- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവം വെളുത്തവന് ആണെന്ന് ആര് പറഞ്ഞു? മത വിവേചനത്തിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആരംഭിച്ച ക്യാമ്പയിന് മുന്പോട്ട്; ഗോഡ് ഇസ് നോട്ട് എ വൈറ്റ് മാന്‍ ഹാഷ് ടാഗിന് തീ പിടിക്കുമ്പോള്‍
ദൈവം വെളുത്തവന് ആണെന്ന് ആര് പറഞ്ഞു?
ലണ്ടന്‍: വംശീയ നീതി ഉറപ്പാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതല്‍ ദൈവം ഒരു വെള്ളക്കാരനല്ല എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കലാ സൃഷ്ടികളില്‍ ആത്മീയ വ്യക്തിത്വങ്ങള്‍ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത് എന്നത് വിശകലനം ചെയ്യുകയാണ് ഇപ്പോള്‍ ബ്രിട്ടനിലെ രൂൂപതകള്‍. ഇതിന്റെ ഫലമായി ക്രിസ്തുവിന്റെ ചിത്രങ്ങളില്‍ വൈവിധ്യം പ്രകടമാകുന്നുവോ എന്ന ചോദ്യം പ്രചാരത്തിലാക്കാന്‍ മതനേതാക്കള്‍ ശ്രമിക്കുകയാണ്.
സഭയിലെ ഒരു വിഭാഗം ആളുകളാണ് 'ദൈവം ഒരു വെള്ളക്കാരനല്ല' എന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൈബിള്‍ കഥാപാത്രങ്ങളെ ശരിയായ രൂപത്തില്‍ കലാസൃഷ്ടികളില്‍ പ്രതിനിധാനം ചെയ്യണമെന്നും അവര്‍ അവശ്യപ്പെടുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യം നേടുന്നതിനും ബഹുസ്വരത കൈവരിക്കുന്നതിനും ഓരോ രൂപതയ്ക്കും എങ്ങനെ സാധിക്കുമെന്നതിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് സഭയുടെ വംശീയ നീത വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ല്‍ ആര്‍ച്ച് ബിഷപ്പിന്റെ, 'വംശീയ വിവേചനത്തിനെതെരിയുള്ള സേന' എന്ന രീതിയിലായിരുന്നു ഈ വിഭാഗം രൂപീകരിച്ചത്. സഭയിലെ ജോലികളുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ നടപ്പിലാക്കുവാനുള്ള പദ്ധതികള്‍ ഈ വിഭാഗം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അതില്‍ ചില തസ്തികകളില്‍ ഉള്ളവര്‍ക്ക് വികാരിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ശമ്പളം ലഭിക്കുന്നു എന്ന വസ്തുത നേരത്തെ വിവാദവുമായിരുന്നു.
തങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്നും വൈവിധ്യം ആഘോഷിക്കുന്നതിനാണ് എന്ന് സൗത്ത്വാക്ക് രൂപത വക്താവ് പറയുന്നു. ചിത്രങ്ങളില്‍ വൈവിധ്യം വരുത്തും, ദൈവം ഒരു വെള്ളക്കാരനല്ല, ശരിയായ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തും വക്താവ് കൂട്ടിച്ചേര്‍ത്തു. ധര്‍മ്മ വചനങ്ങള്‍, ഉപയോഗിച്ച വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തികള്‍, യേശു ക്രിസ്തുവിന്റെയും ദൈവത്തിന്റെയും, മറ്റ് ബൈബിള്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാം തങ്ങള്‍ പരിശോധിക്കുമെന്ന് കവന്‍ട്രി രൂപതയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദൈവത്തെ ആരാധിക്കുന്നതില്‍ ബഹുസ്വരത പ്രതിഫലിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു ഡൈവേഴ്സിറ്റി ഓഡിറ്റ് നടത്തണമെന്നാണ് സൗത്ത്വാക്ക്, ഡെര്‍ബി രൂപതകള്‍ സഭയിലെ മറ്റ് പുരോഹിതന്മാരോട് ആഹ്വാനം ചെയ്യുന്നത്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം ഉള്‍പ്പടെയുള്ള ചൈത്രങ്ങളിലെല്ലാം തന്നെ ക്രിസ്തുവിനെ ഒരു വെള്ളക്കാരനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികളും അതില്‍ വെള്ളക്കാരായിരുന്നു.
വൈവിധ്യം കൊണ്ടുവരാനുള്ള യു കെയുടെ ശ്രമങ്ങള്‍ ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒന്ന് സെയിന്റ് ആല്‍ബന്‍സ് കത്തീഡ്രലില്‍ സ്ഥാപിച്ച ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിന്റെ പുനരാവിഷ്‌കാരമാണ്. ഡാവിഞ്ചിയുടെ ചിത്രത്തിന് സമാനമായ ഈ ചിത്രത്തില്‍ പക്ഷെ ക്രിസ്തുവിനെ ഒരു കറുത്ത വര്‍ഗ്ഗക്കാരനായാണ് ചിത്രീകരിച്ചിരിക്കുന്നത്.