കോഴിക്കോട്: കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ 30- 40 ശതാമാനം ഓഹരികൾ സ്വകാര്യവൽക്കരണത്തിനായി കൊടുത്തപ്പോൾ എല്ലാം വിറ്റു തുലയ്ക്കുന്നേ എന്ന് അലറിക്കരഞ്ഞ പാർട്ടിയാണ് സിപിഎം. പൊതുമേഖലാ സംരക്ഷണത്തിനായി പാർട്ടി നടത്തിയ പ്രക്ഷോഭങ്ങൾക്കും ഹർത്താലുകൾക്കുമൊന്നും കൈയും കണക്കുമില്ല. എന്നാൽ അതേ സിപിഎം ഭരിക്കുന്ന കേരളത്തിൽ, വ്യവസായ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ 300 കോടിവരുന്ന ഒരു പൊതുമേഖലാ സ്ഥാപനം വെറും 30 കോടിക്ക് വിറ്റുതുലച്ചിരിക്കയാണ്.

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സാണ്, ഛത്തിസ്ഗഢിലെ ഔട്ട് സോഴ്സിങ് സർവിസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി സ്വന്തമാക്കിയാത്. 300 കോടിയോളം ആസ്തിയുള്ള കമ്പനിയാണ് 30 കോടിക്ക് ഇവർ നേടിയത്. കനറാ ബാങ്കിൽനിന്ന് ലോണെടുത്ത വകയിൽ ജപ്തി ഭീഷണി നേരിടുന്ന കമ്പനി 107 കോടി രൂപയാണ് വായ്പ ഇനത്തിൽ തിരിച്ചടക്കാൻ ഉണ്ടായിരുന്നത്. റീ റോളിങ് മിൽ സ്ഥാപിക്കാനായി 2014 ലാണ് സ്റ്റീൽ കോംപ്ലക്സ് 65 കോടി രൂപ കാനറ ബാങ്കിൽ നിന്ന് കടമെടുത്തത്. തുക അടക്കാതായതോടെ പലിശയേറി 107 കോടിയിലെത്തി. റീറോളിങ് മില്ലിലൂടെ പ്രതീക്ഷിച്ച നേട്ടം കിട്ടാതിരുന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.

2016 ൽ കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ മുന്നൂറോളം ജീവനക്കാരുണ്ടായിരുന്നെങ്കിൽ ഇന്ന് വെറും മുപ്പത് പേരേ അവശേഷിക്കുന്നുള്ളു. ഇവർക്കാകട്ടെ മാസങ്ങളായി ശമ്പളവുമില്ല. ചിലർ ബീവറേജസ് കോർപ്പറേഷനിലേക്ക് ഡെപ്യൂട്ടേഷൻ വഴി മാറി. മറ്റു ചിലർ ജോലി ഉപേക്ഷിച്ചു. 2019 ൽ കമ്പനിയെ രക്ഷപെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ചർച്ച നടന്നു. പൊതുമരാമത്ത് വകുപ്പിന്റ കീഴിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ട കമ്പികളിൽ 30 ശതമാനം ഇവിടെ നിന്ന് എടുക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റ നിർദ്ദേശം. എന്നാൽ കേന്ദ്രം ഇത് സംബന്ധിച്ച് ഉത്തരവിറക്കാഞ്ഞതോടെ നിർദ്ദേശം നടപ്പായില്ല.

ഇതേതുടർന്നാണ് കമ്പനി ലേലത്തിലേക്ക് പോയത്. തുടർന്ന് ബാങ്കുമായി നടന്ന ചർച്ചയിൽ തുക തിരിച്ചടിച്ച് സ്റ്റീൽ കോംപ്ലക്സിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും സ്റ്റീൽ അതോരിറ്റിയും തയ്യാറായില്ല. ഇതേതുടർന്നാണ് കമ്പനി കൺസൾട്ടസി കമ്പിനിയുടെ കൈയിലെത്തിയത്. മാത്രമല്ല, ഓഹരി വിൽക്കാൻ തങ്ങൾ തയ്യാറാണെന്ന് സംസ്ഥാന സർക്കാറും സെയിലും ട്രിബ്യൂണലിനെ അറിയിക്കുകയും ചെയ്തു. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായ 5.35 കോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, രണ്ടു കോടി രൂപ മാതമാണ് കരാർ പ്രകാരം ലഭിക്കുക. ഇത് കമ്പനി അടച്ചുപൂട്ടുമ്പോഴുണ്ടായിരുന്ന മുന്നൂറോളം തൊഴിലാളികളെ പ്രതിസന്ധിയിലാക്കും.

. വ്യവസായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലുള്ള പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാൻ അദ്ദേഹം മുൻകൈയെടുത്തില്ല എന്നത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ പാർട്ടിക്കകകത്തുതന്നെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഈ വിൽപ്പനയിലെ അഴിമതിയും ചർച്ചയാവുകയാണ്. മുൻവ്യവസായ മന്ത്രിയും കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ, എളമരം കീരമിന്റെ പങ്കും ഈ ഡീലിൽ ചർച്ചയാവുന്നുണ്ട്. ചെറുവണ്ണുർ സ്റ്റീൽ കോംപ്ലക്സ് സംരക്ഷിക്കുമെന്നത് എളമരത്തിന്റെ വാഗ്ദാനമായിരുന്നു.

ചെറുവണ്ണൂരിൽ സ്റ്റീൽ കോംപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചിട്ട് അമ്പത് വർഷം പിന്നിട്ടിരിക്കായാണ്. 1969ലാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിച്ചത്. 1972ൽ 37,000 ടൺ സംസ്‌കരണം സാദ്ധ്യമെന്ന തരത്തിലേക്ക് കമ്പനിയെ ഉയർത്തി. പിന്നീട് 55,000 ടണ്ണായും 2014ൽ 65,000 ടണ്ണായും ഉത്പാദനക്ഷമത ഉയർത്തി. എന്നാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥാപനത്തെ നവരത്‌ന കമ്പനിയായ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത സംരംഭമാക്കി മാറ്റി ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നില്ല.

ഉരുക്ക് ബില്ലറ്റ് കൊണ്ടുവന്ന് ടി.എം ടി കമ്പികൾ (വാർക്ക കമ്പികൾ) സ്വന്തമായി നിർമ്മിക്കാനുള്ള റീറോളിങ് മിൽ 2015ൽ ആരംഭിച്ചെങ്കിലും 2016ൽ നിറുത്തേണ്ടി വന്നു .സ്റ്റീൽ അഥോറിറ്റി ഒഫ് ഇന്ത്യ യിൽ (സെയിൽ) നിന്ന് കമ്പിയുണ്ടാക്കാനുള്ള ഉരുക്ക് ബില്ലറ്റ് ആവശ്യത്തിന് ലഭിക്കാതായതോടെയാണ് നിർമ്മാണം നിലച്ചത്. തുടർന്് 65 കോടി രൂപ വായ്പയെടുത്താണ് ഇവിടെ റീ റോളിങ് മിൽ തുടങ്ങിയത്. ഇതിന്റെ പേരിൽ വന്ന കടബാധ്യതയാണ് കമ്പനിയുടെ അന്ത്യത്തിന് ഇടയാക്കിയത്.