- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പട്ടികൾക്കും ഒരു വടിവാളിനും മുമ്പിൽ പകയ്ക്കുന്ന കേരളാ പൊലീസ്; കൊല്ലത്തെ ചിതറയിൽ 52 മണിക്കൂർ എല്ലാവരേയും മുൾമുനയിൽ നിർത്തിയ അമ്മയും മകനും; ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാരെ വീട്ടിനുള്ളിൽ കയറാൻ പോലും അനുവദിക്കാതെ വാളു വീശി പ്രകടനം; അമ്മയും മകനും വീട് അടിച്ചു തകർത്തും പ്രകോപനം കാട്ടി; ഒടുവിൽ വിജയിച്ചത് നാട്ടുകാർ; ചിതറയിൽ സജീവൻ കീഴടങ്ങി
കൊല്ലം : കൊല്ലം ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടനാകാതെ വലഞ്ഞ് കേരളാ പൊലീസ്. ഒടുവിൽ നാട്ടുകാർ സജീവനെ പിടികൂടി. സജീവന്റെ വീട്ടിൽ പൊലീസ് സംഘം കടന്നത് രാവിലെയാണ്. അതിനപ്പുറം ഒന്നും ചെയ്യാനായില്ല. വീട്ടിന്റെ ജനൽ തുറന്ന് നാട്ടുകാർ സജീവനുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ആർക്കും വഴങ്ങുന്നില്ല. നേരത്തെ പൊലീസ് എത്തി നിങ്ങളെ സംരക്ഷിക്കാനാണ് എത്തിയതെന്ന് പോലും പറഞ്ഞിരുന്നു. ഇയാൾക്കൊപ്പമാണ് അമ്മയും നിലയുറപ്പിക്കുന്നത്. മകനെ സമാധാനിപ്പിക്കാൻ വീട്ടിനുള്ളിലെ അമ്മയും ശ്രമിക്കുന്നില്ല. അവസാനം നാട്ടുകാർ രണ്ടും കൽപ്പിച്ച് സജീവനെ പിടികൂടി. സജീവനേയും അമ്മയേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
രാവിലെ നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റിയിരുന്നു വീണ്ടും ഈ പട്ടിയുടെ നിയന്ത്രണം അക്രമിക്കായി. അമ്മയേയും വീട്ടിൽ കൂടെ നിർത്തി സമാനതകളില്ലാത്ത അക്രമ സ്വഭാവമാണ് സജീവൻ പ്രകടിപ്പിക്കുന്നത്. ഫയർ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാനസിക പ്രശ്‌നമുള്ള ആളിനെ പോലെയാണ് ഇയാൾ അക്രമം കാട്ടിയത്. വീട്ടിനുള്ളിലെ ഉപകരണങ്ങൾ തല്ലി തകർത്തു. ഒടുവിൽ നാട്ടുകാർ ബലപ്രയാഗത്തിലൂടെ സജീവനെ പിടിച്ചു. പൊലീസ് കാഴ്ചക്കാരായി.
അച്ഛൻ ഒരുപാട് സ്ഥലം വാങ്ങിയെന്നും ആ പ്രമാണമെല്ലാം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സജീവന്റെ അക്രമം. പ്രദേശവാസികളെല്ലാം സജീവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നിനും വഴങ്ങിയില്ല. വീട്ടിനുള്ളിൽ കയറാൻ ശ്രമിക്കുന്ന നാട്ടുകാരെ വടിവാളു കൊണ്ട് അക്രമിച്ചു. പൊലീസ് വെറും കാഴ്ചക്കാരായി. ആത്മഹത്യാ ഭീഷണിയും മുഴക്കി. ഇതിനൊപ്പം അമ്മയെ കൊല്ലുമെന്നും പറഞ്ഞു. തീർത്തും വിചിത്രമായ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ചവരെ ഗ്ലാസ് എറിഞ്ഞ് ആക്രമിച്ചു. പക്ഷേ നാട്ടുകാർ വിട്ടുകൊടുത്തില്ല. അങ്ങനെ സജീവൻ വീണു.
മറുനാടന് മലയാളി ബ്യൂറോ