- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി നവ ഷേവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തീപിടിത്തം; അപകട സമയത്ത് സഞ്ചരിച്ചത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍; തീപിടിച്ചത് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 കപ്പലിന്; 22 ജീവനക്കാരില്‍ 18 പേര് കടലില്‍ ചാടിയെന്ന് വിവരം
22 ജീവനക്കാരില്‍ 18 പേര് കടലില്‍ ചാടിയെന്ന് വിവരം
തിരുവനന്തപുരം: അറബിക്കടലില്‍ കേരള സമുദ്രാതിര്‍ത്തിയില്‍ തീപിടിച്ചത് കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോയ വാന്‍ ഹായ് 503 എന്ന സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലിനെന്ന് വിവരം. 20 വര്‍ഷം പഴക്കമുള്ള കണ്ടെയ്നര്‍ കപ്പലാണിത്. കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായാണ് മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് യാത്രതിരിച്ചത്. അപകട സമയത്ത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചത്.
യാത്ര തുടങ്ങി പതിനൊന്നാം മണിക്കൂറിലാണ് അപകടം. കോഴിക്കോട് തീരത്ത് നിന്ന് 66 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. അപകട സമയത്ത് 22 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. 18 പേര് കടലില്‍ ചാടിതായാണ് വിവരം. 2005 ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ നിലവില്‍ സിംഗപ്പൂര്‍ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്. 269 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പലെന്നാണ് വിവരം.
ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. ചരക്കു കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും 18 ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായും വിവരമുണ്ട്. അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. 50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു
കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പല്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലില്‍ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയില്‍നിന്ന് ഒരു കപ്പലുമാണ് അപകട സ്ഥലത്തേക്ക് പോയത്. ചില ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. ഡോണിയര്‍ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. നേവിയുടെ ഐഎന്‍എസ് സൂറത്തും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്കെത്തി. ബേപ്പൂരില്‍ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്.