ലണ്ടൻ: അർബുദ ബാധയെ തുടർന്ന് ബ്രിട്ടനിലെ ചാൾസ് രാജാവ് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുത്ത് മകൻ വില്യം രാജകുമാരൻ.ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് ചാൾസ് രാജാവ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഇന്നലെ ഒമാഹാ ബീച്ചിൽ നടക്കുന്ന പരിപാടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ള ലോക നേതാക്കൾക്കൊപ്പം വില്യം രാജകുമാരൻ പങ്കെടുത്തത് ചാൾസ് രാജാവിന് പകരക്കാരനായിട്ടായിരുന്നു.തന്റെ മകൻ വില്യം ആദ്യമായി തനിക്കുവേണ്ടി ചുവടുവെക്കുന്നതിൽ രാജാവ് സന്തോഷം പ്രകടിപ്പിച്ചു.

ഡി-ഡേ ഇവന്റിലൂടെയാണ് ചാൾസ് രാജാവിന്റെ പ്രതിനിധിയായി വില്യം രാജകുമാരൻ തന്റെ ആദ്യ ചുമതലകൾ ഏറ്റെടുത്തത്.1944 ജൂൺ 6-ന് ഡി-ഡേയിൽ രാ്ജ്യത്തെ സേവിച്ച് മരിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ചാൾസ് രാജാവ് പങ്കെടുത്തിരുന്നു.കാമില രാജ്ഞിയുമൊത്താണ് ചാൾസ് രാജാവ് നോർമണ്ടിയിലെ വെർ-സുർ-മെറിൽ ബ്രിട്ടീഷ് റോയൽ ലെജിയൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തത്.

എന്നാൽ അടുത്ത ശനിയാഴ്ച രാജാവ് ലണ്ടനിൽ നടക്കുന്ന ട്രൂപ്പിങ് ദി കളർ ആഘോഷങ്ങളിലും തന്റെ ഔദ്യോഗിക ജന്മദിനാഘോഷങ്ങളിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.ചടങ്ങിൽ സൈന്യത്തെ പരിശോധിക്കാൻ ഇത്തവണ ചാൾസ് രാജാവ് കുതിരപ്പുറത്ത് കയറുന്നതിനുപകരം കാമില രാജ്ഞിയോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യും.