ രോഗം ബാധിച്ച സുരേഷ് ചികിത്സയിലാണ്. തിങ്കളാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാകണം. അതിനിടയില്‍ തുക എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കയിലാണ് സുരേഷ്. രണ്ട് പെണ്‍മക്കളാണുള്ളത്. കുഞ്ഞുങ്ങളുമായി ഞങ്ങളെ പെരുവഴിയിലേയ്ക്ക് ഇറക്കരുതെന്ന് സുരേഷും ഭാര്യയും മനംനൊന്ത് അപേക്ഷിക്കുകയാണ്.
എട്ടു വര്‍ഷക്കാലം എറണാകുളത്ത് ടാക്സി ഡ്രൈവറായിരുന്നു സുരേഷ്. അതിനിടയിലാണ് രോഗം കണ്ടെത്തുന്നത്. പിന്നീട് ഒരു വര്‍ഷത്തോളം ജോലിയ്ക്ക് പോകാന്‍ കഴിയാതെയായി. അതോടെ വീട്ടിലെ വരുമാനവും നിലച്ചു. നിത്യചിലവുകള്‍ക്ക് പോലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് സഹായിക്കുന്നത്. മരുന്നിനും മറ്റ് ചികിത്സകള്‍ക്കുമായി തന്നെ നല്ലൊരു തുക ചിലവാകും. മലദ്വാരത്തിലാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഒരു ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടി വച്ചിരിക്കുകയാണ്. മൂത്ത മകള്‍ ഡിഗ്രി ഒന്നാം വര്‍ഷവും രണ്ടാമത്തെയാള്‍ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. ഈ അവസ്ഥയില്‍ രണ്ട് പെണ്‍മക്കളുമായി പെരുവഴിയിലാകാതിരിക്കാന്‍ കരുണയുള്ളവരുടെ സഹായം തേടുകയാണ് സുരേഷ്.
Googlepay : 9207215926
SURESH V.G.
FEDEREL BANK
Br. PERUNNA
A/C No: 14020100051574
IFSC:FDRL0001402