കൊച്ചി: മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള അവിശ്വാസം അടുത്ത കാലത്ത് വർദ്ധിച്ചിട്ടുണ്ടെന്ന് സിറോ മലബാർ സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സമുദായ വികാരങ്ങളെ ഹനിക്കാൻ ചില സംഭവങ്ങളാണ് കാരണമെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിൽ പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റിയ സംഭവങ്ങളാണ് ഇതിന് കാരണം.

ലൗ ജിഹാദ് ഉണ്ടെന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ആ പദം ഉപയോഗിക്കാൻ താൽപര്യപ്പെടുന്നില്ല എന്നായിരുന്നു മറുപടി. അതുപയോഗിച്ചാൽ മറ്റുള്ളവരെ പ്രകോപിപ്പിച്ചേക്കും. എന്നാൽ, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നു എന്നത് വസ്തുതയാണ്. അതുമുസ്ലിം സമുദായത്തിന്റെ ആകെ നയമല്ല. പക്ഷേ ആ സമുദായത്തിലെ ചിലർ അതുചെയ്യുന്നുണ്ട്.

തെറ്റിദ്ധാരണകൾ നീക്കാൻ ചർച്ചകൾ നടത്താമെന്ന സമസ്ത നേതാവ് ജിഫ്ര മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. ഏതു ചർച്ചയ്ക്കും തയ്യാറാണ്. എന്നാൽ, സമുദായത്തിലെ തീവ്ര വിഭാഗങ്ങളെ അവർ തന്നെ ഭയക്കുമ്പോൾ ചർച്ച നടത്തിയിട്ട് എന്തുകാര്യം?

കേരളത്തിൽ, മുസ്ലിം സമുദായത്തിന്റെ പ്രാമുഖ്യം വർദ്ധിച്ചുവെന്നും ക്രിസ്ത്യൻ സമുദായത്തിന്റേത് ഇടിഞ്ഞുവെന്നും ഉള്ള ധാരണ നിലനിൽക്കുന്നുണ്ട്. ഇതിനെ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കിൽ നോക്കുന്നതുകൊണ്ടാവാം ഇതുസംഭവിക്കുന്നത്. അത്തരത്തിൽ ഒരു ക്രിസ്ത്യൻ-മുസ്ലിം ഭിന്നത നിലനിൽക്കുന്നില്ല. എന്നാൽ, മുസ്ലിം സമുദായത്തിലെ ഒരുവിഭാഗത്തിന് അവരുടെ സമുദായത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യം. അവരാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. അത് ക്രൈസ്തവരെ മാത്രമല്ല, ബാധിക്കുന്നത് താനും.

ഇസ്ലാമോഫോബിയയ്ക്ക് കാരണം

ഹിന്ദുക്കളുടെ ഇടയിലേക്കാൾ ക്രൈസ്തവർക്കിടയിൽ ഇസ്ലാമോഫോബിയ നിലനിൽക്കാൻ കാരണം, ക്രിസ്ത്യാനികളെയാണ് അത് കൂടുതൽ ബാധിക്കുന്നത് എന്നതുകൊണ്ടാണ്. ഒരുകാരണം, ക്രിസ്ത്യൻ പെൺകുട്ടികള വശീകരിച്ച് മതംമാറ്റുന്ന സംഭവങ്ങൾ തന്നെ. രണ്ടാമത് ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ മുസ്ലീങ്ങൾ ദീർഘകാലമായി കരസ്ഥമാക്കുന്നത്. മൂന്നാമതായി മന്ത്രിസഭകളിൽ കയറിക്കൂടി അവരുടെ സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നത്.

യുവാക്കളുടെ പടിഞ്ഞാറേക്കുള്ള കുടിയേറ്റം ബാധിച്ചോ?

ക്രിസ്ത്യൻ യുവാക്കൾ കൂടുതലായി വിദേശത്തേക്ക് കുടിയേറുന്നത് സമുദായത്തിന്റെ പ്രാമുഖ്യം കുറയാൻ കാരണമായതായി കരുതുന്നില്ല. ഞങ്ങൾ ലോകമേ തറവാട് എന്ന് വിശ്വസിക്കുന്നവരാണ്. ഞങ്ങളുടെ സമുദായത്തിന് കുടിയേറ്റത്തിന്റെ ഒരുചരിത്രമുണ്ട്.

കാസയുടെ വരവും വളർച്ചയും

തീവ്രവിഭാഗങ്ങളുമായി എനിക്ക് അടുപ്പമില്ല. സമുദായ സൗഹാർദ്ദം തകർക്കുന്ന എന്തിനും ഞാൻ എതിരാണ്.

ക്രിസ്ത്യൻ പാർട്ടി രൂപീകരിച്ചാൽ വിജയിക്കുമോ?

ദൈവത്തിന് അറിയാം(ചിരി)

ബിജെപി കേരളം പിടിക്കാൻ ലക്ഷ്യമിടുകയാണ്. അത് സംഭവിക്കാൻ ക്രിസ്ത്യാനികളുടെ പിന്തുണ ആവശ്യമാണ്. അതുസംഭവിക്കുമോ?

മുസ്ലീങ്ങളല്ലേ ഞങ്ങളേക്കാൾ എണ്ണത്തിൽ കൂടുതൽ?

ബിജെപി മുസ്ലീങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല

എന്തുകൊണ്ട്? അത് നിങ്ങൾ അവരോട് ചോദിക്കണം( ചിരി)

ബിജെപിയുടെ പ്രതീക്ഷ

ക്രൈസ്തവരുടെ പിന്തുണ കിട്ടുമോ എന്ന രാഷ്ട്രീയ ചോദ്യത്തിന് എനിക്ക് ഉത്തരം പറയാനാവില്ല. അതുജനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

പക്ഷേ, ഒരുസാധ്യതയുണ്ടോ ?

തീർച്ചയായും, മറ്റുരാഷ്ട്രീയ പാർട്ടികൾ നിരാശപ്പെടുത്തുമ്പോൾ, അവർ മറ്റുമാർഗ്ഗങ്ങൾ നോക്കും. ഞങ്ങൾ അത് തടയാൻ പോകുന്നില്ല. ജനങ്ങൾ തീരുമാനിക്കട്ടെ.

സമുദായം ബിജെപിയോട് അടുക്കുന്നുവെന്ന ധാരണ ശരിയാണ്?

അതെ, ചിലപ്പോൾ, ആളുകൾ എന്റെ അടുത്ത് വന്ന കോൺഗ്രിലെ തമ്മിലടിയെ കുറിച്ചും, നേതൃത്വത്തിന്റെ അഭാവത്തെ കുറിച്ചും സംസാരിക്കാറുണ്ട്. അതുപോലെ തന്നെ ഇടുതസർക്കാരിന്റെ ചില നയങ്ങളിലും അവർ അസന്തുഷ്ടരാണ്. ബിജെപി വടക്കേന്ത്യയിലും, കേരളത്തിൽ എൽഡിഎഫും ജയിച്ചത് അവർ ജനങ്ങൾക്ക് നല്ലത് ചെയ്തതുകൊണ്ടാണ്. തങ്ങൾക്ക് നല്ലത് ചെയ്യുന്ന പാർ്ട്ടികളോട് ജനങ്ങൾ അടുക്കും.

ബിജെപിക്ക് കേരളത്തിൽ സാധ്യതയുണ്ട്?

മൂന്നുമുന്നണികൾക്കും സാധ്യതയുണ്ട്.

കടപ്പാട്: ദി ന്യു ഇന്ത്യൻ എക്സ്‌പ്രസ്