- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേയറടക്കം അഞ്ചുപേർക്കെതിരെ കേസ്
തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ വാഹനം നിർത്തിയിട്ട സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. മേയർ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ, കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദ്ദേശം നൽകി.
അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിൽ ആണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.
അതേസമയം, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഹർജി സമർപ്പിച്ചു. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. മേയർ ആര്യ രാജേ്ര്രന്ദനും ഭർത്താവ് എംഎൽഎ സച്ചിൻ ദേവിനും കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. പൊലീസ് തന്റെ പരാതിയിൽ കേസ് എടുക്കാത്തതിനാലാണ് യദു കോടതിയെ സമീപിച്ചത്.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. കേസെടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ, ഡ്രൈവർ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടർ സുബിൻ പൊലീസിന് മൊഴി നൽകിയത്. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് ഓവർ ടേക് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ലെന്നാണ് കന്റോൺമെന്റ് പൊലീസിന് നൽകിയ മൊഴി.
ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി.