- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാര്‍ളി കിര്‍ക്കിന്റെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഞെട്ടലോടെ; റോബിന്‍സണുമായി നടത്തിയ സന്ദേശങ്ങള്‍ കൈമാറാമെന്ന് ട്രാന്‍സ് പങ്കാളി, ഐഡിന്റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ എഫ്ബിഐയുടെ നീക്കം; കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും പങ്കാളിയുടെ മൊഴിയില്‍ നിന്ന്
വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രചാരകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ പങ്കാളിയുടെ ഐഡിന്റിറ്റി രഹസ്യമായി സൂക്ഷിക്കാൻ എഫ്ബിഐ ശ്രമിച്ചതായി റിപ്പോർട്ടുകൾ. കേസിലെ പ്രതി ടൈലർ റോബിൻസൻ്റെ പങ്കാളിയായ ലാൻസ് ട്വിഗ്സ് അന്വേഷണവുമായി സഹകരിച്ചതിനാലാണ് എഫ്ബിഐ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്ന് 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു.
സംഭവം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞപ്പോൾ, 'ദൈവമേ ഇല്ല' എന്ന് ഞെട്ടലോടെ പ്രതികരിച്ച ട്വിഗ്സ്, പിന്നീട് തന്റെ പങ്കാളിയുമായി നടത്തിയ സന്ദേശങ്ങൾ കൈമാറാൻ തയ്യാറായെന്നും റിപ്പോർട്ടിൽ പറയുന്നു. ചാൾസ് കിർക്കിന്റെ ട്രാൻസ്ജെൻഡർ വിഭാഗത്തോടുള്ള വിദ്വേഷപരമായ നിലപാടുകളാണ് ഈ കൊലപാതക ശ്രമത്തിന് പിന്നിലെ പ്രേരണയെന്ന് അന്വേഷകർ സംശയിക്കുന്നു.
വുട്ടാ വാലി യൂണിവേഴ്സിറ്റിക്ക് സമീപം, ചാർളി കിർക്ക് വെടിയേറ്റ സ്ഥലത്ത് തോക്ക് ഒളിപ്പിച്ചതിനെക്കുറിച്ചും, ആക്രമണത്തിന് ശേഷം വസ്ത്രങ്ങൾ മാറ്റുന്നതിനെക്കുറിച്ചും പ്രതി റോബിൻസൺ ഡിസ്കോർഡ് സന്ദേശങ്ങളിൽ സൂചിപ്പിച്ചിരുന്നതായി കണ്ടെത്തി. ഈ സന്ദേശങ്ങൾ റോബിൻസണെ പിടികൂടാനും കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനും പോലീസിന് സഹായകമായി. യൂട്ടായിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അന്വേഷണവുമായി സഹകരിച്ച ലാൻസ് ട്വിഗ്സ്, തന്റെ പങ്കാളി ടൈലർ റോബിൻസണാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചതായും വിവരമുണ്ട്. കിർക്കിൻ്റെ വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനായാണ് റോബിൻസൺ ഈ ആക്രമണം നടത്തിയതെന്നും സംശയമുണ്ട്. റോബിൻസൺ കഴിഞ്ഞിരുന്നത് തന്റെ ട്രാൻസ്ജെൻഡർ പങ്കാളിക്കൊപ്പമായിരിന്നു. ലാൻസ് ട്വിഗ്സ് എന്ന 22 കാരിക്കൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. ഒരു പ്രൊഫഷണൽ ഗെയിമറാണ് ലാൻസ്.
ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫെെലുകളിൾ മുൻ പ്രസിഡന്റ് ജോ ബെെഡനെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റ് ഉള്ളതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ സംശയിക്ക തക്കതായിട്ടുള്ള സൂചനകൾ ലഭ്യമായിട്ടില്ല. എന്നാൽ ലാൻസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ അവരുടെ ബന്ധത്തിൽ എന്ത് സംഭവിച്ചുവെന്ന് അറിയില്ലായെന്നാണ് വൃത്തങ്ങൽ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
റോബിൻസണും ട്വിഗ്‌സും ഇവർ മുൻപ് പഠിച്ച പൈൻ വ്യൂ ഹൈസ്‌കൂളിൽ നിന്നുള്ള ഗെയിമർമാരുടെ ഒരു വലിയ ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഓൺലൈൻ ചാറ്റ് നെറ്റ്‌വർക്കായ ഡിസ്‌കോർഡിലാണ് ഇവ ഹോസ്റ്റ് ചെയ്തിരുന്നത്. വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ, റോബിൻസൺ സന്ദേശങ്ങളും ഡിസ്‌കോർഡിലൂടെയാണ് ട്വിഗ്‌സിന് അയച്ചതെന്ന് പറയുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചുള്ള കിർക്കിന്റെ വിമർശനാത്മക പരാമർശങ്ങൾ റോബിൻസണെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അറസ്റ്റിലായ റോബിൻസണെ ചൊവ്വാഴ്ച യൂട്ടായിലെ കോടതിയിൽ ഹാജരാകും.