പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരയ്‌ക്കെതിരായ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. തനിക്ക് ശിക്ഷയില്‍ ഇളവ് വേണമെന്ന് ഓണ്‍ലൈന്‍ ഹിയറിംഗില്‍ ചെന്താമര ആവശ്യപ്പെട്ടു. എന്നാല്‍ കൊടുംക്രിമിനലാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഞ്ചപാവമാണ് ചെന്താമരയെന്ന വാദം കോടതി അംഗീകരിക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഒരു കൂസലുമില്ലാതെയാണ് ഓണ്‍ലൈന്‍ ഹിയറിംഗിലും ജയിലില്‍ നിന്നും ചെന്താമര പങ്കെടുത്തത്.

സജിത കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നില്ല. അതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ല. ഈ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും ഇല്ല. പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളണം. മദ്യപിക്കുന്ന സ്വഭാവമൊന്നുമില്ലെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ചെന്താമര കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.

കഴിഞ്ഞ ദിവസം വിധികേള്‍ക്കാണ് സജിതയുടെ മക്കള്‍ കോടതിയില്‍ എത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമര ജാമ്യത്തിലായിരുന്നു. നെന്മാറ പഞ്ചായത്തില്‍ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.

ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സാജിതയെ വീട്ടില്‍ക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പുറത്തിറങ്ങിയാല്‍ താങ്ങാന്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സജിതയുടെ മക്കള്‍ പ്രതികരിച്ചു.

ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം നെന്മാറ പോത്തുണ്ടി ബോയന്‍സ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്‌ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സജിതയുടെ കുടുംബാംഗങ്ങളും പ്രോസിക്യൂഷനും.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയും ചെയ്തത്. ഭാര്യയും മകളും തന്നെ വിട്ടു പോകാന്‍ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിര്‍ണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ പോക്കറ്റ് കീറി നിലത്തു വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.