- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ, ചെന്നൈയിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സ്വർണ മോതിരം സമ്മാനം; കൊളത്തൂർ മണ്ഡലത്തിൽ 720 കിലോ മത്സ്യവും വിതരണം ചെയ്യും; വേറിട്ട ആഘോഷവുമായി തമിഴ്‌നാട് ബിജെപി; പ്രത്യേക താലി മീൽ ഒരുക്കി ഡൽഹിയിലെ റസ്റ്റോറന്റ്
ചെന്നൈ: സെപ്റ്റംബർ 17, ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ജന്മദിനം. ഈ അവസരം സവിശേഷമാക്കാനാണ് തമിഴ്‌നാട് ബിജെപിയുടെ ശ്രമം. ചെന്നൈയിലെ ഒരു ആശുപത്രിയിൽ നാളെ പിറക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം, സ്വർണമോതിരം സമ്മാനിക്കും. രണ്ട് ഗ്രാം സ്വർണമാണ് നൽകുന്നത്. അയ്യായിരം രൂപ വിലമതിക്കുന്നതാണിത്.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുഗനാണ് ഇക്കാര്യം, ഡൽഹിയിൽ അറിയിച്ചത്. ചെന്നൈയിലെ ആർ.എസ്.ആർ.എം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലം കൂടിയായ കൊളത്തൂരിൽ, 720 കിലോ മത്സ്യം വിതരണം ചെയ്യും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം മത്സ്യം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ പരിപാടി. പ്രധാനമന്ത്രിക്ക് 72 വയസ് തികയുന്നത് കണക്കിലെടുത്താണ് 720 കിലോ എന്ന സംഖ്യയിലെത്തിയത്.
തമിഴ്‌നാട്ടിൽ തീരദേശ ശുചീകരണ ദിനമായും മോദിയുടെ ജന്മദിനം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ ജന്മദിനം അതിവിപുലമായ രീതിയിൽ ആഘോഷിക്കണമെന്നാണ് പാർട്ടി ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. സേവാ പഖ്വാഡ ആയി ആഘോഷിക്കണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് രക്തദാന ക്യാംപ്, സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്. കേക്ക് മുറിച്ച് ആഘോഷം പാടില്ലെന്ന് പ്രത്യേക നിർദ്ദേശമുണ്ട്
ഡിഎംകെയുടെ പ്രതികരണം
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന ഡിഎംകെ വക്താവ് എ.ശരണവൻ സൗജന്യ സമ്മാനങ്ങളെ സ്വാഗതം ചെയ്തു. ഇതിന് പിന്നിലുള്ള കാരണം എന്തുതന്നെയായാലും തങ്ങൾ ജനങ്ങളുടെ ജീവിതത്തിന് ഗുണകരമാകുന്ന പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സൗജന്യമല്ലെന്നും, തങ്ങൾ പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുകയാണെന്നും ആണ് ബിജെപിയുടെ പ്രതികരണം.
56 ഇനങ്ങളുള്ള താലി മീൽ
അതേസമയം, ഡൽഹിയിലെ ഒരു റസ്റ്റോറന്റ് പ്രത്യേക താലി മീൽ ഒരുക്കിയാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. കോണോട്ട്‌പ്ലേസിലെ ആർഡർ 2.0 റസ്റ്റോറണ്ടാണ് 56 ഇനങ്ങളുള്ള താലി തയ്യാറാക്കുന്നത്. ഭക്ഷണപ്രിയർക്ക് സസ്യ-സസ്യേതര വിഭവങ്ങൾ തിരഞ്ഞെടുക്കാം. മോദി രാജ്യത്തിന്റെ അഭിമാനമെന്നും, അദ്ദേഹത്തിന് സവിശേഷമായി എന്തെങ്കിലും നൽകാനുള്ള ആഗ്രഹത്തിൽ നിന്നാണ് താലി ഭക്ഷണം ഒരുക്കുന്നതെന്നും റസ്‌റ്റോറണ്ട് ഉടമ, സുമിത് കാലറ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ