ബീജിങ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്ളൈറ്റ് റൂട്ട് പ്രഖ്യാപിച്ച് ഒരു ചൈനീസ് വിമാനക്കമ്പനി. ഏകദേശം 29 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു യാത്രയാണ് ഇത്. ഡിസംബര്‍ 4 ന് ബ്യൂണസ് അയേഴ്‌സിനും ഷാങ്ഹായ്ക്കും ഇടയില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അറിയിക്കുന്നത്.

ഇത് 12,500 മൈല്‍ ദൂരമാണ് വിമാനം സഞ്ചരിക്കുന്നത്. ഇത് മുഴുവന്‍ ലോകത്തിന്റെയും ചുറ്റളവിന്റെ പകുതിയാണ്. എ്ന്നാല്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ വിമാനം രണ്ട് മണിക്കൂര്‍ നിര്‍ത്തുന്നതിനാല്‍ ഈ സര്‍വ്വീസിന് ഏറ്റവും ദൈര്‍ഘ്യമേറിയ നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ട് എന്ന പദവി നേടാനാകില്ല. ചൈനീസ് വിമാന കമ്പനി

വൈഡ് ബോഡി ബോയിംഗ് 777-300 ഇ.ആര്‍ വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണയാണ് ഈ സര്‍വ്വീസ് നടത്തുന്നത്.

ഷാങ്ഹായിലെ പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അര്‍ജന്റീനയുടെ തലസ്ഥാനമായ മിനിസ്റ്റര്‍ പിസ്റ്റാരിനി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നത്. ഡിസംബറില്‍ ആരംഭിക്കുന്ന സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പല എയര്‍ലൈനുകളും പലപ്പോഴും 'ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ' ഫ്ലൈറ്റ് റൂട്ടുകള്‍ ഉള്ളതായി അവകാശപ്പെടുന്നുണ്ട്.

നിലവില്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് കൊമേഴ്‌സ്യല്‍ ഫ്ലൈറ്റ് സര്‍വ്വീസ് ഉള്ളത്. ഇത് സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കാണ് യാത്ര ചെയ്യുന്നത്.. 18 മുതല്‍ 19 മണിക്കൂര്‍ വരെ സമയമാണ് യാത്രയുടെ സമയം. ഓസ്‌ട്രേലിയന്‍ എയര്‍ലൈനറായ ക്വാണ്ടാസിന്റെ 'പ്രൊജക്റ്റ് സണ്‍റൈസ്' പ്രകാരം സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും 20 മണിക്കൂര്‍ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകള്‍ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.

നിലവില്‍ സിംഗപ്പൂര്‍ വഴി വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസാണ് എയര്‍ലൈന്‍ നടത്തുന്നത്. എന്നാല്‍ പ്രോജക്റ്റ് സണ്‍റൈസ് വിമാനങ്ങള്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എയര്‍ ലിങ്ക് ആയിരിക്കും. 10,573 മൈല്‍ ദൈര്‍ഘ്യമുള്ള ലണ്ടന്‍-സിഡ്നി റൂട്ടിനെ 'ദീര്‍ഘദൂര യാത്രയുടെ അവസാന അതിര്‍ത്തി' എന്നാണ് എയര്‍ലൈന്‍ വിശേഷിപ്പിച്ചത്. ഒരു ദശാബ്ദം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ 2027 ല്‍ ഇത് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.