- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു
കൊച്ചി: നർത്തകി മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം നടത്തിയെന്ന പരാതിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) അദ്ധ്യാപിക സിൽവി മാക്‌സി മേനയ്‌ക്കെതിരെ കേസെടുത്ത് എറണാകുളം ജുഡീഷ്യൽ മജിസിട്രേറ്റ് കോടതി. മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
മേതിൽ ദേവികയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി സിൽവി മാക്‌സിക്ക് സമൻസ് അയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേൾവി കുറവുള്ളവർക്ക് കൂടി നൃത്തം മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു നേരത്തെ സിൽവി നൃത്തരൂപം ഒരുക്കിയത്. എന്നാൽ മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സിൽവി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതിൽ ദേവിക കോടതിയെ അറിയിച്ചിരുന്നു.
ദി ക്രോസ്ഓവർ എന്ന തന്റെ ഡാൻസ് ഡോക്യുമെന്ററിക്ക് സിൽവി മാക്‌സി മേന അവർ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന നൃത്തരൂപവുമായ് യാതൊരു ബന്ധവും ഇല്ലെന്നും, അവരുടേത് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ISL) ഉപയോഗിച്ച് പലരും ചെയ്യുന്നപോലെ പാട്ടിനൊത്ത് ചെയ്യുന്ന, എന്നാല് മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണെന്നുമാണ് മേതിൽ ദേവിക കോടതിയിൽ വാദിച്ചത്.
റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്നു പോലും അറിയാതെ ദി ക്രോസ് ഓവറിനെ കുറിച്ച് അവരുന്നയിച്ചഎല്ലാ വാദങ്ങളും കളവാണെന്നും, അവരേയോ അവരുടെ സൃഷ്ടികളെ കുറിച്ചോ തനിക്ക് യാതൊരു മുന്പരിചയമോ ഇല്ലെന്നും , ബോധപൂർവ്വം ഇത്തരത്തില് കളവായ പ്രചരണം നടത്തിയത് വഴി തനിക്ക് അപകീർത്തി ഉണ്ടായി എന്നുംകാണിച്ചാണ് മേതിൽ ചൂണ്ടിക്കാട്ടി.
ഹർജിയിൽ കോടതി പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാണ് സിൽവിക്കെതിരെ സമൻസ് അയക്കാൻ നിർദേശിച്ചത്. മൂന്നു പതിറ്റാണ്ടായ് നർത്തകി , നൃത്തധ്യാപിക, ഗവേഷക , സോദാഹരണ പ്രഭാഷക തുടങ്ങിയ നിലയിൽ അന്തർ ദേശിയ പ്രശസ്തയായ ദേവികയുടെ മോഹിനിയാട്ടം എന്ന കലാരൂപത്തിലുള്ള സൃഷ്ടികൾ കേൾവി പരിമിതരിലേക്ക് എത്തിക്കാനുള്ള നൂതന സംരംഭമാണ് ദി ക്രോസ്ഓവർ. ഐഎസ്എൽ ഒരു ഒരു കോപ്പി റൈറ്റഡ് ഭാഷ അല്ലെന്നും ഐഎസ്എൽ ഉപയോഗിച്ച് സർഗ്ഗാത്മകസൃഷ്ടികൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
സിൽവി മാക്‌സി അവകാശപ്പെടുന്ന സൃഷ്ട്ടിയുമായ് യാതൊരു സമാനതകളുമില്ലാത്തതാണ് തന്റെ സൃഷ്ടിയെന്നും അവർ ചൂണ്ടിക്കാട്ടി. മോഷണം എന്ന് ആരോപിക്കുക വഴി തനിക്കു അപകീർത്തിയിയെന്നുമാണ് മേതിൽ ചൂണ്ടിക്കാട്ടിയത്. ക്രോസ്ഓവറിന്റെ ടീസർ നടൻ മോഹൻലാലും , ഗോപിനാഥ് മുതുകാടും തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.