കുന്നമംഗലം: ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് നടക്കുനന്തിനിടയിലെ കേരളത്തിലെ ആവേശം ഇതിനോടകം തന്നെ ചർച്ചയായി മാറിയ ഒന്നാണ്. സമസ്തയുടെ ഫുട്‌ബോൾ ലഹരി വിരുദ്ധതയടക്കം പോസിറ്റീവും നെഗറ്റീവുമായ ഒട്ടേറെ വിമർശനങ്ങൾക്കും മലയാളിയുടെ ഫുട്‌ബോൾ പ്രേമം ഇടയാക്കിയിരുന്നു.എന്നാൽ അമിതമായ ആവേശപ്രകടനമാണ് പല സ്ഥലങ്ങളിലും നടക്കുന്നതെന്ന തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന്റെ ഭാഗമായി കാരന്തൂർ മർകസ് ആർട്‌സ് കോളജ് ക്യാംപസിലും പരിസരത്തും വാഹനങ്ങളിലേറി വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

മർക്കസിലെ കുട്ടികളുടേത് സമസ്തയെ തള്ളി പറയാനുള്ള അതിരുവിട്ട ഫുട്ബോൾ സ്നേഹത്തിൽ പിറന്ന ആവേശപ്രകടനമാണെന്നനാണ് ഉയരുന്ന വിലയിരുത്തൽ.പെൺകുട്ടികളടക്കം പങ്കെടുത്ത കാറിലെ അഭ്യാസം എല്ലാ അർത്ഥത്തിലും പരിധി വിട്ടുവെന്നും ആക്ഷേപമുണ്ട്.ലോകകപ്പ് ആവേശത്തിൽ മലബാറിൽ പ്രതികരണങ്ങൾ പലവിധമാണ് ഇതിനെതിരെ ഉയർന്നുവരുന്നത്.അതേ സമയം കാമ്പുരം വിഭാഗത്തിന്റെ സ്ഥാപനത്തിൽ നടന്ന അഭ്യാസ പ്രകടനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി പേരിലൊതുങ്ങുമെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്ക്കു ശേഷമാണു മർകസ് ആർട്‌സ് കോളജ് ഗ്രൗണ്ടിലും പരിസരത്തും ഒരു മണിക്കൂറോളം അഭ്യാസപ്രകടനങ്ങൾ നടന്നത്. കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി നിന്നുമാണ് ഫാൻസ് തങ്ങളുടെ അഭ്യാസം നടത്തിയത്.വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി ബൈക്കുകളിലും കാറുകളിലുമായി നടത്തിയ അഭ്യാസപ്രകടനങ്ങളിൽ പെൺകുട്ടികളടക്കമാണ് പങ്കെടുത്തത്.

വിവരമറിഞ്ഞ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസിലെത്തി വാഹനങ്ങൾ തിരിച്ചറിയാൻ നടപടി തുടങ്ങി.9 കാറുകളുടെയും 10 ബൈക്കുകളുടെയും ഉടമകൾക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്‌ട്രേഷനും റദ്ദ് ചെയ്യും. തിരിച്ചറിഞ്ഞ 2 കാറുടമകളോടു രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.