- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടിക്ക് എതിരായ വെളിപ്പെടുത്തൽ; അഡ്വ.ടി.പി.ഹരീന്ദ്രന് എതിരെ 16 പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി ലീഗ്; തലശേരി ടൗൺ പൊലീസ് ഹരീന്ദ്രനും പ്രാദേശിക ചാനലിനും എതിരെ കേസെടുത്തു; കേസ് തനിക്ക് പുത്തരിയല്ലെന്ന് ഹരീന്ദ്രൻ
തലശേരി: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അഭിമുഖ സംഭാഷണം നടത്തിയ കണ്ണൂരിലെ പ്രമുഖ അഭിഭാഷകൻ ടി.പി ഹരീന്ദ്രനെതിരെയും വാർത്ത ആദ്യം സംപ്രേഷണം ചെയ്ത പ്രാദേശിക ചാനൽ എം.ഡി, റിപ്പോർട്ടർ എന്നിവർക്കെതിരെയും ഐ.പി.സി 153 വകുപ്പ് പ്രകാരം തലശേരി ടൗൺ പൊലീസ് കേസെടുത്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ലോയേഴ്‌സ്‌റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. കെ.എ ലത്തീഫ് നൽകിയ പരാതിയിലാണ് തലശേരി ടൗൺ പൊലിസ് കേസെടുത്തത്. ലീഗ് നേതാവിനെതിരായ വാർത്ത സമുഹത്തിൽ വിദ്വേഷവും പകയും പരത്താനിടയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. 'സംസ്ഥാനത്തെ 16 പൊലിസ് സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് നേതാക്കളും ലോയേഴ്‌സ് ഫോറം ഭാരവാഹികളും ഇതുപോലെ പരാതി നൽകിയിട്ടുണ്ട്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി ജയരാജനെ കൊല കേസിൽ നിന്നും രക്ഷിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പൊലിസിനെ സ്വാധീനിച്ചുവെന്നായിരുന്നു ടി.പി ഹരീന്ദ്രൻ ആരോപിച്ചിരുന്നത്. എന്നാൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പി.സുകുമാരൻ ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞിരുന്നു.
ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതു തെളിയിക്കുന്നതിനായി നിയമത്തിന്റെ ഏതറ്റം വരെയും താൻ പോകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ടി.പി ഹരീന്ദ്രനെതിരെ മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടന 16 ഇടങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള സ്റ്റേഷനുകളിൽ പരാതി നൽകിയത്.
എന്നാൽ താൻ 16 മത്തെ വയസിൽ ജയിലിൽ കിടന്നതാണെന്നും കേസുകൾ തനിക്ക് പുത്തരിയല്ലെന്നും ടി.പി ഹരീന്ദ്രൻ പറഞ്ഞു. കുഞ്ഞാലികുട്ടിക്കതിരെ തനിക്ക് വ്യക്തിപരമായ വിദ്വേഷമൊന്നുമില്ല. അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നതിൽ തനിക്ക് നേട്ടമൊന്നുമില്ല. ആരുടെയും കോളാമ്പിയായി പ്രവർത്തിക്കുന്നയാളല്ല താനെന്നും ടി.പി ഹരീന്ദ്രൻ പ്രതികരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്