- Home
- /
- News
- /
- SPECIAL REPORT
ചെന്നൈയിലെത്താന്‍ വെറും ഒമ്പത് മണിക്കൂര്‍; കേരളത്തില്‍ സര്‍വ്വീസ് നടത്താത്ത വന്ദേഭാരത് തിരുവനന്തപുരത്തിനും അനുഗ്രഹം; കാരണങ്ങളറിയാം
കേരളത്തില്‍ സര്‍വ്വീസ് നടത്താത്ത വന്ദേഭാരത് തിരുവനന്തപുരത്തിനും അനുഗ്രഹം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തില്‍ സര്‍വ്വീസ് നടത്താത്ത ഒരു തീവണ്ടി തിരുവനന്തപുരത്തുകാര്‍ക്ക് അനുഗ്രഹമാകുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? സംഭവം പക്ഷെ സത്യമാണ്. മാത്രമല്ല നിലവില്‍ 17 മണിക്കുറോളം വേണ്ട ചെന്നൈ യാത്ര വെറും 9 മണിക്കുറില്‍ പൂര്‍ത്തിയാക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ചെന്നൈ സെന്‍ട്രല്‍- നാഗര്‍കോവില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസാണ് തിരുവനന്തപുരത്തുകാര്‍ക്ക് അനുഗ്രഹമാകുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ചെന്നൈ സെന്‍ട്രല്‍- നാഗര്‍കോവില്‍ സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ നാഗര്‍കോവിലില്‍ എത്തി അവിടെ നിന്ന് ഈ വന്ദേഭാരതില്‍ കയറി ചെന്നെയിലെത്തിയാല്‍ യാത്രാസമയത്തില്‍ കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും ലാഭിക്കാനാവും.നിലവില്‍ 14 മുതല്‍ 17 മണിക്കൂര്‍ വരെയാണ് ചെന്നൈയിലെത്താല്‍ വേണ്ടത്. എന്നാല്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിനില്‍ ഇതിന് വെറും ഒന്‍പത് മണിക്കൂര്‍ മാത്രം മതിയാവും.
ഉച്ചയ്ക്ക് 2.20 നാണ് നാഗര്‍കോവിലില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്.ഇതില്‍ കയറാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആദ്യം നാഗര്‍കോവില്‍ റെയില്‍വേസ്റ്റേഷനില്‍ എത്തണം. ആവശ്യക്കാര്‍ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 12.05 ന് തിരിക്കുന്ന ബംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ കയറിയാല്‍ രണ്ടുമണിയോടെ നാഗര്‍കോവിലില്‍ എത്താം. നേരത്തേ എത്തുമെന്നതിനാല്‍ വന്ദേഭാരത് സ്റ്റേഷന്‍ വിടുമോ എന്ന പേടിയും വേണ്ട. 2.20 ന് തിരിക്കുന്ന വന്ദേഭാരത് ഏഴുമണിക്കൂര്‍ കൊണ്ട് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലില്‍ എത്താനെടുക്കുന്ന സമയം ഉള്‍പ്പടെ നോക്കിയാലും വന്‍ ലാഭം തന്നെ.
തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലില്‍ എത്താന്‍ മറ്റുരണ്ടുട്രെയിനുകള്‍ കൂടിയുണ്ട്. രാവിലെ 9.10ന് പുറപ്പെടുന്ന പൂനൈ- കന്യാകുമാരി എക്സ്പ്രസും 11.35 ന് പുറപ്പെടുന്ന തിരുവനന്തപുരം തിരിച്ചറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസും. ഉച്ചയ്ക്ക് പന്ത്രണ്ടര കഴിയുന്നതോടെ ഇവ നാഗര്‍കോവിലില്‍ എത്തും.