- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിക്കുന്നിൽ കാർ കിണറ്റിൽ വീണ സംഭവത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു; 18 കാരൻ വിൻസിന്റെ ദാരുണാന്ത്യം നഴ്സിങ് കോഴ്സിന് അടുത്ത ദിവസം ചേരാനിരിക്കെ; അപകടത്തിൽ പെട്ടത് മാനന്തവാടി സഹായമെത്രാന്റെ സഹോദരനും മകനും; ദുരന്തം കാർ റിവേഴ്സ് ഗിയർ എടുക്കുമ്പോൾ നിയന്ത്രണം വിട്ട്
തളിപ്പറമ്പ്: നെല്ലിക്കുന്നിൽ കാർ കിണറ്റിലേയ്ക്ക് മറിഞ്ഞ സംഭവത്തിൽ മാനന്തവാടി ബിഷപ്പിന്റെ സഹോദരന്റെ മകനും മരിച്ചു. പിതാവിന് പിന്നാലെ ഗുരുതര പരിക്കേറ്റ മകനും മരിക്കുകയായിരുന്നു. ആലക്കോട് കരുവഞ്ചാൽ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്കുട്ടി(60) അപകടത്തിൽ പരുക്കേറ്റ മകൻ വിൻസ്(18) എ എന്നിവരാണ് മരിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ മാത്തുക്കുട്ടിയും വൈകുന്നേരം മൂന്നുമണിയോടെ മകനും മരണമടയുകയായിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു വിൻസ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കാർ റിവേഴ്സ് ഗിയറിലെടുക്കുമ്പോഴാണ് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് കൂപ്പുകുത്തിയത്. ഓടിക്കൂടിയ നാട്ടുകാരും തളിപറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സുമാണ് മാത്തുക്കുട്ടിയെയും ബിൻസിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട് സഹകരണ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപ്പിന്റെ കാർ സഹോദരന് നൽകുകയായിരുന്നു. ഇതാണ് അപകടത്തിൽപ്പെട്ടത്.
പരേതരായ ലൂക്കോസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കൾ: ആൻസ്, ലിസ്, ജിസ്. മറ്റു സഹോദരൻ ജോയി. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സഹോദരൻ ബിഷപ്പായി ചുമതലയേറ്റ് 24 മണിക്കൂർ പിന്നിടും മുൻപെ അനുജനും മകനും ദാരുണാന്ത്യം സംഭവിച്ചത് മലയോരത്തെ ഞെട്ടിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പാത്തൻപാറ നെല്ലിക്കുന്നിലെ മാത്തുക്കുട്ടി താരമംഗലവും (58)ഇദ്ദേഹത്തിന്റെ ഇളയമകൻ വിൻസിനെ(18)യും ദുരന്തം തേടിയെത്തിയത്.
മാത്തുക്കുട്ടിയുടെ സഹോദരൻ അലക്സ് താരമംഗലം ഇന്നലെയാണ് മാനന്തവാടി രൂപതാ സഹായമെത്രാനായി ചുമതലയേറ്റത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടുകാരും ബന്ധുക്കളുമായി നിരവധി പേർ മാനന്തവാടിയിലേക്ക് പോയിരുന്നു. നേരത്തെ ബിഷപ്പ് ഉപയോഗിച്ചിരുന്ന കാറാണ് അദ്ദേഹം സഹോദരന് നൽകിയത്. മകനെയും കൂട്ടി ഈ കാറിൽ പോകാനായി ഒരുങ്ങുകയായിരുന്നു മാത്തുക്കുട്ടി.
റിവേഴ്സ് ഗിയറിൽ പിന്നോട്ടെടുത്ത കാർ ആൾ മറ തകർത്ത് കിണറ്റിലേക്ക് പതിച്ചത്. ഉടൻ നിലവിളികളും ശബ്ദവും കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെയിൽ വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. അസി.സ്റ്റേഷൻ ഓഫിസർ ടി. അജയന്റെ നേതൃത്വത്തിലാണ് ഫയർ ഫോഴ്സ് സംഘമെത്തിയത്.
അപ്പോഴെക്കും നാട്ടുകാർ മാത്തുക്കുട്ടിയെ പുറത്തെടരുത്തിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മകൻ വിൻസിനെ കിണറ്റിലിറങ്ങി കാറിന്റെ ഡോർ തകർത്താണ് പുറത്തെടുത്തത്. വിൻസിനെ ആദ്യം ആലക്കോട് സഹകരണ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ വിൻസിന് നഴ്സിങ് അഡ്‌മിഷൻ കിട്ടി അടുത്ത ദിവസം പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്