- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണയ്ക്കു കോടികൾ ലഭിച്ച സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മുഖ്യമന്ത്രി മാറി നിന്നു; 2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലം; സ്വർണക്കടത്തിൽ എൻഐഎയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധി; 'ചതിയുടെ പത്മവ്യൂഹം' മുഖ്യമന്ത്രിക്കെതിരെ
ന്യൂഡൽഹി: 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. 2016 - 20 കാലയളവിൽ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടുമാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 'ഡീലുകൾ' നടത്തിയിരുന്നതെന്നും അവയ്‌ക്കെല്ലാം കമ്മിഷൻ പ്രധാനമായിരുന്നെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.
2018ലെ പ്രളയകാലം ശിവശങ്കറിന് ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ വിളവെടുപ്പു കാലമായിരുന്നുവെന്നും 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിൽ സ്വപ്ന ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കു കോടികൾ ലഭിച്ച സ്പ്രിൻക്ലർ ഇടപാടിൽ ശിവശങ്കറിനെ ജനത്തിന് ഇട്ടുകൊടുത്തു മാറി നിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിശ്വസ്തനായി എല്ലാം സഹിച്ചും ക്ഷമിച്ചും പിടിച്ചുനിന്ന ശിവശങ്കറിനു സംരക്ഷണവും കോടികളുടെ പ്രതിഫലവും ലഭിച്ചു സ്വപ്ന ആരോപിക്കുന്നു.
സ്വർണക്കടത്തുകേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ ക്രിമിനൽ ബുദ്ധിയായിരുന്നുവെന്നും ശിവശങ്കറിന് ഈ ഏജൻസിയിൽ വലിയ സ്വാധീനമുണ്ടായിരുന്നെന്നും സ്വപ്ന ആരോപിക്കുന്നു. തന്നെ കുരുക്കാനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇതുപ്രകാരമാണു മുഖ്യമന്ത്രി എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചത്.
സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത ഉടൻതന്നെ കെഎസ്ആർടിസിയുടെ കാർബൺ പരിശോധനയുടെ കരാർ നൽകാനും ശിവശങ്കർ ഇടപെട്ടു. കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതിയായിരുന്നു അതെന്നും സ്വപ്ന ആത്മകഥയിൽ ആരോപിക്കുന്നു. അതേസമയം ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് എം ശിവശങ്കർ തന്നെ താലിചാർത്തിയെന്നാണ് സ്വപ്‌ന സുരേഷ് ആത്മഹകഥയിൽ വ്യക്തമാക്കിയത്.
അമ്പലത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന വിശദീകരിക്കുന്നു. ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങളുണ്ട്. തൃശൂർ കറന്റ് ബുക്സാണ് 'ചതിയുടെ പത്മവ്യൂഹം 'പുറത്തിറക്കുന്നത്.
ഔദ്യോഗിക യാത്ര എന്ന നിലയിൽ തമിഴ്‌നാട്ടിൽ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രി ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തിമാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
ഡിസി ബുക്സ് പുറത്തിറക്കിയ ശിവശങ്കറിന്റെ ആശ്വത്ഥമാവ് വെറുമൊരു ആനയല്ലെന്ന പുസ്തകം ഏറെ ചർച്ചയായിരുന്നു. എന്നാൽ പുസ്തക വിപണിയിൽ അതു വലിയ ചലനമുണ്ടാക്കിയില്ല. ഇതിന് പിന്നാലെ സ്വപ്നാ സുരേഷ് കൂടുതൽ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇമേജുണ്ടാക്കാൻ ഇറക്കിയ പുസ്തകം ശിവശങ്കറിന് തലവേദനയായി. സ്വപ്നയുടെ ആത്മകഥയും എല്ലാ അർത്ഥത്തിലും ഞെട്ടലാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ്സ്വർണ്ണ കടത്തിൽ സർക്കാരിനെ വെട്ടിലാക്കുന്ന പലതും പുസ്തകത്തിലുണ്ടെന്നാണ് സൂചന.
സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ഓഡിയോ റിക്കോർഡ് ചെയ്യിച്ചത്. മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചു.
മറുനാടന് മലയാളി ബ്യൂറോ