തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിൽ മാരക വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ആരോപണം കുറച്ചുകാലമായി തന്നെ നിലനിൽക്കുന്നതാണ്. പരിശോധനകൾ കർശനമാക്കുമ്പോൾ ഇക്കാര്യം ശരിവെക്കുന്ന വിവരങ്ങളും പുറത്തുവരുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. തിരുവനന്തപുരത്ത് പാലിൽ രാസവസ്തുവായ അഫ്ളാടോക്സിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.

പശുവിന് നൽകുന്ന തീറ്റയിലൂടെയാണ് ഇവ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പാലിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപകമായ ബോധവത്കരണത്തിന്റെ കുറവുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നു. ഇക്കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് ക്യാംപെയ്ൻ നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ഡയറി ഫാമുകൾ, പാൽ കച്ചവടക്കാർ തുടങ്ങി എല്ലാ മേഖലകളിലും പരിശോധനയും കർശനമാക്കും.

സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലുൾപ്പടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പാലിൽ രാസവസ്തു കണ്ടെത്തിയത്. 10 ശതമാനം സാമ്പിളുകളിൽ നിലവിൽ അഫ്ളാടോക്സിൻ കണ്ടെത്തിയിട്ടുണ്ട്. മായം കലർന്ന പാൽ വിൽപ്പനയും കേരളത്തിൽ നടക്കുന്നുണ്ട്. പാലിൽ കൊഴുപ്പു കൂട്ടൻ വേണ്ടി അന്നജം പാലിൽ ചേർക്കുന്നത് അടക്കം കേരത്തിൽ പലയിടങ്ങലിൽ നടക്കുന്നുണ്ട്.

കൊഴുപ്പിന്റെ അളവ് കൂട്ടാൻ യൂറിയ സിന്തറ്റിക് പാലിൽ ചേത്താണ് മറ്റ1ാെരു സംഭവം. ഇത് കുടലിനെയും ദഹനവ്യവസ്ഥയെയും നശിപ്പിക്കുന്നു. പാലിൽ യൂറിയയുടെ സാന്നിധ്യം ഛർദ്ദി, ഓക്കാനം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, പാലിൽ മായം ചേർക്കാൻ യൂറിയ ഉപയോഗിക്കുമ്പോൾ, അത് വൃക്ക, ഹൃദയം, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയുണ്്. ലാക്ടോമീറ്റർ റീഡിങ് വർദ്ധിപ്പിക്കാൻ ഇത് കലർത്തി വെള്ളത്തിൽ ലയിപ്പിക്കുന്നതാണ് മറ്റൊരു സംഭവം.

ഇത കൂടാതെ ഫോർമാലിൻ 40% എന്ന രാസവസ്തു പാലിന് കൂടുതൽ സമയം അന്തരീക്ഷ ഊഷ്മാവിൽ കേടാകാതെ ദിവസങ്ങളോളം സൂക്ഷിക്കാൻ വേണ്ടിയും ഉപയോഗിക്കാറുണ്ട്. ഇത് സാധാരണയായി ഉപയോഗിക്കുന്നത് മൃതദേഹങ്ങൾ, ജീവശാസ്ത്രപരമായ മാതൃകകൾ എന്നിവ സൂക്ഷിക്കുന്നതിന് ബയോളജിക്കൽ ലാബിലും മോർച്ചറിയിലും ആണ് . ഇത് ചേർത്ത പാൽ കുടിച്ചാൽ മനുഷ്യരുടെ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ദഹനനാളത്തെയും ദഹനവ്യവസ്ഥയെയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും കുടൽ നാശത്തിന് കാരണമാവുകയും ദഹനനാളത്തിന്റെ അൾസർ, കോശജ്വലന രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.