- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎസ് സൊലൂഷനും അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ച് വിദ്യാഭ്യാസ വകുപ്പ്; ക്രിസ്മ്സ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് വരുന്നു; അടിയന്തര നടപടി വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്.
ചോര്‍ച്ചയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകീട്ട് ചേരും. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. എസ്എസ്എല്‍സി, ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്‍ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. എസ്എസ്എല്‍സിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂ ട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. ഏറ്റവും അധികം ചോദ്യങ്ങള്‍ വന്ന എംഎസ് സൊല്യൂഷന്‍സ് ആണ് സംശയനിഴലില്‍. വിവാദം ശക്തമായതിന് ശേഷം കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. എതിരാളികളായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സിന്റെ ആദ്യ വാദം.
ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പുറമെ കൂടുതല്‍ കടുത്ത പരാതികളാണ് സ്ഥാപനം നേരിടുന്നത്. ക്ലാസെടുക്കുന്നതിനിടെ മുണ്ടഴിക്കുന്നതിന്റെ അടക്കമുള്ള വീഡിയോ പുറത്തുവന്നിരുന്നു. എംഎസ് സൊലൂഷനും അധ്യാപകരും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപകരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ പ്രധാന അധ്യാപകരോട് കോഴിക്കോട് ഡിഡിഇ ആവശ്യപ്പെട്ടു. ചോര്‍ച്ചയും ഭാവിയില്‍ ചോരുന്നത് ഒഴിവാക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത്.